പ്ലെ ഓഫ് ഉറപ്പിക്കണം , കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ മതിയാവു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.കണ്ഠീരവ സ്‌റ്റേഡിയത്തിൽ രാത്രി 7 .30 നാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായി പത്തു വിജയങ്ങൾ ലീഗ് ഘട്ടത്തിൽ നേടി പതിനേഴു മത്സരങ്ങളിൽ നിന്നായി മുപ്പത്തിയൊന്നു പോയിന്റുകൾ സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

മറുവശത്ത് പതിനേഴു മത്സരങ്ങളിൽ നിന്നായി ഇരുപത്തിയഞ്ചു പോയിന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി. ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫ് ഉറപ്പിക്കാൻ സാധിക്കും.അവസാന അഞ്ച് കളിയും ജയിച്ചുനിൽക്കുന്ന ബെംഗളൂരുവിനെ അവരുടെ ഗ്രൗണ്ടിൽ കീഴടക്കുക അത്ര എളുപ്പമല്ല. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റതിന്‍റെ പകരം വീട്ടാൻ ഒരുങ്ങുകയാണ് ബെംഗളൂരു. 17 കളിയിൽ 25 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക.

മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്‌സിയും മാത്രമേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി അഞ്ച് ടീമുകൾ തമ്മിലാണ് പോരാട്ടം. ഇതുവരെ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ വന്നത് 11 കളിയിലെങ്കില്‍ ബിഎഫ്‌‌സി ആറിലും കെബിഎഫ്‌സി മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിൽ പിരിഞ്ഞു. ഡിമിട്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരുടെ മികച്ച ഫോമിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

ടീമിനായി ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർ ഡയമന്റകോസ് (ഒമ്പത് ഗോളുകൾ) ആണ്, ലൂണയുടെ പേരിൽ ആറ് അസിസ്റ്റുകൾ ഉണ്ട്.ഡിഫൻഡർ ലെസ്‌കോവിച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്.മുന്നേറ്റക്കാരായ എൻ.ശിവശക്തിക്കും റോയ് കൃഷ്ണയ്ക്കും തങ്ങളുടെ മികച്ച പ്രകടനം തുടരാനാകുമെന്ന് ബിഎഫ്‌സി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് എടുത്ത് പുറത്തിരിക്കേണ്ടി വന്ന മധ്യനിര താരം സുരേഷ് വാങ്ജാമിന്റെ സേവനം ബിഎഫ്‌സിക്ക് നഷ്ടമാകും.

Rate this post