❝റോബർട്ട് ലെവെൻഡോസ്‌കിക്ക് പകരക്കാരനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെത്തുന്നു❞

റോബർട്ട് ലെവൻഡോവ്സ്കിയെ വിറ്റതിന് ശേഷം ബയേൺ മ്യൂണിക്ക് ഒരു പുതിയ സെന്റർ ഫോർവേഡിനായുള്ള തിരച്ചിലിലാണ്.ബുണ്ടസ്‌ലിഗ ചാമ്പ്യന്മാർ ഈ സമ്മറിൽ ലെവൻഡോവ്‌സ്‌കിയെ ക്ലബ്ബിൽ നിലനിർത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പോളിഷ് താരത്തിന് ബാഴ്സലോണയിലേക്ക് പോവുന്നതിനായിരുന്നു തലപര്യം.

50 ദശലക്ഷം യൂറോയുടെ കൈമാറ്റത്തിലൂടെയാണ് 33 കാരനെ സ്പാനിഷ് ക്ലബ് നൗ ക്യാമ്പിലെത്തിച്ചത്. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബയേൺ.

“ഹാരി കേൻ ടോട്ടനവുമായി കരാറുള്ള താരമാണ്. തീർച്ചയായും ഉയർന്ന നിലവാരത്തിലുള്ള മികച്ച സ്‌ട്രൈക്കറാണ് അദ്ദേഹം. എന്നാൽ അതു ഭാവിയിലേക്കുള്ള സ്വപ്‌നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം.” ഹരി കെയ്ൻ ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ച ഒലിവർ ഖാൻ പറഞ്ഞു.

28 കാരനായ കെയ്ൻ 2018 ൽ ആറ് വർഷത്തേക്ക് സ്പർസുമായി കരാർ ഒപ്പിട്ടിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള മാറ്റവുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു.എന്നാൽ അതിനുശേഷം മാനേജർ അന്റോണിയോ കോണ്ടെയുടെ കീഴിൽ തന്റെ ക്ലബ്ബിനൊപ്പം കിരീടങ്ങൾ നേടണമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

ലെവൻഡോസ്‌കി ബയേൺ വിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന റൊണാൾഡോ പകരക്കാരനായി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു. എന്നാൽ ബയേൺ സിഇഒ ഒലിവർ ഖാൻ ഉൾപ്പെടെയുള്ളവർ തങ്ങളുടെ പദ്ധതികളിൽ റൊണാൾഡോയെ പരിഗണിക്കുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി.