” വാസ്ക്വസ്, ഒഗ്‌ബെച്ച , പ്രഭ്സുഖൻ ഗിൽ, രഹനേഷ്, എഡു ബേഡിയ …. ഐഎസ്എൽ ലീഗ് മത്സരത്തിലെ താരങ്ങൾ “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021 -22 സീസണിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാവും. ആദ്യ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂർ എഫ് സിയെ നേരിടും. അവസാന മത്സരത്തിൽ മോഹൻ ബഗാനെ കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.ജംഷഡ്പൂർ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവയാണ് സെമിയിലേക്ക് യോഗ്യത നേടിയ നാല് ടീമുകൾ.രണ്ടു പാദങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് തകര്‍പ്പന്‍ മത്സരങ്ങളും മിന്നുന്ന ഗോളുകളും കണ്ടു. കളിയുടെ നിലവാരം ഉയര്‍ന്നു. വിദേശതാരങ്ങളുടെ നിലവാരവും ഉയര്‍ന്നുതന്നെ നിന്നു.

ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ 17 ഗോളുമായി ഹൈദരാബാദിനെ നൈജീരിയൻ സ്‌ട്രൈക്കർ ബർത്തലോമിയോ ഒഗ്ബെചെയാണ് മുന്നിലുള്ളത്.സൂപ്പര്‍ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (52) നേടിയ താരമെന്ന നേട്ടവും ഇതിനിടയ്ക്ക് 37 കാരൻ സ്വന്തമാക്കി. 19 മത്സരങ്ങളിൽ നിന്നും 10 ഗോളുമായി മുംബൈ സിറ്റിയുടെ ഇഗോർ അംഗുലോ രണ്ടാമതും , 10 ഗോളുകൾ തന്നെ നേടിയ ജംഷെദ്‌പൂരിൽ ഗ്രെയ്ഗ് സ്റ്റുവർട്ട് മൂന്നാം സ്ഥാനത്തുമാണ്. എട്ടു ഗോളുകൾ വീതമാണ് നേടിയ ബ്ലാസ്റ്റേഴ്‌സ് വിദേശ സ്‌ട്രൈക്കിങ് ജോഡികളായ അൽവാരോ വസ്ക്വസ്- പെരേര ഡയസ് ജോഡി ആദ്യ പത്തിൽ ഇടം നേടി.

ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസാണ് മുന്നില്‍. 20 കളിയില്‍ 30 ഷോട്ടുകള്‍. ഇത്രയും കളിയില്‍നിന്ന് 28 ഷോട്ടുകളുമായി എ.ടി.കെ.യുടെ ലിസ്റ്റണ്‍ കൊളാസോ രണ്ടാമതും 17 കളിയില്‍ നിന്ന് 28 ഷോട്ടുകളുമായി ഹൈദരാബാദിന്റെ ഒഗ്ബെച്ച മുന്നാമതുമുണ്ട്. മൊത്തം ഷോട്ടുകളില്‍ 73 എണ്ണവുമായി കൊളാസയാണ് മുന്നില്‍.

ഗോൾഡൻ ഗ്ലോവിനുള്ള പോരാട്ടത്തിൽ ജാംഷെഡ്പൂർ കീപ്പർ രഹനേഷാണ് മുന്നിൽ നിൽക്കുന്നത്. 18 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ മാത്രമാണ് മലയാളി കീപ്പർ വഴങ്ങിയത്.37 സേവുകൾ നടത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് കീപ്പർ പ്രഭ്സുഖൻ ഗിൽ ആണ്. 17 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ വഴങ്ങിയ താരം 37 സേവുകൾ നടത്തുകയും ചെയ്തു.ക്ലീന്‍ഷീറ്റുകളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖന്‍ ഗില്ലിനും ജംഷേദ്പുര്‍ എഫ്.സി.യുടെ ടി.പി. രഹ്നേഷിനും ആറു വീതം ക്ലീന്‍ഷീറ്റുകളുണ്ട്. കൂടുതൽ സേവ് നടത്തിയ ഗോൾ കീപ്പർ മോഹൻ ബാഗിന്റെ അമരീന്ദർ സിങ്ങാണ് 20 കളിയിലായി 55 സേവുകളാണ് നടത്തിയത്. 48 സേവുകളുമായി ഹൈദരാബാദ് കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി രണ്ടാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോളി മിര്‍ഷാദ് മിച്ചുവിന് 11 കളിയിലായി 45 സേവുകളുമുണ്ട്.

16 മത്സരങ്ങളിൽ നിന്നും 1254 പാസ്സുമായി ഗോവയുടെ മിഡ്ഫീൽഡർ എഡു ബേഡിയയാണ് പാസിങ്ങില്‍ മുന്നിൽ നിൽക്കുന്നത്. 1071 പാസ്സുമായി മുബൈയുടെ അഹമ്മദ് ജാഹ് രണ്ടാമതും 1062 പാസ്സുമായി ഗോവയുടെ ആൽബെർട്ടോ നൊഗേര മൂന്നാമതുമാണ്. 20 മത്സരങ്ങളിൽ നിന്നും 104 ടാക്കിളുമായി ബംഗളുരു മിഡ്ഫീൽഡർ ബ്രൂണോ സിൽവ ടാക്കിളുകളിൽ ഒന്നാമത്. 103 ടാക്കിലുമായി മുംബൈയുടെ ലാലെങ്മാവിയ രണ്ടാമതും 100 ടാക്കിളുമായി അഹമ്മദ് ജാഹ് മൂന്നാം സ്ഥാനത്താണ്.

Rate this post