❝ടീമിനു💪🔥കരുത്തു പകരാൻ ജർമൻ പ്രതിരോധ ✍️⚽താരത്തെ💙🤩 ടീമിലെത്തിക്കാൻ ചെൽസി ഒരുങ്ങുന്നു…❞

പുതിയ പരിശീലകൻ തോമസ് തുച്ചലിന് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ചെൽസി പുതിയ താരത്തിനെ സ്വന്തമാക്കാനൊരുങ്ങുന്നു .ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം നിക്ലാസ് സുലെയയാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. 30 മില്യൺ ഡോളറാണ് ജർമൻ ഇന്റര്നാഷനലിന് ചെൽസി വിലയിട്ടിരിക്കുന്നത്. താരത്തെ കൈമാറ്റം ചെയ്യാനുള്ള കരാറിനെക്കുറിച്ച് ചെൽ‌സി ബയേൺ മ്യൂണിക്കുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്.

ഈ സീസണിന്റെ അവസാനത്തിൽ ജർമ്മനി ഇന്റർനാഷണൽ ബയേണിൽ നിന്നും ചെൽസിയിലെത്താൻ സാധ്യതയുണ്ടെന്ന് സ്പാനിഷ് ഔട്ട്ലെറ്റ് ടോഡോ ഫിചാജെസ് റിപ്പോർട്ട് ചെയ്തു.ഈ സീസണിൽ പിഎസ്ജി യിൽ നിന്നും ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയെ ടീമിലെത്തിച്ചെങ്കിലും പലപ്പോഴും പ്രതിരോധത്തിലെ കുറവുകൾ പല മത്സരങ്ങളിലും ചെൽസിക്ക് വിനയായിട്ടുണ്ട്. ഇതിനു മാറ്റം വരുത്താനാണ് പരിശീലകൻ തോമസ് തുച്ചൽ ജർമൻ താരത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കുന്നത്.

36 കാരനായ തിയാഗോ സിൽവ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സഹ താരങ്ങളായ അന്റോണിയോ റൂഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരിൽ കൂടുതൽ വിശ്വാസം അർപ്പിക്കാൻ ചെൽസി പരിശീലകനാവുന്നില്ല. ചെൽസിയുടെ ദീർഘ കാല പദ്ധതികളിൽ ഉർപെടുത്തിയാണ് 25 കാരനെ ചെൽസി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ബയേണിൽ 2022 വരെ കരാറുള്ള നിക്ലാസ് സുലെയുമായുള്ള കരാർ പുതുക്കാൻ ബുദ്ധിമുട്ടാണെന്ന് ബവേറിയൻ മേധാവി കാൾ-ഹൈൻസ് റുമെനിഗെ പറഞ്ഞു . ബയേൺ പ്രതിരോധ ഡേവിഡ് അലാബക്ക് പകരം ലൈപ്സിഗ് താരം ഉപമകനോ ടീമിലെത്തുന്നതോടെ കൂടുതൽ അവസരങ്ങൾ ലഭിക്കില്ല എന്ന തോന്നലാണ് ജർമൻ താരത്തെ ചെൽസിയിലേക്ക് അടുപ്പിക്കുന്നത്.

6 അടി 5 ഇഞ്ച് ഉയരവും മികച്ച ശരീരവുമുള്ള സുലെ ഫിസിക്കലി മികച്ചു നിൽക്കുന്ന ഇംഗ്ലീഷ് ഫുട്ബോളിൽ മികച്ചു നിൽക്കും എന്നാണ് വിദഗ്ധരുടെ കണക്കു കൂട്ടൽ. 1899 ഹോഫൻഹൈമിലൂടെ സീനിയർ കരിയർ തുടങ്ങിയ സുലയെ 2017 ലാണ് ബയേൺ സ്വന്തമാക്കുന്നത് .4 സീസണുകളിലായി ബയേണിനായി 125 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.2016 മുതൽ ജർമൻ ദേശീയ ടീമിൽ അംഗമായ സുലെ 29 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.