❝റൊണാൾഡോയെയും,ഹെൻറിയെയും💪🔥മറികടന്ന്‌ പ്രീമിയർ ലീഗ്👑🏆ചരിത്രത്തിലെ ഏറ്റവും മികച്ച✈⭐ വിദേശ താരമായി മാറി❞

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ ഫുട്ബോൾ കളിക്കാരനായി അർജന്റീനയുടെ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ തിരഞ്ഞെടുക്കപ്പെട്ടു.ലൂയിസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, തിയറി ഹെൻ‌റി എന്നിവരുൾപ്പെടെ നിരവധി ലോകോത്തര പ്രതിഭകളെ മറികടന്നാണ് അഗ്യൂറോ അംഗീകാരത്തിന് അർഹനായത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരമാണ് അഗ്യൂറോ.

എക്കാലത്തെയും മികച്ച റാങ്കിങ്ങിൽ 180 ഗോളുമായി അര്ജന്റീന ഇന്റർനാഷണൽ നാലാം സ്ഥാനത്താണ്.ആഴ്‌സണൽ ഇതിഹാസ താരം തിയറി ഹെൻറി 175 ഗോളുമായി ആറാം സ്ഥാനത്താണ്. പരിക്ക് മൂലം ഈ സീസണിൽ കൂടുതൽ മത്സരങ്ങളിൽ ഇറങ്ങാൻ അഗ്യൂറോക്ക് സാധിച്ചില്ല. ഈ സീസൺ അവസാനത്തോടെ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന സ്‌ട്രൈക്കറുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

10 വർഷക്കാലം സിറ്റിയിൽ ചിലവഴിച്ച താരം 382 കളികളിൽ നിന്ന് 256 ഗോളുകൾ നേടിയ അഗ്യൂറോ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, എഫ്എ കപ്പ്, നാല് ലീഗ് കപ്പുകൾ എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.2011 ൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് സിറ്റിയിലെത്തിയ അഗ്യൂറോ അവരുടെ വിജയങ്ങളിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

എന്നാൽ പല ഫുട്ബോൾ വിദഗ്ധരും അഗ്യൂറോയുടെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ല ,ആഴ്‌സനലിനെ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം എറിക് കന്റോനെയുമാണ് അഗ്യൂറോക്ക് മുന്നിൽ അവർ കാണുന്നത്.