മാർച്ചിൽ തന്നെയുണ്ടാവും ; ” കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പിടാനൊരുങ്ങി ഇവാൻ വുകോമനോവിച്ച് “
ISL 2021-22 ൽ ഏറ്റവും സ്ഥിരതയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പ്രൊഫഷണലുകളെപ്പോലെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ക്രെഡിറ്റ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിക്കിന് നൽകേണ്ടതുണ്ട്. ഇനങ്ങനെയൊരു പരിശീലകനെ കൊണ്ട് വനനത്തിൽ ആരാധകരെല്ലാം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് നന്ദിയുള്ളവരാണ്. പരിശീലകനെ അടുത്ത സീസണിലും നിലനിർത്തണം എന്ന ആവശ്യം സീസൺ പാതി വഴിയിൽ എത്തിയപ്പോൾ തന്നെ ആരാധകർ ഉന്നയിച്ചിരുന്നു.തന്റെ കരാർ നീട്ടുന്നത് ഒരു പ്രശ്നമല്ലെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സെർബിയൻ പരിശീലകൻ വ്യക്തമാക്കിയിരുന്നു.
പുറത്തു വരുന്നത് ആരാധാകർക്ക് സന്തോഷം നൽകുന്ന വാര്ത്തയാണ് ,വുകോമനോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയേക്കും എന്ന വാർത്ത പുറത്തു വരുകയും ചെയ്തു. അടുത്ത സീസണിലും താൻ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്ന് പരിശീലകനായ ഇവാൻ തന്നെയാണ് സൂചന നൽകിയത്. “ടീം ഉടമയുമായി കുറച്ച് നല്ല സംഭാഷണങ്ങൾ നടത്തി. സീസണിന് ശേഷം ഞാൻ കൊച്ചിയിൽ പോയി അദ്ദേഹത്തെ കാണുന്നുണ്ട് , ക്ലബ്ബുമായുള്ള കരാർ നീട്ടാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞ വുകോമനോവിച്ച് മാർച്ചിൽ തന്നെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. . ഭാവിയിൽ, ആൾക്കൂട്ടങ്ങളുള്ള സ്റ്റേഡിയങ്ങളിൽ നിങ്ങളെ കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഇവാൻ പറഞ്ഞു.
Ivan Vukomanovic 🗣️ : “We’ve had some good conversations with the owner. I will go to Kochi after the season and sit down with him and probably find an agreement. I hope to see you guys again in the future, in stadiums with crowd.”
— 90ndstoppage (@90ndstoppage) March 2, 2022
[via @JesuisShyam] 🟡🐘#ISL #KBFC @ivanvuko19
ഈ സീസണിൽ ടീമിലെത്തിയ ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഉജ്ജ്വലപ്രകടനമാണ് നടത്തുന്നത്. ഇതോടെ ഇവാനെ അടുത്ത സീസണിലും നിലനിർത്തിയേക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് .കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറിലാണ് ഇവാൻ ഒപ്പിട്ടത്. കരാറിൽ പരിശീലകന്റെ കീഴിൽ ടീം കാഴ്ചവെക്കുന്ന പ്രകടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായിരുന്നു. നിലവിൽ ക്ലബ് കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ തുടർന്ന് പരിശീലകന്റെ കരാർ നീട്ടുന്നതിനുള്ള ഈ വ്യവസ്ഥകൾ യാഥാർഥ്യമായി.
ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനം നടത്തുന്ന സാഹചര്യത്തിൽ ഇവാന് വേണ്ടി മറ്റ് ഐഎസ്എൽ ടീമുകൾ രംഗത്തുണ്ടാവാനുള്ള സാധ്യതകളേറെയാണ്. പണം കണ്ട് മാത്രം താൻ മറ്റൊരു ക്ലബിലേക്ക് പോകില്ല എന്ന് നേരത്തെ തന്നെ ഇവാൻ പറഞ്ഞിരുന്നു. എങ്കിലും ഇവാനെ വിട്ടുകളയാതിരിക്കാനായി പുതിയ ദീർഘകാല ഓഫർ മുന്നോട്ടുവയ്ക്കാനാണ് ക്ലബിന്റെ നീക്കം.2021-22 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 19 മത്സരങ്ങളിൽ നിന്നും 33 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് . ഞായറാഴ്ച ഗോവക്കെതിരെ നടക്കുന്ന മത്സരത്തിൽ ഒരു പോയിന്റ് കൂടി നേടിയാൽ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിക്കും.