❛❛20 വർഷത്തെ യൂറോപ്യൻ ആധിപത്യത്തിന് അറുതി വരുത്താമെന്ന പ്രതീക്ഷയിൽ ബ്രസീലും അർജന്റീനയും ഖത്തറിലെത്തുമ്പോൾ❜❜ | Qatar 2022

20 വർഷത്തെ യൂറോപ്യൻ ആധിപത്യത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് ബ്രസീലും അർജന്റീനയും ഇത്തവണ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. സൂപ്പർ താരങ്ങളായ നെയ്‌മറിനും ലയണൽ മെസിക്കും തങ്ങളുടെ രാജ്യത്തെ ഫുട്ബോൾ പാരമ്പര്യം ലോകത്തിനു മുന്നിൽ തിളക്കത്തോടെ കാണിക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുകയാണ്.

2018-ൽ റഷ്യയിൽ ഇരു ടീമുകളും മുന്നേറുന്നതിൽ തികച്ചും പരാജയപെട്ടു. പ്രീ ക്വാർട്ടറിൽ അർജന്റീന ഫ്രാൻസിനോട് പരാജയപെട്ടു.ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബെൽജിയത്തിനെതിരെ പുറത്തായി.എന്നാൽ അവർ ഇപ്പോൾ വീണ്ടും വലിയ ശക്തിയായി ഉയർന്നു വന്നിരിക്കയാണ്. ഇരു ടീമുകൾക്കും ആഴത്തിലുള്ള സ്ക്വാഡും ബഹുമാന്യനായ പരിശീലകനും സ്വന്തമായി ഗെയിമുകൾ തീരുമാനിക്കാൻ കഴിവുള്ള ഒരു സൂപ്പർസ്റ്റാറും ഉണ്ട്.

ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ വേൾഡ് കപ്പിനെത്തുന്നത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവത്വവും ചേർന്ന സന്തുലിതമായ ഒരു സ്ക്വാഡുമായാവും പരിശീലകൻ ടിറ്റെ കാനറികളെ ഖത്തറിലേക്ക് എത്തിക്കുക. അർജന്റീനയാവട്ടെ കഴിഞ്ഞ 3 വർഷത്തിനിടെ തോൽവി എന്നതാണെന്ന് അറിഞ്ഞിട്ടില്ല.ഫൈനലിൽ ബ്രസീലിനെ 1-0 ന് തോൽപ്പിച്ച് അർജന്റീന 2021-ൽ കോപ്പ അമേരിക്ക കിരീടം ഉയർത്തി, ദേശീയ ടീമിനൊപ്പം മെസ്സി തന്റെ ആദ്യത്തെ അന്തരാഷ്ട്ര ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.

ലോകകപ്പിൽ മെസ്സിയും നെയ്‌മറും എപ്പോഴും കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെങ്കിലും ഈ വർഷത്തെ ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ തങ്ങളുടെ സൂപ്പർ താരങ്ങളെ ആശ്രയിക്കാതിരിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്. ലൂക്കാസ് പാക്വെറ്റയിൽ ഒരു മിഡ്ഫീൽഡ് ബെഡ്റോക്കും,റാഫിഞ്ഞയെന്ന മികച്ച ഒരു വിങ്ങറേയും നെയ്മറിൽ നിന്ന് കുറച്ച് സമ്മർദ്ദം കുറക്കാൻ വിനീഷ്യസ് ജൂനിയറിൽ ഒരു ആക്രമണാത്മക സ്‌ട്രൈക്കറേയും ബ്രസീൽ കണ്ടെത്തി. മറുവശത്ത് ലാറ്റൂരോ മാർട്ടിനെസ് ഗോളടിക്കാൻ തുടങ്ങിയതും ടീമിന്റെ പ്രധാന കളിക്കാരനായി റോഡ്രിഗോ ഡി പോളിനെ അർജന്റീന മാറ്റിഎത്തും മെസ്സിയിൽ നിന്നും സമ്മർദം കുറക്കുന്നതിനും കാരണമായി.

