‘ശ്രീ ശാന്ത് മുതൽ കോലി വരെ’ : ഐപിഎൽ ചരിത്രത്തിലെ വിവാദമായ വാക്പോരുകൾ

താര സമ്പന്നത കൊണ്ടും ആരാധക പിന്തുണകൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച ടി 20 ചാംപ്യൻഷിപ്പാണ് ഐപിഎൽ എന്നാൽ ഐപിഎൽ ചരിത്രത്തിൽ ആരാധകർക്ക് ആവേശമുണ്ടാക്കുന്ന നിരവധി സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഐപിഎല്ലിന് നാണക്കേടാകുന്ന ചില വിവാദമായ വാക്‌പോരാട്ടങ്ങള്‍ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐപിഎ ല്ലിന്റെ ചരിത്രത്തിൽ ആരധകർ എന്നും ഓർമ്മിക്കുന്ന വാക് പോരാട്ടങ്ങൾ ഏതെന്നു നോക്കാം .

ഗംഭീറും കോഹ്‌ലിയും : ലഖ്‌നൗവിൽ നടന്ന ഐപിഎൽ 2023 മത്സരത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റർ വിരാട് കോഹ്‌ലിയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീറും വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.മത്സര ശേഷം കോലിയും ഗംഭീറും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു അതിനുള്ള മറുപടി കോഹ്‌ലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു.

പൊള്ളാർഡും സ്റ്റാർക്കും : 2014 സീസണിലാണ് മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡും ബംഗളൂരുവിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മില്‍ പരസ്പരം നിയന്ത്രണം വിട്ട് പെരുമാറിയത്. സ്റ്റാര്‍ക്ക് പന്തെറിയാനെത്തിയപ്പോള്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്ന് മാറി. ഇതില്‍ പ്രകോപിതനായ സ്റ്റാര്‍ക്ക് പൊള്ളാര്‍ഡിന് നേരെ പന്തെറിഞ്ഞു. തിരിച്ച് സ്റ്റാര്‍ക്കിനെ നേരെ പൊള്ളാര്‍ഡ് ബാറ്റുകൊണ്ട് എറിഞ്ഞെങ്കിലും കൈയില്‍ നിന്ന് വഴുതി പോയതിനാല്‍ അപകടം ഒഴിവായി.

വാട്സണും പൊള്ളാർഡും : 2013 ലെ സീസണിലാണ് രാജസ്ഥാൻ താരമായ വാട്സണും മുംബൈ താരം പൊള്ളാർഡും കൊമ്പുകോർത്തത്. വാട്സൺ ബാറ്റ് ചെയ്യാൻ ക്രീസിൽ എത്തിയത് മുതൽ പൊള്ളാർഡ് പ്രോകിപ്പിച്ചു തുടങ്ങി . പൊള്ളാർഡിന്റെ ക്യാച്ചിൽ വാട്സൺ പുറത്തായതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മൂർച്ഛിച്ചു അമ്പയർ ഇടപെട്ടു പിന്തിരിപ്പിച്ചെങ്കിലും ഡഗ്‌ ഔട്ടിലും ഇവരുടെ വാക്പോരാട്ടം തുടർന്നു.

ശ്രീശാന്തും ഹർഭജനും : ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ത്തന്നെ നടന്ന ശ്രീശാന്ത് ഹർഭജൻ തമ്മിലുള്ള വാക് പോര് ഐപിഎ ലിനു തന്നെ കളങ്കമായിരുന്നു . . 2008ല്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ശ്രീശാന്ത് കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കുന്ന സമയം. ഹര്‍ഭജനെ കളിയാക്കിയെന്നതിന്റെ പേരില്‍ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിക്കുകയായിരുന്നു. സംഭവം വലിയ വിവാദമായെങ്കിലും അവസാനം ഹര്‍ഭജന്‍ മാപ്പ് പറഞ്ഞ് തടിയൂരി

ഗംഭീറും കോഹ്‌ലിയും : 2013 സീസണിലാണ് ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ ശക്തമായ വാക് പോരാട്ടം നടന്നത്. ഗംഭീര്‍ കൊല്‍ക്കത്തയുടെ നായകനായിരിക്കുമ്പോള്‍ കോലി റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു. കോഹ്‌ലിയുടെ പുറത്താകലിൽ ഗംഭീറിന്റെ അമിതാഹ്ളാദമാണ് വാക്പോരിനു വഴിവെച്ചത് . ഗംഭീറും കോലിയും നേർക്കുനേർ എത്തിയതോടെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങി. എന്നാല്‍ കൊല്‍ക്കത്തയിലെ സഹതാരങ്ങള്‍ക്ക് ചേര്‍ന്ന് ഇരുവരേയും മാറ്റി വിടുകയായിരുന്നു.

വോൺ ഗാംഗുലി :2008ലെ സീസണിലാണ് ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണും സൗരവ് ഗാംഗുലിയും നേര്‍ക്കുനേര്‍ പോരടിച്ചത്. കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗാംഗുലിയുടെ ക്യാച്ച് ഗ്രയിം സ്മിത്ത് എടുത്തെങ്കിലും ഗാംഗുലി ഗ്രൗണ്ട് വിടാന്‍ വിസമ്മതിച്ചു. തേര്‍ഡ് അംപയറുടെ വിധിയില്‍ ഗാംഗുലി ഔട്ടല്ലെന്ന് വ്യക്തമായതോടെ രാജസ്ഥാന്‍ നായകന്‍ ഷെയ്ന്‍ വോണ്‍ പ്രകോപിതനാവുകയായിരുന്നു. ഇരുവരും തമ്മില്‍ ശക്തമായ വാക് പോരാട്ടം തന്നെയാണ് നടന്നത്.

5/5 - (1 vote)