❝ ഈ രണ്ടു 🇧🇪🔥 സൂപ്പർ താരങ്ങളുടെ
പ്രകടനത്തെ 🏆⚽ ആശ്രയിച്ചിരിക്കും 🇧🇪🏆
ബെൽജിയത്തിന്റെ കിരീട പോരാട്ടങ്ങൾ ❞

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായാണ് ബെൽജിയം യൂറോ കപ്പിനെത്തിയത്. അവരുടെ സ്ഥാനത്തെ അർത്ഥവത്താക്കുന്ന പ്രകടനം തന്നെയാണ് ബെൽജിയത്തിലെ സുവർണ നിര പുറത്തെടുത്തത്.യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബെൽജിയത്തിന്റെ സുവർണനിര. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന ബെൽജിയം ആദ്യ പ്രധാന അന്തരാഷ്ട്ര കിരീടം യൂറോയിലൂടെ സാധ്യമാക്കാനാണ് ബെൽജിയൻ ഈ വര്ഷം ഇറങ്ങിയത്.ആദ്യ റൗണ്ടിലെ പ്രകടനങ്ങൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ കിരീടം നേടാനുള്ള എല്ലാ സാധ്യതെയും ബെൽജിയത്തിൽ കാണുന്നുണ്ട്. ലോക ഫുട്ബോളിൽ അത്ര വലിയ ശക്തിയൊന്നും അല്ലാതിരുന്ന ബെൽജിയത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ വളർച്ച യൂറോ കപ്പിൽ കിരീടമായി മാറും എന്ന വിശ്വാസത്തിലാണ് ആരാധകർ .

യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന് അവസാനമായപ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ബെൽജിയം. കളിച്ച മൂന്നു മത്സരവും ആധികാരികമായി കാഴ്ച ചുവന്ന ചെകുത്താന്മാർ ഏഴു ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.ഓരോ കളി കഴിയുമ്പോഴും തങ്ങളുടെ കിരീടസാധ്യത വര്‍ധിപ്പിക്കുകയാണ്.പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരുമായ പോർചുഗലിനെയാണ് നേരിടുന്നത്. ടീമെന്ന നിലയിൽ മികച്ച പ്രകടനം നടത്തുമ്പോഴും രണ്ടു താരങ്ങളുടെ പ്രകടനം കിരീട പോരാട്ടത്തിൽ ബെൽജിയൻ നിരയിൽ നിർണായകമാകും.ആദ്യ മൂന്നു മത്സരങ്ങളും നിരീക്ഷിച്ചവര്‍ക്ക് ബെല്‍ജിയത്തിന്റെ ഇത്തവണത്തെ കുതിപ്പിന് പിന്നില്‍ രണ്ടുപേരാണെന്ന് നിസ്സംശയം പറയാനാകും.

റൊമേലു ലുക്കാക്കുവും കെവിന്‍ ഡി ബ്രുയിനും. രണ്ടുപേരും ലീഗ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് യൂറോയ്‌ക്കെത്തിയത്. ഡി ബ്രുയിന്‍ കളി നിയന്ത്രിക്കുമ്പോള്‍ ഗോളടിക്കുന്നതില്‍ ലുക്കാക്കുവും ടീമിന് മുതല്‍ക്കൂട്ടാകുന്നു. പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് യൂറോയിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ പാതിവഴിക്കെത്തിയ ഡി ബ്രുയില്‍ ടീമിന് താന്‍ എത്രമാത്രം അവിഭാജ്യഘടകമാണെന്ന് തെളിയിച്ചു. ഡി ബ്രുയിന്‍ നിറഞ്ഞു കളിച്ചാല്‍ ബെല്‍ജിയം ഇത്തവണ കിരീടവുമായി മടങ്ങും. ലുക്കാക്കു ഡി ബ്രുയിന്‍ സഖ്യം എതിര്‍ ടീമിന് കടുത്ത ഭീഷണിയാകും


പരിക്ക് മൂലം റഷ്യക്കെതിരെ ആദ്യ മത്സരത്തിൽ ഡി ബ്രുയിന്‍ ഇല്ലാതിരുന്നപ്പോൾ ഇരട്ട ഗോളുമായി ലുകാകു ടീമിനെ ചുമലിലേറ്റി. പരിക്കിൽ നിന്നും മുകതനായ ഡി ബ്രുയിന്‍ ഡെന്മാർക്കിനെതിരെ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിൽക്കുമ്പോഴാണ് പരിശീലകൻ മാർട്ടിനെസ് ഡി ബ്രുയിന്‍ ഇറക്കുന്നത്. മൈതാനത്തിറങ്ങി കളിയുടെ നിയന്ത്രം ഏറ്റെടുത്ത സിറ്റി താരം പത്തു മിനുട്ടിനുള്ളിൽ തോർഗൻ ഹസാർഡിനു ഗോളിനുള്ള അവസരം ഒരുക്കി കൊടുത്തു മത്സരം സമനിലയിലാക്കി . പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം വ്യക്തിഗത മികവിനുള്ള ഗോളിൽ ഡി ബ്രുയിന്‍ ബെൽജിയത്തിന്റെ വിജയമുറപ്പിക്കുകയും ചെയ്തു.

ഫിൻലന്റിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ ലുകാകുവിന്റെ ഗോളിന് വഴിയൊരുക്കിയത് ഡി ബ്രുയിന്‍ ആയിരുന്നു. പ്രീ ക്വാർട്ടറിൽ പോർചുഗലിനെതിരെ ലുകാകു – ഡി ബ്രുയിന്‍ സഖ്യം ഫോമിലേക്കുയർന്നാൽ അനായാസം ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാം. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലെ മേക്കറും മികച്ച ഗോൾ സ്കോററും ഒരുമിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നതിൽ സംശയമില്ല. ഇവര്‍ക്കൊപ്പം ഹസാര്‍ഡ് കൂടി ചേരുന്നതോടെ ബെല്‍ജിയത്തെ തളച്ചിടുക എതിരാളികള്‍ക്ക് എളുപ്പമാകില്ല.

ഈഡന്‍ ഹസാര്‍ഡെന്ന സൂപ്പര്‍താരത്തിന്റെ മടങ്ങിവരവ് ബെല്‍ജിയത്തിന് ആശ്വാസകരമാണ്. ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള ഹസാര്‍ഡ് 19 മാസങ്ങള്‍ക്കുശേഷം ആദ്യമായി ഒരു മത്സരത്തില്‍ 90 മിനിറ്റും കളിച്ചു. കഴിഞ്ഞദിവസം ഫിന്‍ലന്‍ഡിനെതിരെയാണ് ഹസാര്‍ഡ് കളി പൂര്‍ത്തിയാക്കിയത്. ഇതോടെ താരത്തിന്റെ ശാരീരികക്ഷമതെയ്ക്കുറിച്ചുള്ള ആശങ്കകള്‍ക്കും വിരാമമായി. കളിയില്‍ മികവുകാട്ടാനും ഹസാര്‍ഡിന് സാധിച്ചു.