അടിച്ചത് തിരിച്ചു വാങ്ങി ബയേൺ : മാഞ്ചസ്റ്റർ സിറ്റി പുറത്ത് : ലിവർപൂളിനും ടോട്ടൻഹാമിനും ജയം

ജർമ്മൻ കപ്പിൽ നിന്ന് ബയേൺ മ്യൂണിക്ക് പുറത്ത്. ബയേണ് ജർമ്മൻ കപ്പ് ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ബൊറൂസിയ ഗ്ലാഡ്ബാച് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണെ തോൽപ്പിച്ചത്. ഇതാദ്യമായാണ് ബയേൺ ജർമ്മൻ ലീഗിൽ അഞ്ച് ഗോൾ മാർജിനിൽ പരാജയപ്പെടുന്നത്. പൊതുവെ ബയേൺ ആണ് ഇത്തരം വലിയ വിജയങ്ങൾ നേടാറുള്ളത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ആദ്യ 21 മിനുട്ടിൽ തന്നെ ഗ്ലാഡ്ബാച് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം മിനുട്ടിൽ കോനെ ആണ് ഗ്ലാഡ്ബാചിന്റെ ഗോളടു തുടങ്ങിയത്. 15ആം മിനുറ്റിലും 21ആം മിനുട്ടിൽ ബാൻസബൈനി ഗോൾ നേടിയതോടെ ഗ്ലാഡ്ബാച് 3-0ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ എംബോളോയും ഇരട്ട ഗോളുകൾ നേടി.

അവസാന നാലു സീസണിലും ലീഗ് കപ്പ് കിരീടം ഉയർത്തിയ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ലീഗ് കപ്പ് ഉയർത്തില്ല. ലീഗ് കപ്പ് നാലാം റൗണ്ടിൽ ഡേവിഡ് മോയ്സിന്റെ വെസ്റ്റ് ഹാം ആണ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. പന്ത് കുറേ സമയം കൈവശം വെച്ചു എങ്കിലും പെപ് ഗ്വാർഡിയോളയുടെ ടീമിന് ഇന്ന് അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. കളി നിശ്ചിത സമയത്ത് ഗോൾ രഹിതമായാണ് നിന്നത്.പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം വിജയിച്ചത്. സ്റ്റെർലിംഗ്, ഡിബ്രുയിൻ, മെഹ്റസ്, ഗുണ്ടോഗൻ എന്നിവർ ഒക്കെ ഇറങ്ങിയിട്ടും വിജയിക്കാൻ ആവാത്തത് പെപിന് വലിയ നിരാശ നൽകും. പെപ് ഗ്വാർഡിയോള പരിശീലകനായി എത്തിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് സിറ്റി ലീഗ് കപ്പിൽ പരാജയപ്പെടുന്നത്‌

പ്രീമിയർ ലീഗിൽ ഗംഭീര ഫോമിൽ ഉള്ള ലിവർപൂൾ അനായാസം ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രമുഖ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകി കിണ്ട് ഇറങ്ങിയ ലിവർപൂൾ പ്രസ്റ്റൺ നോർത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ രണ്ടു ഗോളുകളും വന്നത്. 62ആം മിനുട്ടിൽ മിനാമിനോയുടെ വക ആയിരുന്നു ആദ്യ ഗോൾ. താരത്തിന്റെ ലീഗ് കപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്നുള്ള അഞ്ച ഗോളായിരുന്നു ഇത്.84ആം ഒറിഗി രണ്ടാം ഗോൾ നേടിക്കൊണ്ട് ലിവർപൂൾ വിജയം ഉറപ്പിച്ചു. ലിവർപൂളിന്റെ ലീഗ് മത്സരങ്ങളിലെ ആദ്യ ഇലവനിൽ ഉണ്ടാകുന്ന ആരും ഇന്ന് കളത്തിൽ ഇറങ്ങിയില്ല. എന്നിട്ടും പ്രസ്റ്റണ് മേൾ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ലിവർപൂളിനായി.

മറ്റൊരു മത്സരത്തിൽ ലൂക്കസ് മൗറ നേടിയ ഗോളിന് ടോട്ടൻഹാം ബേൺലിയെ തോൽപിച്ചു.68-ാം മിനിറ്റിൽ ബേൺലി ഗോൾകീപ്പർ നിക്ക് പോപ്പിനെ മറികടന്ന് എമേഴ്‌സൺ റയലിന്റെ പാസിൽ മൗറ ഗോൾ നേടിയത്.ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ് ബ്രൈറ്റൺ പുറത്ത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ലെസ്റ്റർ വിജയിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായുരുന്നു മത്സരം.