❝ കോപ്പ 🏆⚽ അമേരിക്ക 🇧🇷 ബ്രസീൽ ടീമിൽ
ഇടം 💔🤦‍♂️ നേടാതെ പോയ പ്രധാന താരങ്ങൾ ❞

എന്നും പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ലോക ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ച രാജ്യമാണ് ബ്രസീൽ .എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ കൂടുതൽ പേരും ബ്രസീലിൽ നിന്നും വന്നവരാണ്. അത്കൊണ്ട് തന്നെ വര്ഷങ്ങളായി ഫുട്ബോൾ ലോകത്തെ പവർ ഹൗസുകളായി അവർ നിലനിൽക്കുന്നു.ഇന്നും ബ്രസീലിൽ ഫുട്ബോൾ പ്രതിഭകളുടെ സമൃദ്ധി ഉണ്ട്. ലോകത്തിലെ ഏറ്റവും ക്ലബ്ബുകളിലെല്ലാം ബ്രസീലിയൻ താരങ്ങളുണ്ട്. ദേശീയ ടീമിൽ ഒരു സ്ഥാനം ലഭിക്കുവാൻ താരങ്ങൾ തമ്മിൽ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. അടുത്ത മാസം തുടങ്ങുന്ന ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചിരുന്നു .ഈ ടീം തന്നെയാവും സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ മത്സരിക്കുക. എന്നാൽ ചില വലിയ പേരുകൾ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു .ബ്രസീലിന്റെ ടീമിൽ നിന്ന് വിട്ടുപോയ ഏറ്റവും വലിയ 4 താരങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

അലക്സ് ടെല്ലസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അലക്സ് ടെല്ലസിന്റെ വരവ് ലൂക്ക് ഷായെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് ആയി മാറ്റി. കഴിഞ്ഞ സീസണിൽ പോർട്ടോയിൽ നിന്നെത്തിയ 28 കാരൻ അത്ര മികച്ച സീസൺ ആയിരുന്നില്ല.പ്രീമിയർ ലീഗിൽ ടെല്ലസ് വെറും എട്ട് മത്സരങ്ങൾ മാത്രമാണ് യുണൈറ്റഡിന് വേണ്ടി കളിച്ചത്. യുണൈറ്റഡിൽ കൂടുതൽ മത്സരങ്ങളിൽ കളിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ബ്രസീൽ ടീമിൽ നിന്നും ലെഫ്റ്റ് ബാക്കിന് വിളി വന്നേനെ.ലെറ്റ് ബാക്ക് ആയ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ റെനാൻ ലോഡിയും യുവന്റസിന്റെ അലക്സ് സാന്ദ്രോയും മറികടക്കാൻ 28 കാരനായില്ല. ബ്രസീലിനായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

റോഡ്രിഗോ ഗോസ് (റയൽ മാഡ്രിഡ്)

റയൽ മാഡ്രിഡിൽ ആദ്യ പതിനൊന്നിൽ സ്ഥിരംഗമല്ലെങ്കിലും അടുത്ത കാലത്തായി ബ്രസീലിയൻ ഫുട്ബോളിൽ ഉദിച്ചുയർന്ന പ്രതിഭാധനനായ താരമാണ് റോഡ്രിഗോ.ലാ ലിഗയിൽ വെറും 22 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അതിൽ 10 എണ്ണം മാത്രമാണ് 20 കാരൻ ആദ്യ ഇലവനിൽ എത്തിയത്. എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം താരം മികച്ചു നിന്നു.ഈ സീസണിൽ ഒരു ഗോൾ നേടുകയും ആറു അസിസ്റ്റുകൾ നൽകുകയും ചെയ്തു. ബ്രസീലിയന്റെ സാങ്കേതിക കഴിവുകൾ അദ്ദേഹത്തിന് ധാരാളം പ്രശംസ നേടുകയും ചെയ്തു.എന്നാലും റയൽ മാഡ്രിഡ് വിംഗർ കോപ്പ അമേരിക്കയ്ക്കായുള്ള ബ്രസീൽ ടീമിൽ നിന്ന് പുറത്തായി.അദ്ദേഹത്തിന്റെ സഹതാരം വിനീഷ്യസ് ജൂനിയർ ടീമിൽ ഇടം നേടുകയും ചെയ്തു.

ഫെർണാണ്ടീഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി)

കോപ്പ അമേരിക്കയ്ക്കായുള്ള ബ്രസീൽ ടീമിൽ നിന്ന് വിട്ടുപോയ മറ്റൊരു വലിയ പേരാണ് മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡ് ഫെർണാണ്ടീഞ്ഞോ.36 വയസ്സ് തികഞ്ഞിട്ടും, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് താരം. എന്നാൽ റോഡ്രിയുടെ വരവിനെത്തുടർന്ന് ഈ സീസണിൽ പെപ് ഗ്വാർഡിയോള അദ്ദേഹത്തെ മിതമായി മാത്രമാണ് ഉപയോഗിച്ചത്. ഫെർണാണ്ടീഞ്ഞോ ഈ തവണ പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ മാത്രമാണ് കളിച്ചത് 12 മത്സരങ്ങൾ ആദ്യ ഇലവനിലെത്തി. കാസെമിറോ, ഫാബിൻഹോ സഖ്യത്തിന്റെ മികച്ച ഫോം താരത്തിന്റെ ദേശീയ ടീമിൽ നിന്നുള്ള പുറത്തേക്കുള്ള വഴി തെളിച്ചു. ബ്രസീലിനായി 53 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

ആർതർ മെലോ (യുവന്റസ്)

2020 ലെ സമ്മറിൽ പ്രായമായ മിറാലെം പിജാനിക്കായി ആർതർ മെലോയെ കൈമാറ്റം ചെയ്യാനുളള ബാഴ്‌സലോണയുടെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. മേലോയെ സംബന്ധിച്ച് നിരാശാജനകമായ നീക്കമായിരുന്നു . യുവന്റസ് നിരയിൽ തിളങ്ങാൻ 24 കാരൻ ശെരിക്കും പാടുപെട്ടു.ടൂറിനിലെ അരങ്ങേറ്റ സീസണിൽ കൂടുതൽ മതിപ്പുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ സീസണിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായിട്ടാണ് 24 കാരനെ ഉപയോഗിച്ചിരുന്നത്. ലിയോണിലെ ലൂക്കാസ് പക്വെറ്റ, ആസ്റ്റൺ വില്ലയിലെ ഡഗ്ലസ് ലൂയിസ് എന്നിവർ മേലോയുടെ മുകളിൽ ബ്രസീൽ ടീമിലെത്തി. ബ്രസീലിനായി 21 മത്സരങ്ങളിൽ ബൂട്ടകെട്ടിയിട്ടുണ്ട്.