❝2OOO ത്തിനു🤩✌️ശേഷം ജനിച്ച ലോകോത്തര🔥⚽താരങ്ങളിൽ മികച്ച😍👌കരിയർ നിലനിർത്തുന്നത്🙆‍♂️ആരും പ്രതീക്ഷിക്കാത്ത ചെക്കൻ ❞

ലോക ഫുട്ബോളിൽ ഓരോ വർഷവും നിരവധി യുവ താരങ്ങളാണ് കളിക്കളത്തിലെത്തുന്നത്. അവരിൽ കുറച്ചു പേർ മികച്ച താരങ്ങളായി മുന്നോട്ട് പോകുമ്പോൾ പല താരങ്ങൾക്കും പല കളിക്കാർക്കും സാധിക്കാറില്ല.ഏതൊരു യുവ കളിക്കാരന്റെയും വളർച്ചയുടെ തോത് എന്ന് പറയുന്നത് സീനിയർ തലത്തിൽ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.പ്രശസ്ത ഫുട്ബോൾ ഗവേഷണ ഗ്രൂപ്പായ സിഐഇസ് ഒബ്സർവേറ്ററി 2000 ത്തിനു ശേഷം ജനിച്ച സ്റ്റാർലെറ്റുകളെ റാങ്ക് ചെയ്യുന്നതിനുള്ള ഒരു ഫോർമുല സൃഷ്ടിച്ചു, അവർ കളിക്കുന്ന ടീമിന്റെ നിലവാരത്തിനറുസരിച്ചാണ് അവരുടെ റാങ്കിങ് നിശ്ചയിച്ചത്.

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജഡൻ സാഞ്ചോയാണ് 2000 ത്തിനു ശേഷം ജനിച്ചവരിൽ ഏറ്റവും മികച്ച താരം. 2017 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഡോർട്മുണ്ടിലെത്തിയ ശേഷം അവരിലെ ഏറ്റവും മികച്ച കളിക്കാരനായി മാറാനായി ഈ 20 കാരന്. ഈ നാലു വർഷ കാലയളവിൽ 130 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടാനുമായി. വിങ്ങറായും പ്ലെ മേക്കറായും ഒരു പോലെ തിളങ്ങുന്ന താരം ഇംഗ്ലീഷ് ദേശീയ ടീമിന്റെ പുതിയ പ്രതീക്ഷയാണ്.

പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ബയേൺ മ്യൂണിക്കിന്റെ കാനേഡിയൻ ലെഫ്റ് ബാക്ക് അൽഫോൻസോ ഡേവിസാണ് . ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ് മൂന്നാമതും ,ലില്ലേ താരം സ്വെൻ ബോട്ട്മാൻ നാലാമതും ,റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയർ അഞ്ചാമതുമായി.


2001 നു ശേഷം ജനിച്ച താരങ്ങളിൽ ആഴ്‌സനലിനെ ഇംഗ്ലീഷ് താരം ബുക്കായോ സാകയെ മികച്ച താരമായി തെരെഞ്ഞെടുത്തു .രണ്ടാമതായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡും സ്ഥാന പിടിച്ചു.ലിവർപൂൾ താരം കുർട്ടീസ് ജോൺസ്‌ 9 താമതായി പട്ടികയിൽ ഇടം പിടിച്ചു.

2002 നു ശേഷം ജനിച്ച താരങ്ങളിൽ ബാഴ്സലോണ മിഡ്ഫീൽഡർ പെഡ്രി ഒന്നാമതായി , ഡോർട്ട്മുണ്ടിന്റെ റെയ്‌ന നാലാമതും ആയി .ബാഴ്സലോണ യുവ സ്‌ട്രൈക്കർ ആൻസു ഫാത്തി എട്ടാമതെയി പട്ടികയിലെത്തി.

2003 നു ശേഷമുള്ള താരങ്ങളിൽ ബയേർ ലെവർകൂസൻ താരം ഫ്ലോറിയാൻ വിറ്റ്സ് ഒന്നാമതായി ,ഡോർട്ട്മുണ്ടിന്റെ ജൂഡ് ബില്ലിങ്ങാഹം രണ്ടാമതും ബയേണിന്റെ ജമാൽ മുസിയാല ആറാം സ്ഥാനത്തുമെത്തി. സിഐഇസ് ഒബ്സർവേറ്ററിയുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് ജർമനിയിൽ നിന്നുമാണ്. യൂറോപ്യൻ ക്ലബ്ബുകളുടെ നഴ്സറി ആയാണ് പല ബുണ്ടസ് ലീഗ്‌ ക്ലബ്ബുകളും അറിയപ്പെടുന്നത്. 12 താരങ്ങളുമായി ഇംഗ്ലീഷ് ഫുട്ബോളും മികച്ചു നിന്നു.