ബയേൺ മ്യൂണിക്കിന്റെ ഇന്ത്യൻ മിഡ് ഫീൽഡർ

ബയേൺ മ്യൂണിക്കിലെ അരങ്ങേറ്റ സീസണിന് ശേഷം രണ്ടു മത്സരങ്ങളിൽ ബയേണിന്റെ ഫസ്റ്റ് ടീമിൽ കളിക്കുകയും പിന്നീട് ക്ലബ്ബിന്റെ റിസർവ് ടീമിൽ അംഗമായ സർപ്രീത് സിംഗ് തന്റെ കരിയറിലെ അടുത്ത പടിയായി ജർമൻ രണ്ടാം ഡിവിഷൻ ടീം എഫ്സി ന്യൂൺബർഗിലേക്ക് വായ്പയിൽ പോയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ന്യൂസിലാന്റ് മിഡ്ഫീൽഡർ. ബയേണിന്റെ പ്രധാന ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് താരം എഫ്സി ന്യൂൺബർഗിലേക്ക് പോയത്.

പഞ്ചാബിൽനിന്ന് ന്യൂസീലൻഡിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണ് 21 കാരനായ സർപ്രീത്. ലോകഫുട്ബോളിന്റെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഇടംപിടിക്കാത്ത ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും പാരമ്പര്യം പേറുന്ന പയ്യൻ, പ്രതിഭയുടെ പിൻബലത്തിൽ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി ബയേണിലേക്കു കയറിച്ചെല്ലുകയായിരുന്നു. അല്ല, അവരുടെ വിളി സർപ്രീതിനെ തേടിയെത്തുകയായിരുന്നു.കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ പതിനൊന്നിൽ സ്ഥാനം ഒരിക്കൽ മാത്രമേ മാത്രമേ ലഭിച്ചുള്ളൂ. കൂടുതൽ സമയം യുവതാരത്തിന് അനുവദിക്കാനാവാത്ത സാഹചര്യമാണു ബയണിന്റെ ഒന്നാം ടീമിൽ. അതുകൊണ്ടുതന്നെ സീസൺ മുഴുവൻ നീളുന്ന ‘വായ്പ’യായി ഈ മീഡ്ഫീൽഡറെ ന്യൂൺബർഗിനു കൈമാറിയിരിക്കുകയാണു ബയൺ.


ബുണ്ടസ്‌ലിഗ രണ്ടാം ഡിവിഷനിൽ സർപ്രീതിന്റെ ജീവിതം കഴിഞ്ഞയാഴ്ച തുടങ്ങിക്കഴിഞ്ഞു. ബയേൺ എന്നെ നന്നായി നോക്കി. വളർച്ചയ്ക്ക് ആവശ്യമായതെല്ലാം തന്നു. കഴിഞ്ഞ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയ ടീമാണു ബയൺ. അവിടെ എല്ലാവരും ലോകോത്തര താരങ്ങളാണ്. വലിയ അനുഭവമായിരുന്നു അവർക്കൊപ്പം കളിക്കുക എന്നത്. പക്ഷേ ‘ഗെയിം ടൈം’ വേണ്ടത്ര കിട്ടുക എന്നതും വ്യക്തിപരമായി പ്രധാനം തന്നെ. ഉയർന്ന നിലവാരത്തിൽ പന്തുകളിക്കാൻ മറ്റെങ്ങോട്ടും പോകേണ്ട സാഹചര്യമില്ല. എന്റെ കളി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടീമാണു ന്യൂൺബർഗ്. അതുകൊണ്ട് ഒരു മാറ്റത്തെക്കുറിച്ചു സംസാരിച്ചപ്പോൾപരിശീലകർ ഉൾപ്പെടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്തത്.

മനസ്സിൽ ഞാൻ ഇപ്പോഴും ഇന്ത്യക്കാരനാണ്. പഞ്ചാബി കുടുംബത്തിലാണു ജീവിക്കുന്നത്. ആ ജീവിതശൈലിയാണു പിന്തുടരുന്നതും. ഏതാനും വർഷംമുൻപ് ഞാൻ ഇന്ത്യയിൽ വന്നിരുന്നു. അണ്ടർ 17 ലോകകപ്പ് കളിച്ചു.കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിനായി കളിച്ചു. ഇന്ത്യയിലെ കാണികൾ നല്ലവരാണ്.രസികൻമാരാണ്. ‘സ്പെഷൽ’ ആണ് അവർ. അവർക്കു മുൻപിൽ കളിക്കുന്നതു ഞാൻ ശരിക്കും ആസ്വദിച്ചു.ഐഎസ്എൽ, ഐ–ലീഗ് എന്നിവയുടെ നിലവാരം മെച്ചപ്പെടുന്നതു ശ്രദ്ധിക്കുന്നുണ്ട്.2018-19 ൽ ബുണ്ടസ്ലിഗയിൽ അവസാനമായി കളിച്ച ന്യൂൺബർഗ വീണ്ടും ടോപ്പ് ഡിവിഷനിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ്