❝ബയേൺ മ്യൂണിക്കിനെ ജർമനിയിൽ പോയി തളച്ച് സെമി ഫൈനലിൽ സ്ഥാനം പിടിച്ച് വിയ്യാറയൽ❞ |Bayern Munich |Villarreal

2006 ന് ശേഷം ആദ്യമായി വില്ലാറയൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ (UCL) അവസാന നാലിൽ എത്തി സ്പാനിഷ് ക്ലബായ വിയ്യാറയൽ.അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 1-1 സമനിലയിൽ തളച്ച വിയ്യ റയൽ ആഗ്രഗേറ്റ് സ്കോർ 2 -1 ന് വിജയിച്ചാണ് സെമിയിൽ സ്ഥാനം പിടിച്ചത്.

പ്രീക്വാർട്ടറിൽ യുവന്റസിനെ കീഴടക്കിയായിരുന്നു വിയ്യ റയലിന്റെ ക്വാർട്ടർ പ്രവേശനം. ഇന്നത്തെ മത്സരത്തിൽ സ്പാനിഷ് ടീം എത്ര ഗോളുകൾ വഴങ്ങും എന്ന ആകാംക്ഷയോടെയാണ് മത്സരം ആരംഭിച്ചത്.കിംഗ്സ്ലി കോമാനും ലെറോയ് സാനെയും വിംഗ് ബാക്ക് ആയി വിന്യസിച്ചപ്പോൾ, തന്ത്രപരമായ മാറ്റങ്ങൾക്ക് ബയേണിന്റെ ആക്രമണോദ്ദേശ്യം തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു.

എന്നാൽ പ്രതിരോധത്തിലൂന്നി കളിച്ച വിയ്യ റയൽ ബയേണിന്റെ മുന്നേറ്റങ്ങൾ ഫലപ്രദമായി തടയുകയും ചെയ്തു.തങ്ങളുടെ ആധിപത്യം ഉണ്ടായിരുന്നിട്ടും, ഉനായ് എമെറിയുടെ ടീമിനെ ളുകളെആ ശരിക്കും ബുദ്ധിമുട്ടിക്കാൻ ബയേണിന് കഴിഞ്ഞില്ല.പകുതി താരങ്ങളും സ്വന്തം പെനാൽറ്റി ഏരിയയിൽ ക്യാമ്പ് ചെയ്‌തപ്പോൾ ആതിഥേയരെ നിരവധി അവസരങ്ങളിലേക്ക് പരിമിതപ്പെടുത്താൻ വിയ്യാറയലിനായി.ആദ്യ പാദം പോലെ, കൗണ്ടർ അറ്റാക്കിലൂടെ കുതിക്കുക എന്നതായിരുന്നു വില്ലാറിയലിന്റെ പദ്ധതി.

രണ്ടാം പകുതിയിൽ അതായില്ല അവസ്ഥ. ബയേൺ ഒന്നിനു പിറകെ ഒന്നായി ഷോട്ടുകൾ തൊടുത്തു. നിരന്തരം അറ്റാക്കും ചെയ്തു.അവസാനം 52ആം മിനുട്ടിൽ ബയേണ് അവർ അർഹിച്ച ബ്രേക്ക് കിട്ടി. മുള്ളറിന്റെ പാസിൽ നിന്ന് ലെവൻഡോസ്കിയുടെ ഗോൾ. ബയേൺ 1-0ന് മുന്നിൽ. അഗ്രിഗേറ്റിൽ സ്കോർ 1-1!! ആ ഗോൾ വന്നതോടെ കളി എളുപ്പം അങ്ങ് വിജയിക്കാം എന്ന് ബയേൺ കരുതി. പക്ഷെ വിയ്യ റയൽ അവസാന നിമിഷം തിരിച്ചടിക്കുന്നു കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ സീസണിലെ UCL-ൽ ഇപ്പോൾ 13 തവണ വലകുലുക്കിയ ഒരു കളിക്കാരനായ ലെവൻഡോവ്‌സ്‌കിയുടെ ഗുണനിലവാരത്തിന്റെ മറ്റൊരു അടയാളമാണിത്.88ആം മിനുട്ടിൽ വിയ്യറയൽ സമനില ഗോൾ നേടി. ചുക്വുസിയുടെ ഗോൾ. മൊറേനോയുടെ പാസിൽ നിന്നായിരുന്നു സാമുവൽ ചുക്‌വ്യൂസിന്റെ ഗോൾ പിറന്നത്.അഗ്രിഗേറ്റിൽ വിയ്യറയൽ 2-1ന് മുന്നിൽ എത്തുകയും സെമിയിലേക്ക് മാർച് ചെയ്യുകയും ചെയ്തു.ലിവർപൂൾ അല്ലെങ്കിൽ ബെൻഫിക്കയെ ആവും വിയ്യ റയൽ സെമിയിൽ നേരിടുക.