
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർ|Kaka |Brazil
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ടെങ്കിൽ അത് ബ്രസീലിയൻ താരം കക്ക ആയിരിക്കും. കാക്കയെ പോലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ വളരെ കുറവാണ്. ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ ഒപ്പമെത്തുമെന്നുമെന്ന് കരുതിയ കക്കയുടെ കരിയറിലെ അവിശ്വസനീയമായ തകർച്ച ആരാധകർക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഫുട്ബോൾ ലോകത്ത് തന്റെ പേര് നിലനിർത്തിയാണ് കളിയവസാനിപ്പിച്ചത് .
സാവോ പോളോയിൽ നിന്നും കരിയർ ആരംഭിച്ച കക്കയുടെ ബ്രസീലിയൻ സീരി എയിലെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ കൂടുതൽ ശ്രദ്ദയിലെത്തിച്ചു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഫുട്ബോൾ പണ്ഡിതന്മാർ കക്കയിൽ മികച്ച ഭാവി പ്രവചിച്ചിരുന്നു. 2002ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച 20കാരനായ കക്കയെ 2003ൽ ഇറ്റാലിയൻ ക്ലബ് എസി മിലാൻ സ്വന്തംക്കുന്നത്.ആൻഡ്രി ഷെവ്‌ചെങ്കോ, പൗലോ മാൽഡിനി എന്നിവരെപ്പോലെ നിരവധി മികച്ച ഇതിഹാസങ്ങൾക്കൊപ്പം കളിയ്ക്കാൻ കകക്ക് സാധിച്ചു.ബ്രസീലിയൻ മിഡ്ഫീൽഡർ 2007 ൽ ബാലൺ ഡി ഓർ നേടി.
എസി മിലാനുമായുള്ള 6 വർഷത്തെ കരിയറിന് ശേഷം, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡുമായി കക്ക ഒപ്പുവച്ചു. 2009-ൽ 67 മില്യൺ യൂറോയ്ക്ക് റയൽ മാഡ്രിഡ് കക്കയെ ഒപ്പുവച്ചു. അക്കാലത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ ഫീയായിരുന്നു അത്. എന്നാൽ തുടർച്ചയായ പരിക്കുകൾ കാരണം റയൽ മാഡ്രിഡിൽ പ്രതീക്ഷിച്ച പ്രകടനം കാക്കയ്ക്ക് കഴിഞ്ഞില്ല. പിന്നീട് 2013ൽ എസി മിലാനിലേക്ക് മടങ്ങി.കാക്കയുടെ കരിയറിന്റെ താളം തെറ്റിയത് സ്പെയിനിൽ ആയിരുന്നു.അവൻ പിന്നീടൊരിക്കലും തന്റെ ഫോം കണ്ടില്ല, അത് 2009 മുതൽ താഴേക്ക് പോയി.
2010 ലെ ലോകകപ്പിൽ കക്ക ബ്രസീലിനായി കളിച്ചു, കൂടാതെ മൂന്ന് അസിസ്റ്റുകളോടെ തന്റെ ക്ലാസ് കാണിച്ചു, പക്ഷേ ക്ലബ്ബ് തലത്തിൽ അത് ആവർത്തിക്കാൻ കഴിഞ്ഞില്ല.2014-ൽ ലോ കപ്പിനുള്ള ദേശീയ ടീമിലേക്ക് ടീം മാനേജർ ലൂയിസ് ഫിലിപ്പ് സ്‌കൊളാരി അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയില്ല. സ്വന്തം രാജ്യത്ത് നടന്ന ലോകകപ്പിൽ ഇടം നേടാത്തത് കാക്കയെ വല്ലാതെ വേദനിപ്പിച്ചു.ഞാൻ 2014 ലെ ലോകകപ്പിന് പോകാൻ ശ്രമിച്ചു, പക്ഷേ എന്നെ വിളിച്ചില്ല,” കാക്ക ഒരിക്കൽ പറഞ്ഞു.
2002ൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച കക്ക 2002ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 2016 വരെ ബ്രസീലിനായി കളിച്ച കക്ക ദേശീയ ജഴ്‌സിക്കായി 92 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി. 2005ലും 2009ലും കോൺഫെഡറേഷൻ കപ്പ് നേടിയ ബ്രസീൽ ടീമിലും കക്ക അംഗമായിരുന്നു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കക്ക. അറ്റാക്കിംഗ് ഫീൽഡർ റോളിൽ കളിച്ച കക്ക തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡറായിരുന്നു. ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള കഴിവുള്ള ഒരു മധ്യനിര താരമായിരുന്നു കക്ക.

2007-ലെ ബാലൺ ഡി ഓർ ജേതാവായ കാക്കയെ 2007-ലെ FIFA വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. 2007-ലെ FIFPro വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി കാക്ക തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 2006, 2007, 2008 വർഷങ്ങളിൽ കക്ക FIFPro വേൾഡ് ഇലവനിലും ഇടംനേടി. 2006, 2007, 2009 വർഷങ്ങളിൽ യുവേഫ ടീമിലും കക്ക ഉണ്ടായിരുന്നു.2006-07 സീസണിലെ യുവേഫ ക്ലബ് ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡും യുവേഫ ക്ലബ് ഫോർവേഡ് ഓഫ് ദി ഇയർ അവാർഡും കാക്കയ്ക്ക് ലഭിച്ചു.