“റൊണാൾഡോയുടെ പോരാട്ട വീര്യം ഓർമിപ്പിച്ച് അൽവാരോ വസ്ക്വസ്”| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.ലീഗിലെ അവസാന സ്ഥാനക്കാർ എന്ന ലേബലിൽ നിന്നും കിരീടം നേടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് മാറുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തത്.

വിദേശ താരങ്ങളിൽ ഏറെ ശ്രദ്ദിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോളുകൾ കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന അൽവാരോ വാസ്‌ക്‌സ് എന്ന സ്പാനിഷ് സ്‌ട്രൈക്കർ. കഴിഞ്ഞ മത്സരത്തിൽ നേടിയ അത്ഭുത ഗോളോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കെർ. പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ടാണ് അൽവാരോയുടെ കളിശൈലിയെ താരതമ്യപ്പെടുത്തുന്നത്. വാസ്ക്വസ് റൊണാൾഡോയുമായി കളിക്കളത്തിൽ ചില സാമ്യതകൾ പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം.

കുറച്ചു നാളുകളായി ഈ താരതമ്യം തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെതിരെ നേടിയ നേടിയ ലോങ്ങ് റേഞ്ച് ഗോളിന് ശേഷം താ താരതമ്യം കൂടുതൽ ആരാധകർ ഏറ്റു പറയാനും ആരംഭിച്ചിരിക്കുകയാണ്. ഒന്നിനെയും കൂസാതെ നിർഭയത്തോടെ മൈതാനത്ത് നിറഞ്ഞാടുന്ന അൽവാരോ ഏതു പൊസിഷനിലും നിന്നും ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കാൻ തലപര്യപ്പെടുന്ന താരം കൂടിയാണ്. തളരാത്ത പോരാട്ട വീര്യവും കളിക്കളത്തിലെ അഗ്രഷനുമായെത്തുന്ന സ്പാനിഷ് താരം പലപ്പോഴും റോണാൾഡോയെ അനുസ്മരിപ്പിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന റൊണാൾഡോയെ നാം പല തവണ കണ്ടിട്ടുണ്ട്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നിരീക്ഷിച്ചാൽ വാസ്‌കസിലും നമുക്ക് അത് പ്രകടമായി കാണാം സാധിക്കും. തന്റെ പ്രതാപ കാലത്ത് മാഞ്ചസ്റ്റർ യൂണൈറ്റഡിലും റയൽ മാഡ്രിഡിലും റൊണാൾഡോ പുറത്തെടുത്ത പോരാട്ട വീര്യം പല മത്സരങ്ങളിലും നമുക്ക് വാസ്ക്വസിലും കാണാം. വാസ്‌ക്വസിന്റെ ഗോൾ ആഘോഷത്തിൽ പോലും പലപ്പോഴും റൊണാൾഡോ കടന്നു വരാറുണ്ട് എന്നത് രസകരമായ വസ്തുതയാണ്. എന്നാൽ ഒരു വിഭാഗം ആരാധകർ വാസ്‌ക്വസിനെ മുൻ ലിവർപൂൾ ,ചെൽസി ,സ്പാനിഷ് സ്‌ട്രൈക്കർ ഫെർണാണ്ടോ ടോറസുമായും താരതമ്യപെടുത്തുന്നുണ്ട്.

ആരുമായും താരമ്യപ്പെടുത്തിയാലും ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഒരു വരം തന്നെയാണ് വസ്ക്വസ്.ഇപ്പോഴും വാസ്കസ്ന്റെ മുഴുവൻ കഴിവും ഇവിടെ പുറത്ത് വന്നിട്ടില്ല എന്ന് പറയാം. ഒന്നോ രണ്ടോ സീസനുകൾ കൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് നീട്ടാൻ സാധിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി അദ്ദേഹത്തിൽ നിന്നും ഇതിലും കൂടുതൽ അത്ഭുതങ്ങൾ നമുക്ക് കാണുവാൻ കഴിയും.

13 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ ഒരു അസിസ്റ്റും നേടിയ താരം 36 ഷോട്ടുകൾ അടിക്കുകയും ചെയ്തു. അതിൽ പകുതിയിൽ അതികം ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എതിർ പോസ്റ്റിൽ വാസ്ക്വസ് ഇപ്പോഴും ഭീഷണിയായി നിലകൊണ്ടിരുന്നു.സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ എത്തിയ ഏറ്റവും ഉയർന്ന വിദേശികളിൽ ഒരാൾ തന്നെയാണ് സ്പാനിഷ് സ്‌ട്രൈക്കർ.