❝ബൗളറായി എത്തി വെടിക്കെട്ട് ബാറ്റ്‌സ്മാനെ പോലും ഞെട്ടിച്ച മാജിക് 😱അറിയാം ആ നേട്ടത്തെ❞

ക്രിക്കറ്റിൽ അപൂർവ്വ നേട്ടങ്ങൾ പലതും പ്രമുഖരായ ബാറ്റ്‌സ്മാന്മാർക്ക് സ്വന്തം എന്ന് പറയുവാൻ സാധിക്കുമെങ്കിലും ഇന്നും ക്രിക്കറ്റിലെ ചില നേട്ടങ്ങൾ ആരും പ്രതീക്ഷിക്കാത്ത താരങ്ങൾക്ക് സ്വന്തം.
അതേ ഇത്തരത്തിൽ ഒരു റെക്കോർഡ് വിശദമാക്കി സംസാരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ. ക്രിക്കറ്റിൽ ബാറ്റ്‌സ്മാൻമാർക്ക് പോലും സ്വപ്നം കാണുവാൻ സാധിക്കാത്ത നേട്ടം കരസ്ഥമാക്കിയ ബൗളർ.ഒരുവേള ചിന്തിച്ചാൽ ഇങ്ങനെ  റെക്കോർഡുണ്ടോ എന്ന് നമുക്ക് എല്ലാം തോന്നുമെങ്കിലും ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏവരെയും ഏറെ അത്ഭുതപെടുത്തിയാണ്‌ ഇന്ത്യൻ സ്റ്റാർ ബൗളർ ഈ നേട്ടത്തിലേക്ക് എത്തിയത്.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻമാർ ആരാണെന്ന് ചോദിച്ചാൽ സേവാഗും യുവരാജും രോഹിത് ശർമയുമൊക്കെ മനസിലേക്ക് ഓടിയെത്തുമെങ്കിലും ഇവർക്കൊന്നും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡുണ്ട് ഇപ്പോഴും. ഇന്ത്യയ്‌ക്ക് വേണ്ടി ഏകദിന ക്രിക്കറ്റിൽ അതിവേഗ അർധ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ഇപ്പോഴും ഒരു ബൗളര്‍ക്കാണ്. 20 വർഷം മുൻപുള്ള ഈ റെക്കോർഡ് മറികടക്കാൻ പിന്നീട്  വെടിക്കെട്ട് ബാറ്റ്‌സ്‌മാൻമാർക്കൊന്നും നേടുവാൻ സാധിച്ചിട്ടില്ല.മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറാണ് ഇന്നും ഇന്ത്യയ്‌ക്കായി ഒരു അതിവേഗ അർധ സെഞ്ചുറി നേടിയ താരങ്ങളിൽ ഒന്നാമൻ.

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ പലരും ഇന്നും ഓർമ്മിക്കപ്പെടുന്ന ഈ നേട്ടം ഇരുപത് വർഷങ്ങൾക്ക് മുൻപ്  ഡിസംബർ 14ന് പിറന്നു . വെറും 21 പന്തുകളിൽ നിന്നായി അഗാർക്കർ അർധ സെഞ്ചുറി നേടി. ടി 20 ക്രിക്കറ്റ് ജനിച്ചിട്ടുപോലുമില്ല അന്ന് അതേ. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ അന്ന് സിംബാബെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. 21 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം അഗാർക്കർ അർധ സെഞ്ചുറി നേടി. ഇന്ത്യയുടെ ഇന്നിങ്‌സ് പൂർത്തിയാകുമ്പോഴും അഗാർക്കർ ക്രീസിലുണ്ടായിരുന്നു. ഈ മത്സരത്തിൽ 39 പന്തിൽ നിന്ന് 67 റൺസ് നേടിയാണ് അഗാർക്കർ പുറത്താകാതെ നിന്നത്. പിന്നീട് തന്റെ ബൗളിങ്ങിലും അഗാർക്കർ മികച്ച പ്രകടനം നടത്തി. വെറും 26 റൺസ് വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകളാണ് അജിത് അഗാർക്കർ  വീഴ്‌ത്തിയത്. ഇന്ത്യ ഈ മത്സരത്തിൽ വിജയിക്കുകയും ചെയ്തു.

ഇന്നും അതിവേഗ അർദ്ധ സെഞ്ച്വറിക്കാർ ലിസ്റ്റ് പരിശോധിച്ചാൽ അഗാർക്കർക്ക്‌ ശേഷമാണ്  കപിൽ ദേവ്, വിരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരുടെ പ്രകടനങ്ങൾ. ഇവർ എല്ലാമാണ് അതിവേഗ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ. നാല് പേരും 22 ബോളിൽ നിന്നാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.1983ലാണ് ശക്തരായ വെസ്റ്റ് ഇൻഡീസിനെതിരെ കപിൽ ദേവ് 22 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം വെറും 38 പന്തിൽ 72 റൺസാണ് കപിൽ ഈ മത്സരത്തിൽ നേടിയത്.എന്നാൽ കെനിയക്കെതിരെ 2001 ലാണ് സേവാഗ് 22 പന്തിൽ അർധ സെഞ്ചുറി നേടിയത്. ആദ്യ വിക്കറ്റിൽ ഗാംഗുലി – സച്ചിൻ കൂട്ടുക്കെട്ട് 258 റൺസ് കൂടി സംഭാവന ചെയ്തു. പിന്നീട് വന്ന സെവാഗ് പക്ഷേ തകർത്തടിച്ചു. 23 പന്തിൽ നിന്ന് 55 റൺസായിരുന്നു സേവാഗിന്റെ സമ്പാദ്യം. ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് സേവാഗ് ഈ റൺസ് നേടിയത്.

ഏകദിനത്തിൽ പതിയെ കളിക്കുന്ന താരമെന്ന് പലരും പരിഹസിക്കുന്ന രാഹുൽ ദ്രാവിഡ് കൃത്യമായി 2003ൽ ന്യൂസിലൻഡിനെതിരെ നേടിയ അർധ സെഞ്ചുറി ക്രിക്കറ്റ് പ്രേമികൾക്ക് മികച്ചൊരു വിരുന്നായിരുന്നു. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ദ്രാവിഡ് 22 പന്തിൽ അർധ സെഞ്ചുറി നേടിയത്.ടി :20 ക്രിക്കറ്റിൽ ദ്രാവിഡ്‌ ഇന്ത്യക്കായി കളിച്ച ഏക മത്സരത്തിൽ ഹാട്രിക്ക് സിക്സുകൾ പായിച്ചിരുന്നു.