❝ കരീം ബെൻസീമയെ യൂറോ ⚽🔥
സ്‌ക്വാഡിൽ ഉൾപ്പെടുത്തി 🇫🇷 ഫ്രാൻസ് ❞

യൂറോ കപ്പിനുള്ള ഫ്രാൻസിന്റെ 26 അം​ഗ സ്ക്വാഡിൽ സൂപ്പർതാരം കരീം ബെൻസിമ ഇടംപിടിച്ചു .2015-ന് ശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ബെൻസിമ റയൽ മാഡ്രിഡിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ടീമിൽ സ്ഥാനം കണ്ടെത്തിയത്. 2015 ഒക്ടോബറിൽ അർമേനിയക്കെതിരെയാണ് ബെൻസിമ അവസാനമായി ഫ്രഞ്ച് ജേഴ്സിയണിഞ്ഞത്, ആ മത്സരത്തിൽ 33 കാരൻ ഗോൾ നേടുകയും ചെയ്തിരുന്നു.

ദേശീയ ടീമിലെ സഹതാരം മാത്യു വാൽബുവേനയ്ക്കെതിരെ ഉയർന്ന് സെക്സ് ടേപ്പ് വിവാദത്തിൽ ബെൻസിമയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുശേഷമാണ് ദേശീയ ടീമിൽ നിന്ന് ബെൻസിമ പുറത്തായത്. ഈ കേസിൽ ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്.ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്റെ കേസിന്റെ വിചാരണ ഒക്ടോബർ 20 മുതൽ 22 വരെ നടക്കും, ആരോപണങ്ങൾ ബെൻസെമ നിഷേധിച്ചിരുന്നു.

എന്നാൽ ഇതിനിടെയും മികച്ച പ്രകടനം മാത്രം പരി​ഗണിച്ച് ബെൻസിമയെ ദേശീയ ടീമിലേക്ക് തിരികെ വിളിക്കാൻ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് തയ്യാറാവുകയായിരുന്നു.ക്ലബായ റയൽ മഡ്രിഡിൽ മിന്നുന്ന പ്രകടനം നടത്തുമ്പഴും ബെൻസിയമെ ദേശീയ ടീമിൽ നിന്ന് നിരന്തരം തഴഞ്ഞിരുന്നു. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. റയൽ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിൻ സിദാനും ബെൻസിമയെ ഒഴിവാക്കുന്നതിനെതിരെ രം​ഗത്തെത്തിയിരുന്നു.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും സ്ഥിരതയുള്ളതും ഭയപ്പെടുന്നതുമായ സ്ട്രൈക്കറാണ് ബെൻസെമ. റയലിൽ ഗോളടിച്ചു കൂട്ടുമ്പോഴും ദേശീയ ടീമിലെ സ്ഥാനം താരത്തിന് അകലെയായിരുന്നു.ഈ സീസണിൽ 34 മത്സരങ്ങളിൽ ബെൻസെമ 24 ഗോളുകൾ നേടിയ ഫ്രഞ്ച് കാരൻ ആറു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. ഈ സീസണിൽ ഒരു മത്സരത്തിന് ശരാശരി 37 പാസുകളും 85% പാസ് പൂർത്തിയാക്കുകയും താരം ചെയ്തു.

ഈ സീസണിൽ റയലിന്റെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന താരം സീസണിൽ റയലിന്റെ ടോപ് സ്കോററാറാണ്. 2007 മുതൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമായ ബെൻസിമ 81 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്.ബെൻസിമ തന്നെ ട്വിറ്റർ ബയോയിൽ, ഫ്രഞ്ച് ദേശീയ ടീമിന്റെ അക്കൗണ്ട് കൂടി ഉൾപ്പെടുത്തിയതും തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.


കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങളിൽ കളിക്കുന്ന ഏറ്റവും മികച്ച ഫ്രെഞ്ച് താരത്തിനുള്ള ഫ്രാൻസ് നാഷണൽ യൂണിയൻ ഓഫ് പ്രൊഫഷണൽ ഫുട്ബോളേഴ്സിന്റെ (UNFP) പുരസ്കാരം കരിം ബെൻസേമ നേടിയത് . സൂപ്പർ താരങ്ങളായ ഹ്യൂഗോ ലോറിസ്, എൻ ഗോളോ കാന്റെ, ഉസ്മാൻ ഡെംബലെ എന്നിവരെ മറികടന്നാണ് ബെൻസേമ ഈ പുരസ്കാരത്തിന് അർഹനായത്.

യൂറോ കപ്പിനുള്ള ഫ്രാൻസ് ഫുൾ ടീം:

ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മൻഡൻഡ, മൈക്ക് മൈഗ്നൻ

ഡിഫെൻഡർമാർ: ബെഞ്ചമിൻ പാവാർദ്, ലിയോ ഡുബോയിസ്, റാഫേൽ വരാനെ, പ്രെസ്‌നൽ കിംപെംബെ, ലൂക്കാസ് ഹെർണാണ്ടസ്, ലൂക്കാസ് ഡീന്യേ, ക്ലെമന്റ് ലെങ്ലറ്റ്, കുർട് സൂമ, ജൂൾസ് കൂണ്ടെ

മിഡ്‌ഫീൽഡർമാർ: എൻഗോളോ കാന്റെ, പോൾ പോഗ്ബ, അഡ്രിയൻ റാബിയട്ട്, കൊറെന്റിൻ ടോലിസോ, മൂസ സിസോക്കോ

അറ്റാക്കേഴ്‌സ്: കരിം ബെൻസിമ, ഒലിവർ ജിറൂദ്, കൈലിയൻ എംബാപ്പെ, മാർക്കസ് തുറാം, കിങ്‌സ്‌ലി കോമൻ, വിസം ബെൻ യെഡർ, അന്റോയിൻ ഗ്രീസ്മാൻ, തോമസ് ലെമർ, ഒസ്മാനെ ഡെംബലെ