❝ അടുത്ത സീസൺ 🔴🚩 ചെകുത്താന്മാരുമായി
മുട്ടാൻ 🔥⚽ വരുന്നവരുടെ മുട്ടിടിക്കും ❞

യൂറോപ്പ ലീഗിൽ സെമിയിൽ സ്ഥാനമുറപ്പിച്ചതോടെ കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് . സെമിയിൽ ഇറ്റാലിയൻ ടീം റോമായാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഈ സീസണിൽ മികച്ച ടീം ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ യൂണൈറ്റഡിനായില്ല. അതിനാൽ അടുത്ത സീസണിൽ മികച്ച താരങ്ങളെ ഓൾഡ്‌ട്രാഫൊർഡിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്.

ഇറ്റലിയിലെ പുതിയ റിപോർട്ടുകൾ പ്രകാരം ഈ സമ്മറിൽ ടൊറിനോ സ്‌ട്രൈക്കർ ആൻഡ്രിയ ബെലോട്ടിയെ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഈ സീസണിൽ 27 കാരൻ സെന്റർ ഫോർ‌വേഡ് മികച്ച ഫോമിലാണ്. 27 സിരി എ മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടിയ ബെലോട്ടി യൂറോപ്പ ലീഗിൽ ആറു ഗോളുകളും നേടി. കൂടാതെ ഈ സീസൺ അവസാനത്തോടെ താരം ടൂറിന് വിടാൻ ഒരുങ്ങുകയാണ്.എസി മിലാൻ, എ എസ് റോമ, നാപോളി,ഇന്റർ മിലൻ ,ഫിയോറെന്റീന എന്നിവരും ബെലോട്ടിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എഡിൻസൺ കവാനി തെക്കേ അമേരിക്കയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ ഒരു സ്ട്രൈക്കറെ നോട്ടമിടുന്നുണ്ട്. എർലിംഗ് ഹാലാൻഡ്, ഹാരി കെയ്ൻ, ഇക്കാർഡി എന്നിവരും യുണൈറ്റഡ് റഡാറിലുള്ള സ്‌ട്രൈക്കർമാരാണ്.


പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ്.അടുത്ത സീസണിൽ യൂണൈറ്റഡിലെത്താൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന താരം കൂടിയാണ് ഈ ഇംഗ്ലീഷ് യുവ താരം. ഈ സീസണിൽ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ മിഡ്ഫീൽഡർമാരിൽ ഒരാളാണ് റൈസ്.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിന് വേണ്ടി ശ്രമിക്കുന്ന വെസ്റ്റ് ഹാമിന്റെ മുന്നേറ്റത്തിന്റെ കേന്ദ്രമാണ് റൈസ്. ഡിഫെൻസിവ് മിഡ്ഫീൽഡിൽ ഒരു ദീർഘകാല പരിഹാരമാണ് റൈസിനെ ഒലെ കാണുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കവുമായി കുറെ കാലമായി ബന്ധപ്പെട്ടിരിക്കുന്ന താരമാണ് റയൽ മാഡ്രിഡ് ഡിഫൻഡർ റാഫേൽ വരാനെ.ഈ സീസൺ അവസാനത്തോടെ റയൽ വിടുമെന്ന റിപോർട്ടുകൾ വന്നതോടെ റയൽ മാഡ്രിഡിൽ നിന്ന് ഫ്രഞ്ച് സൂപ്പർസ്റ്റാറിനെ ഒപ്പിടാനുള്ള ഏറ്റവും മികച്ച അവസരമാണിത്. സാന്റിയാഗോ ബെർണബ്യൂവിൽ നിലവിലെ കരാർ 2022 ൽ അവസാനിക്കും.അതിനാൽ പുതിയ വെല്ലുവിളി സ്വീകരിക്കാൻ പുതിയൊരു ക്ലബ്ബിലേക്ക് ചേരാൻ ഫ്രഞ്ച് താരം ഉദ്ദേശിക്കുന്നു എന്നാണ് സ്പെയിനിൽ നിന്നുള്ള റിപോർട്ടുകൾ. മികച്ച ഒരു പ്രതിരോധ താരത്തിന്റെ അഭാവം യുണൈറ്റഡ് നിരയിൽ ഈ സീസണിൽ മുഴുവൻ നിഴലിച്ചിരുന്നു. ഇതിനൊരു പരിഹാരമായാണ് വരാനയെ യുണൈറ്റഡ് കാണുന്നത്