ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ 2022 ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചു.ഒക്ടോബര് ഒന്പതിന് പെറുവിനെതിരെയും 13 നു ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.കോവിഡ് മൂലം മത്സരങ്ങൾ നിർത്തിവെച്ചതിനു ശേഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബ്രസീൽ ടീം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. നെയ്മറുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബ്രസീലിയൻ ടീമിൽ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.

എന്നാൽ മുതിർന്ന താരങ്ങളായ ഡാനി ആൽവേസ്,ആഴ്‌സണൽ താരം വില്യൻ ,മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൻ ,എവെർട്ടൻ താരം അലൻ ,യുവന്റസ് ഡിഫൻഡർ അലക്സ് സാൻഡ്രോ ,ആർതർ, റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റോ എന്നിവർക്ക് ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. ഈ സീസണിൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ എത്തിയ ഡിഫെൻസിവ് മിഡ്ഫീൽഡർ ബ്രൂണോ ഗൈമറസ് പാൽമിറസ് ഡിഫൻഡർ ഗബ്രിയേൽ മെനിനോ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. പോർട്ടോ ഡിഫൻഡർ അലക്സ് ടെല്ലസ് ,ഡഗ്ലസ് ലൂയിസ് ,സാന്റോസ്, എവെർട്ടൺ റിബേറോ ,ഗോൾകീപ്പർ വെവേർട്ടൻ ,റോഡ്രിഗോ കയോ എന്നിവർ മികച്ച ഫോമിലൂടെ ടീമിലെ സ്ഥാനം തിരിച്ചു പിടിച്ചു.

ഹെഡ് കോച്ച്: ടിറ്റെ , ഗോൾകീപ്പേഴ്സ് ( അലിസ്സൺ ,സാൻറ്റോസ്, വെവെർട്ടൺ ) ഡിഫെൻഡേർസ് (തിയാഗോ സിൽവ, അലക്സ്‌ ടെല്ലെസ്ഗ,ബ്രിയേൽ മെനിനോ, ഫിലിപ്പെ മാർക്വിൻഞ്ഞോ, സ്റോഡ്രിഗോ കയോ, ഡാനിലോ ,റെനാൻ ലോദി) മിഡ്‌ഫീൽഡേർസ് (കാസെമിറോ,ഫാബിൻഞ്ഞോ, ബ്രൂണോ ഗൈമാരെസ് ,ഡഗ്ലസ് ലൂയിസ്, ഫിലിപ്പെ കൂട്ടിൻഞ്ഞോ, എവെർട്ടൻ റിബറിയോ ) ഫോർവേഡ്സ് (നെയ്മർ ജൂനിയർ, റോബെർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ് ,റീചാർലിസൺ ,എവെർട്ടൻ റോഡ്രിഗോ)