പ്രതിരോധത്തിലെ വലിയ പിഴവുകളും മുന്നേറ്റനിരയുടെ മൂർച്ഛയില്ലായ്മയും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാമത്തെ തോൽവി വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.21-ാം മിനിറ്റിൽ മെഹ്താബ് സിങ്ങും , 31 ആം മിനുട്ടിൽ പെരേര ഡയസുമാണ് മുംബൈക്കായി ഗോളുകൾ നേടിയത്. പ്രതിരോധത നിരയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും വഴങ്ങിയത്.

പരാജയപ്പെട്ട കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രതിരോധത്തിന്റെ പിഴവ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയിരുന്നു.പന്ത് ക്ലിയർ ചെയ്യുന്നതിൽ ഡിമിട്രിയോസും ഖബ്രയും പരാജയപ്പെട്ടതാണ് മെഹ്താബിന്റെ ഓപ്പണിങ് ഗോളിന് വഴിവെച്ചത്. ലീഡ് നേടിയതോടെ മത്സരത്തി; ആധിപത്യം പുലർത്താൻ മുംബൈക്ക് സാധിക്കുകയും ചെയ്തു.മാർക്കോ ലെസ്‌കോവിച്ചിന്റെ പിഴവാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസിന്റെ ഗോളിന് വഴിവെച്ചത്.അദ്ദേഹത്തിന്റെ തെറ്റായ ടാക്‌ക്കിൾ ആണ് ഡയസിന് ഗോൾ നേടാൻ അവസരം കൊടുത്തത്.ബാക്ക്‌ലൈനിലെ പിഴവുകൾ നികത്തിയെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്ര വളരെ ദുഷ്കരമായി തീരും.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളുകൾ നേടാൻ സാധിക്കാത്തത്. മികച്ചൊരു ഫിനിഷറുടെ അഭാവം മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്‌സ് നിരയിൽ പ്രകടമായിരുന്നു. ഗോൾ ശ്രമങ്ങളുടെ വിഭാഗത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈയെ മറികടന്നു കണക്കുകൾ സൂചിപ്പിക്കുന്നു.മുംബൈ സിറ്റിയുടെ 16 ഷോട്ടുകൾക്കെതിരെ ആതിഥേയർ 18 ഷോട്ടുകൾ എടുത്തു.അതിൽ 4 എണ്ണം ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫിനിഷിങാണ് സീസണിലെ രണ്ടാമത്തെ ക്ലീൻഷീറ്റ് സ്വന്തമാക്കാൻ മുംബൈയെ സഹായിച്ചത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫുട്ബോൾ കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല.രണ്ടാം പകുതിയിൽ മഞ്ഞപ്പട തങ്ങളുടെ കളി വേഗത്തിലാക്കി അവസരങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിചെങ്കിലും ഗോൾ മാത്രം വീണില്ല.ദിമിട്രിയോസിനും ജീക്‌സൺ സിങ്ങിനും മികച്ച ഗോൾ അവസരങ്ങൾ ലഭിച്ചു , ലൂണയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

Rate this post