അഞ്ചു വിക്കറ്റ് നേട്ടത്തോടെ റെക്കോർഡ്‌ക്കുറിച്ച് ഭുവനേശ്വർ കുമാർ|Bhuvneshwar Kumar

ഗുജറാത്ത് ടൈറ്റൻസിനെതിരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ അഞ്ചു വിക്കറ്റുകൾ വീഴ്തിയിരുന്നു.ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ഭുവി. ജയിംസ് ഫോക്‌നര്‍, ജയദേവ് ഉനദ്‌കട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍ .

നാല് ഓവർ ക്വാട്ടയിൽ 5/30 എന്ന കണക്കുമായാണ് ഭുവനേശ്വർ കളി അവസാനിപ്പിച്ചത്.നാലോവറിൽ 5/14 എന്ന നിലയിൽ ഫിനിഷ് ചെയ്ത ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മാർക്ക് വുഡിന് ശേഷമുള്ള രണ്ടാമത്തേ അഞ്ച് വിക്കറ്റ് നേട്ടം കൂട്ടിയാണിത്.ഐ‌പി‌എൽ ചരിത്രത്തിൽ ഭുവനേശ്വറിന്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്, അവസാനമായി 2017ൽ ആണ് ഈ നേട്ടം കൈവരിച്ചത്.റാഷിദ് ഖാന് ശേഷം ഐപിഎൽ 2023ൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാകാൻ ഇന്ത്യയുടെ മുതിർന്ന പേസർ ഭുവനേശ്വറിന് കഴിയുമായിരുന്നു, എന്നാൽ അവസാന ഓവറിലെ മൂന്നാം പന്തിൽ നൂർ അഹമ്മദ് റണ്ണൗട്ടായി.

ഇതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഭുവി പേരിലാക്കി. ഐപിഎല്ലില്‍ ഒരു സണ്‍റൈസേഴ്‌സ് താരത്തിന്‍റെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തെടുത്തത്. 2017ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 19 റണ്‍സിന് ഭുവി അഞ്ച് വിക്കറ്റ് നേടിയതാണ് ഒന്നാമത്. ഐപിഎല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉമ്രാന്‍ മാലിക് 25 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയത് തൊട്ടുപിന്നിലായി നില്‍ക്കുന്നു. അഹമ്മദാബാദില്‍ ടൈറ്റന്‍സിന്‍റെ അഞ്ച് വിക്കറ്റ് 30 റണ്‍സിന് വീഴ്‌ത്തിയ പ്രകടനവുമായി ഭുവി മൂന്നാമതും സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ പുറത്താക്കി ഭുവനേശ്വർ തുടങ്ങി.

പതിനാറാം ഓവറിൽ എട്ട് റൺസെടുത്ത ജിടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി പേസർ രണ്ടാം വിക്കറ്റ് നേടി.അവസാന ഓവറിൽ ഭുവനേശ്വർ മൂന്ന് വിക്കറ്റ് വീഴ്ത്തി – സെഞ്ചൂറിയൻ ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി.ഇന്നലെ നടന്ന മത്സരത്തിൽ ഭുവനേശ്വർ അഞ്ചു വിക്കറ്റ് നേടിയെങ്കിലും ഹൈദരാബാദിന് വിജയിക്കാൻ കഴിഞ്ഞില്ല. 189 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസിൽ തൃപ്‌തിപ്പെടേണ്ടി വന്നു. ഇതോടെ 34 റൺസ് വിജയത്തിൽ ഐപിഎൽ 16-ാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്.

അർധസെഞ്ചുറി നേടിയ ഹെൻ‍റിച്ച് ക്ലാസന് മാത്രമാണ് സൺറൈസേഴ്സ് ബാറ്റിംഗ് നിരയിൽ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. 44പന്തിൽ 63 റൺസാണ് ക്ലാസൻ സ്വന്തമാക്കിയത്. 26 പന്തിൽ 27 റൺസ് നേടിയ ഭുവനേശ്വർ കുമാറും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. എട്ടാം വിക്കറ്റിൽ ക്ലാസനും ഭുവിയും ചേർന്ന് 68 റൺസെടുത്തു.​ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും മോഹിത് ശർമ്മയും നാല് വീതം വിക്കറ്റ് നേടി. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ​ഗുജറാത്തിന് കരുത്തായത്. 58 പന്തിൽ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ചറി.

Rate this post