❝ഫ്രഞ്ച് സൂപ്പർ താരത്തെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്‌ത്‌ കരീം ബെൻസിമ❞

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമയ്ക്ക് 2016 ന് ശേഷം ആദ്യമായി ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ടീമിന്റെ മുന്നേറ്റങ്ങളിൽ ഫ്രഞ്ച് താരം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ബെൻസിമയുടെ വരവ് യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ കൂടുതൽ ശക്തിപ്പെടുത്തും. എംബാപ്പക്കും, ഗ്രീസ്മാനുമൊപ്പം മികച്ച ഫോമിലുള്ള ബെൻസീമയും കൂടി ചെയുമ്പോൾ 2016 ൽ കൈവിട്ട കിരീടം തിരിച്ചു പിടിക്കാം എന്ന വിശ്വാസത്തിലാണ് ഫ്രഞ്ച് ടീം.

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ അധികം വൈകാതെ തന്നെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ. യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി ഇരുവരും മുന്നേറ്റവും നയിക്കാനിരിക്കെയാണ് ബെൻസേമയുടെ പ്രതികരണം. ബെൻസേമ റയൽ മാഡ്രിഡിൽ എത്തുമോ എന്നത് കാത്തിരുന്ന് കാണാമെന്നും റയൽ മാഡ്രിഡ് താരമാവാനുള്ള എല്ലാ കഴിവും എമ്പപ്പെക്ക് ഉണ്ടെന്നും ബെൻസേമ പറഞ്ഞു.”എംബാപ്പയെ ആരുമായും താരതമ്യം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, എംബപ്പേ ഇപ്പോഴും ഒരു യുവ കളിക്കാരനാണ്, ഒരു പ്രതിഭാസമാണ്.” ബെൻസേമ പറഞ്ഞു. ബെൻസിമയുമായി ആദ്യമായി കളിക്കുന്നതിനിടെ ആവേശത്തിലാണ് താനെന്നും എംബപ്പേ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.


2022ൽ പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന എമ്പപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുമെന്ന വർത്തകൾക്കിടയിലാണ് ബെൻസേമയുടെ പ്രതികരണം. എന്നാൽ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും സിദാൻ രാജിവെച്ചതോടെ എംബാപ്പയുടെ റയലിലേക്കുള്ള വരവിൽ സംശയം വന്നിരുന്നു. സിദാന്റെ സാന്നിധ്യമാണ് എംബാപ്പയെ റയലിലേക്ക് കൂടുതൽ അടുപ്പിച്ചത്.ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ ഇറങ്ങുമ്പോൾ ഇരു താരങ്ങളും ആദ്യമായാവും ഒരേ ടീമിൽ കളിക്കുക.

ലോക ചാമ്പ്യന്മാരായി ടൂർണമെന്റിലേക്ക് വരുന്ന ഫ്രഞ്ച് ടീം യൂറോ കപ്പിലും തങ്ങളുടെ ആധിപത്യം തുടരുമെന്ന പ്രതീക്ഷയിലാണ്. മിടുക്കരായ യുവപ്രതിഭകളും ഗുണനിലവാരമുള്ള പരിചയസമ്പന്നരായ കളിക്കാരും ചേർന്ന ടീം സന്തുലിതമാണ്. യൂറോയിൽ ജർമ്മനി, പോർച്ചുഗൽ, ഹംഗറി തുടങ്ങിയ ടീമുകളുമായി ഫ്രാൻസ് ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പിലാണ്.