8000 ഏകദിന റൺസും ബൗണ്ടറിയിലൂടെ മാത്രം അടിച്ചോ 😱ഈ നേട്ടം ആർക്കും നേടുവാൻ കഴിയില്ല
ഇന്ന് ക്രിക്കറ്റ് കേവലം ഒരു വിനോദം എന്നതിനുമുപരി അത് ആവേശമായി മാറി കഴിഞ്ഞു. ക്രിക്കറ്റ് ലോകത്തെ പല രാജ്യങ്ങളെയും ആവേശത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത് എന്നതും ഏറെ മനോഹരമായ കാഴ്ചയാണ്. എന്നാൽ ക്രിക്കറ്റിൽ റെക്കോർഡുകൾ പിറക്കുന്നത് ഒരു പുതുമയല്ല. ക്രിക്കറ്റിൽ എക്കാലവും ബാറ്റിങ്ങിലും ബൗളിങ്ങിലും അനേകം റെക്കോർഡുകൾ പിറക്കാറുണ്ട്. ഒട്ടേറെ താരങ്ങൾ റെക്കോർഡുകൾ വളരെ അനായാസം മറികടക്കുകയും ഒപ്പം പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ലോകക്രിക്കറ്റിൽ ഇന്നും ബാറ്റിങ് റെക്കോർഡുകൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേര് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റേത് മാത്രമാകും.ലോകക്രിക്കറ്റിൽ നിന്നും പല പ്രമുഖരായ ബാറ്റ്സ്മാന്മാർക്കും ഒരുവേള ചിന്തിക്കുവാൻ പോലും കഴിയാത്ത പല നേട്ടങ്ങൾ ഇന്നും സച്ചിന് സ്വന്തമാണ്. ലോക ക്രിക്കറ്റിൽ ഇന്നും സച്ചിനോളം മികച്ച ഒരു ബാറ്റ്സ്മാൻ പിറന്നിട്ടില്ല എന്ന് ക്രിക്കറ്റ് ആരാധകർ പറയുവാൻ കാരണം ഈ റെക്കോർഡുകൾ കൂടിയാണ്.
ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമായിരുന്ന സച്ചിനെ ആരാധകർ എല്ലാവരും ക്രിക്കറ്റ് ദൈവമെന്നാണ് ഇന്നും ഏറെ സ്നേഹത്തോടെവിശേഷിപ്പിക്കുന്നത്. 2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ ഒരു കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനായ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ്.
💥 120 runs from 115 balls
— ICC (@ICC) February 27, 2021
💥 10 fours and five sixes
Relive this action-packed @sachin_rt century from the 2011 ICC Men's @cricketworldcup against England.#CWC11Rewind pic.twitter.com/VfYmzMgS3k
എന്നാൽ ടി :20 ക്രിക്കറ്റ് അടക്കം ഏറെ സജീവമായ ഈ കാലയളവിൽ സച്ചിൻ സൃഷ്ടിച്ച ഒരു റെക്കോർഡ് ഇന്നും ആരും തകർത്തിട്ടില്ല എന്നത് സച്ചിൻ എന്നുള്ള ഇതിഹാസ ബാറ്റ്സ്മാന്റെ മികവിനെ വാനോളം പുകഴ്ത്തുവാൻ കാരണമായി മാറുന്നുണ്ട്. മറ്റുള്ള താരങ്ങളിൽ നിന്നും സച്ചിനെ വളരെ ഏറെ വ്യത്യസ്തനാക്കി മാറ്റുന്ന മറ്റൊരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 8000 റൺസ് പിന്നിട്ട 32 താരങ്ങളാണ് ഉള്ളത്. പക്ഷേ രസകരമായ വസ്തുത സച്ചിൻ കരിയറിൽ 2016 ബൗണ്ടറികളാണ് അടിച്ചെടുത്തിട്ടുള്ളത്. അതായത് സച്ചിൻ ബൗണ്ടറികളിൽ നിന്നും മാത്രം 8064 റൺസ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നും 8000 റൺസ് തന്റെ കരിയറിൽ ബൗണ്ടറിയിൽ നിന്നും അടിച്ചെടുത്ത ഏക താരവും സച്ചിൻ മാത്രമാണ്. വിമർശനം ഉയരുമ്പോൾ ബാറ്റിങ് പ്രകടനത്താൽ മാത്രം മറുപടി നൽകാറുള്ള സച്ചിന്റെ ഈ നേട്ടം ഒന്ന് മാത്രം മതി അദ്ദേഹത്തിന് എതിരെ ഉയരുന്ന വിമർശനത്തിന്റെ എല്ലാം അവസാനം കുറിക്കുവാൻ.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം ബൗണ്ടറികൾ നേടിയ ലോകക്രിക്കറ്റ് താരങ്ങൾ :സച്ചിൻ – 2016 (ഇന്ത്യ )ജയസൂര്യ – 1500 (ശ്രീലങ്ക ), സംഗക്കാര – 1385 (ശ്രീലങ്ക ), റിക്കി
പോണ്ടിങ് – 1231 (ഓസ്ട്രേലിയ ),ആദം ഗിൽക്രിസ്റ്റ് – 1162 ( ഓസ്ട്രേലിയ ), വിരാട് കോഹ്ലി – 1140
💬 "From 1929 hrs consider me as Retired"#OnThisDay in 2020, MS Dhoni bid adieu to international cricket 🙌
— ICC (@ICC) August 15, 2021
📽️ Watch the legends of the game decipher what made MSD such a special player and leader.pic.twitter.com/BoXdR99412