ഈ സീസണിലെ മികച്ച ഐപിഎൽ ഇലവൻ , ഇന്ത്യൻ സൂപ്പർ താരത്തെ ഒഴിവാക്കി

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.ന്യൂസിലാന്‍ഡ് ടീം ക്യാപ്റ്റനും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവുമായ കെയ്ന്‍ വില്ല്യംസണിനെയാണ് ഹോഗ് തന്റെ ഇലവന്റെ ക്യാപ്റ്റമായി നിയമിച്ചിരിക്കുന്നത്.

Brad Hogg

ഹോഗിന്റെ ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി തഴയപ്പെട്ടുവെന്നതാണ്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായ അദ്ദേഹം ടീമിനെ മൂന്നു തവണ കിരീടത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്.തവണ കിരീടത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്. സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരായ ധോണി ഐഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ക്യാപ്റ്റന്‍ കൂടിയാണ്.നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുമാണ് ഹോഗിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍.റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങുക. നാലാം നമ്പറില്‍ ഹോഗ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത വില്ല്യംസണ്‍ കളിക്കും.ധോണിക്കു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ യുവ താരം റിഷഭ് പന്തിനെയാണ് ഹോഗ് തന്റെ ഇലവന്റെ വിക്കറ്റ് കീപ്പറാക്കിയത്.ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഹോഗിന്റെ ഇലവനിലെ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. ഇലവലവനിലെ ഏക അംഗീകൃത സ്പിന്നര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചാഹലാണ്.