❝കടുത്ത എതിരാളികളായ ബ്രസീൽ ആരാധകർ പോലും എല്ലാം മറന്നു ലയണൽ മെസ്സിയെ കരഘോഷത്താൽ പ്രശംസിച്ച മത്സരം ❞|Lionel Messi |Brazil | Argentina

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ ആൻഡ്രസ് മെസ്സി.ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ഇഷ്ട താരമാണ് അര്ജന്റീന ഇതിഹാസ താരം. തന്റെ കരിയറിൽ ഉടനീളമുള്ള പ്രകടനങ്ങളും സ്ഥിതി വിവരക്കണക്കുകളുടെയും മെസ്സിയെ ഏറ്റവും മികച്ച താരം എന്ന അഭിപ്രായത്തെ ഭൂരിഭാഗം ഫുട്ബോൾ ആരാധകരും പിന്തുണയ്ക്കുന്നു.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോഫി നേടുന്നതിൽ പരാജയപ്പെട്ടതാന് മെസ്സിയുടെ ഒരു കുറവായി വിമർശകർ കണ്ടതെങ്കിലും കോപ്പ കിരീടം നേടി അവരുടെ വായ അടപ്പിച്ചിരിക്കുകയാണ്. പലപ്പോഴും നിർഭാഗ്യം കൊണ്ട് മാത്രമാണ് മെസ്സിക്ക് ഒരു അന്തരാഷ്ട്ര കിരീടം ലഭിക്കാതെ പോയത്. ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക അടക്കം നാല് പ്രധാന ഫൈനലുകളിലേക്ക് അർജന്റീനയെ നയിച്ചുവെങ്കിലും കിരീടം മാത്രം അകന്നു നിൽക്കുകയായിരുന്നു. കൂടാതെ 81 ഗോളുമായി അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ് മെസ്സി.

അർജന്റീനയ്‌ക്കായി മെസ്സി കടുത്ത എതിരാളികളായ ബ്രസീലിനെതിരെ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനെതിരെ എന്നും മെസ്സി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2008 ജൂണിൽ ബെലോ ഹൊറിസോണ്ടെയിൽ ബ്രസീലിനെതിരെ മെസ്സിയുടെ അവിസ്മരണീയമായ പ്രകടനം കാണാൻ സാധിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരം 0 -0 സമനിലയിൽ അവസാനിച്ചെങ്കിലും മെസ്സിയുടെ പ്രകടനം വേറിട്ട് നിൽക്കുകയും ഏവരുടെയും പ്രശംസ പറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ വേഗതയും , ഡ്രിബിബ്ലിങ്ങും ഏറെ ശ്രദ്ദിക്കപ്പെട്ടു. അർജന്റീനയുടെ കടുത്ത എതിരാളികളായ ബ്രസീലിയൻ ആരാധകർ വരെ മെസ്സിയെ അഭിനന്ദിക്കുകയും ചെയ്തു.

ഇത്രയും വർഷം ബാഴ്സയിൽ കളിച്ചിട്ടും ചിരവൈരികളായ റയൽ മാഡ്രിഡ് ആരാധകർ ബെർണബ്യൂവിൽ മെസ്സിയെ ഒരിക്കൽ പോലും പ്രശംസിച്ചിട്ടില്ല , എന്നാൽ ബ്രസീലിയൻ ആരാധകർ ബ്രസീലിൽ വെച്ചാണ് താരത്തെ അഭിനന്ദിച്ചത് എന്നത് കാഴ്ചയിൽ തന്നെ മതിപ്പുളവാക്കുന്നു. ഡുംഗയുടെ കീഴിൽ മൈക്കോൺ, ലൂസിയോ, അഡ്രിയാനോ, ജൂലിയോ ബാപ്റ്റിസ്റ്റ, റോബിൻ‌ഹോ തുടങ്ങിയർ അണിനിരന്ന ശക്തമായ ടീമിനെതിരെയായിരുന്നു മെസ്സിയുടെ പ്രകടനം.

മെസ്സിയെ സുബ്സ്ടിട്യൂറ്റ് ചെയ്തപ്പോൾ 40,000 പേർ അദ്ദേഹത്തെ കയ്യടികളോടെ പ്രശംസിച്ചു. ആ സമയത്ത് ബ്രസീൽ ആരാധകർക്ക് അറിയില്ലായിരുന്നു, അവർ പ്രശംസിച്ച 20 കാരൻ കായികരംഗത്ത് ആധിപത്യം സ്ഥാപിക്കുകയും 7 തവണ ബാലൻ ഡി ഓർ റെക്കോർഡ് നേടുകയും ചെയ്യുമെന്ന്.

Rate this post