❝ 😋റോണോയും😍 ബെയ്‌ലും🤩 ബെൻസീമയും ഒരിക്കൽ കൂടി
ഒരുമിക്കുന്നു വീണ്ടും ആ💪🔥BBC കൂട്ടുകെട്ട് ❞

ലോക ഫുട്ബോളിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ത്രയങ്ങളിൽ ഒന്നാണ് റയൽ മാഡ്രിഡിലെ ബി .ബി .സി .മാഡ്രിഡിൽ കരീം ബെൻസെമ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബേൽ എന്നിവർ ചേർന്ന് അഞ്ച് സീസണുകളിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സാന്റിയാഗോ ബെർണബ്യൂവിലേക്ക് എത്തിച്ചു. 2013 ൽ ടോട്ടൻഹാമിൽ നിന്നും ബെയ്ൽ എത്തിയതോടെയാണ് മാഡ്രിഡിൽ ബി .ബി .സി ത്രയം രൂപപ്പെടുന്നത്. 2018 ൽ റൊണാൾഡോ യുവന്റസിലേക്ക് പോകുന്നത് വരെയുള്ള അഞ്ചു വർഷം യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിക്കുകയായിരുന്നു മൂവരും.

റൊണാൾഡോ പോയതിനു പിന്നാലെ കഴിഞ്ഞ വർഷം ബെയ്‌ലും ടോട്ടൻഹാമിലേക്ക് വയ്പയിൽ പോവുകയായിയുന്നു. എന്നാൽ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബി .ബി .സി ത്രയം റയൽ മാഡ്രിഡിൽ ഒരു പുനഃസമാഗമത്തിന് ഒരുങ്ങുകയാണ്.2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പോയതിനു ശേഷം റയലിന്റെ ഗോൾ സ്‌കോറിംഗിന്റെ ഭാരം കരീം ബെൻസെമയുടെ കയ്യിലാണ്. ഈ ത്രയം പിരിഞ്ഞതിന് ശേഷം അവരുടെ ആക്രമണത്തിൽ ചലനാത്മകത നഷ്ടപ്പെടുകയും ചെയ്തു.


റൊണാൾഡോയുടെ മികച്ച വ്യക്തിഗത ഫോം ഉണ്ടായിരുന്നിട്ടും, ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ പോരാട്ടങ്ങൾ ഈ സീസണിൽ അവസാനിച്ചു. സിരി എ കിരീട പ്രതീക്ഷ നഷ്ടപ്പെട്ടതും റൊണാൾഡോയുടെ സ്പെയിനിലേക്കുള്ള തിരിച്ചു വരവുകൾ കൂടുതൽ ഊർജ്ജിതമാക്കി. വീണ്ടും ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെച്ച് റൊണാൾഡോ മാഡ്രിഡിലേക്ക് വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റയൽ മാഡ്രിഡ് മാനേജർ സിനെഡിൻ സിഡാനെ ഇതിനകം തന്നെ പോർച്ചുഗീസ് ഇതിഹാസത്തെ വീണ്ടും റയലിലെത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അടുത്ത സീസണിൽ കൈലിയൻ എംബപ്പെയ്ക്കും എർലിംഗ് ഹാലാൻഡിനുമായുള്ള ശ്രമമവും റയൽ ശക്തിപെടുത്തിയിട്ടുണ്ട്. ടോട്ടൻഹാമിൽ വായ്പയിലേക്ക് പോയ ഗാരെത് ബേൽ റയൽ മാഡ്രിഡിലേക്ക് മടങ്ങാനും സാന്റിയാഗോ ബെർണബ്യൂവിലെ കരാറിന്റെ അവസാന വർഷം മാഡ്രിഡിൽ കളിക്കാനുള്ള അവസരം ഉപയോഗിക്കുമെന്നും ബെയ്ൽ പറഞ്ഞു. സിദാന് കീഴിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ താരത്തിന് അവസരങ്ങൾ ലഭിക്കായതോടെയാണ് തന്റെ പഴയ ക്ലബ്ബിലേക്ക് ബെയ്ൽ പോയത്.

പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ കാരണം സാമ്പത്തിക കാഴ്ചപ്പാടിൽ ഹാരി കെയ്ൻ, എർലിംഗ് ഹാലാൻഡ്, കൈലിയൻ എംബപ്പേ എന്നി താരങ്ങളെ സ്വന്തമാക്കുന്നതിനു പകരം റയലിൽ ഒരു ബി .ബി .സി പുനഃസമാഗമത്തിന് വഴിയൊരുങ്ങും. നിലവിലെ അവസ്ഥയിൽ റൊണാൾഡോയെ 25 മില്യൺ ഡോളർ ചിലവാക്കിയാൽ യുവന്റസിൽ നിന്നും സ്വന്തമാക്കാം. തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലം കഴിച്ചികൂട്ടിയ റയലിൽ റൊണാൾഡോ മടങ്ങി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.