തന്റെ എതിരാളിയായ ലയണൽ സ്‌കലോനിയെക്കാൾ ടൈറ്റിനുള്ള ഒരു നേട്ടം അദ്ദേഹത്തിന്റെ ലൈനപ്പിലുള്ള കൂടുതൽ വഴക്കമാണ്. നെയ്മറെ ഒരു സെന്റർ ഫോർവേഡായും, പാക്വെറ്റയെ ഒരു ബോക്‌സ്-ടു-ബോക്‌സ് കളിക്കാരനായും ഫിലിപ്പ് കുട്ടീഞ്ഞോയ്‌ക്കൊപ്പം ഒരു പ്ലേമേക്കറായും അദ്ദേഹം കളിപ്പിച്ചു.കൂടാതെ റാഫിൻഹ, ആന്റണി, റോഡ്രിഗോ, മാത്യൂസ് കുഞ്ഞ എന്നിവരിൽ മികച്ചതും യുവവുമായ ഓപ്ഷനുകൾ കണ്ടെത്തി.സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഫ്രെഡിനെ വെല്ലുവിളിക്കാൻ കഴിയുന്ന മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസിന്റെ സമീപകാല ഉയർച്ചയും കാണാനായി.

അർജന്റീനയ്ക്ക് ബ്രസീലിനെ അപേക്ഷിച്ച് ബെഞ്ച് സ്ട്രങ്ത് കുറവാണെങ്കിലും കഴിഞ്ഞ 33 മത്സരങ്ങളിൽ തോൽവിയറിയില്ല. എമിലിയാനോ മാർട്ടിനെസിൽ വിശ്വസ്തനായ ഒരു ഗോൾകീപ്പറെയും മെസ്സിയെ മികച്ച രീതിയിൽ കളിക്കാൻ സഹായിക്കുന്ന ഡി പോൾ , ലിയാൻഡ്രോ പരേഡസ് എന്നി ഊർജ്ജസ്വലനായ ഒരു മിഡ്ഫീൽഡറെയും പരിശീലകൻ സ്കെലോണി കണ്ടെത്തി.യൂറോപ്യൻ ടീമുകൾക്കെതിരെ കളിച്ചതിന്റെ പരിചയക്കുറവ് ഇരു ടീമുകൾക്കും തിരിച്ചടിയാണ്.

സമീപ വർഷങ്ങളിലെ ശ്രദ്ധേയമായ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും, രണ്ട് പരിശീലകരെ കുറിച്ചും ചില ചോദ്യങ്ങളുണ്ട്. കഴിഞ്ഞ ലോകകപ്പിൽ നിന്ന് പാഠം പഠിച്ച് വേഗത്തിൽ മാറ്റങ്ങൾ വരുത്താൻ ടിറ്റിന് കഴിയുമോ? റഷ്യയിലെ തന്റെ പോരായ്മകളിലൊന്നാണ് അതെന്ന് അദ്ദേഹം സമ്മതിച്ചു. മെസ്സിയുടെ അവസാനത്തെ പ്രധാന ടൂർണമെന്റായിരിക്കുമെന്നറിഞ്ഞാൽ, ആദ്യമായി ഒരു ലോകകപ്പിൽ സ്‌കലോനി എങ്ങനെ പരിശീലനം നൽകും? എന്നി ചോദ്യങ്ങൾ ഇവർക്ക് നേരെ ഉയർന്നിട്ടുണ്ട്.

“ഞങ്ങൾക്ക് കഴിയുന്നത്ര മികച്ച രീതിയിൽ ഞങ്ങൾ നിരീക്ഷിക്കുകയും ഞങ്ങളുടെ ഗ്രൂപ്പിലെ ടീമുകളെ പഠിക്കുകയും ചെയ്യും,” ബ്രസീലിന്റെ റിച്ചാർലിസൺ പറഞ്ഞു. “ഞങ്ങൾ വരാനിരിക്കുന്ന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി തയ്യാറെടുക്കുകയും വേണം, കാരണം മികച്ച ടൂർണമെന്റ് കളിക്കാൻ ഞങ്ങൾക്ക് എല്ലാം ഉണ്ട്” അദ്ദേഹം പറഞ്ഞു.അർജന്റീന ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും തന്റെ ടീമിന് നാല് വർഷം മുമ്പുള്ളതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഫൈനലിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ലോകകപ്പിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.