❝ ഇതാണ്ട 🇧🇷🔥 ബ്രസീൽ … കിട്ടിയത്
വാങ്ങി വെക്കാതെ 💚💛 തിരിച്ചടിച്ചു
കണക്ക് ⚽💥തീർത്തു കാനറിപ്പട ❞

കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ബ്രസീൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊളംബിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 78 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ൻ ശേഷം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് ബ്രസീൽ വിജയം പിടിച്ചെടുത്തത്. റയൽ താരം കസെമിറോയാണ്‌ ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽ ബൈസിക്കിൾ കിക്കിലൂടെ ലൂയിസ് ഡയസ് കൊളംബിയയെ മുന്നിലെത്തിച്ചെങ്കിലും വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത ബ്രസീൽ ശക്തമായ പ്രതിരോധം തകർത്ത് വിജയം നേടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ നിന്നും അഞ്ചു മാറ്റങ്ങളുമായാണ് ബ്രസീൽ കൊളംബിയയെ നേരിട്ടത്. റിച്ചാലിസൺ, മാർക്കിഞൊസ്‌, എവെർട്ടൻ റിബേറോ. കാസീമിറോ, വെവേർട്ടൺ എന്നിവർ ടീമിൽ തിരിച്ചെത്തി. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് ഷോർട്ട് പാസുകൾ ഉപയോഗിച്ച് ബ്രസീൽ പന്ത് കൂടുതൽ കൈവശം വെക്കുകയും ചെയ്തു. എന്നാൽ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് കൊളംബിയ ബ്രസീലിയൻ വല കുലുക്കി. പത്താം മിനുട്ടിൽ ജുവാൻ ക്വാഡ്രാഡോ വലതു വിങ്ങിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസ്സ് അതിശയകരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ ലൂയിസ് ഡയസ് ഗോൾ കീപ്പർ വെവേർട്ടനു ഒരു അവസരം നൽകാതെ വലയിലാക്കി.

ഗോൾ വീണതോടെ സമനിലക്കായി ബ്രസീൽ കൊടുത്താൽ ഉണർന്നു കളിച്ചു. ഇടതു വിങ്ങിൽ അലക്സ് സാൻഡ്രോയെ മുൻനിർത്തിയാണ് ബ്രസീൽ മുന്നേറിയത്. നെയ്മർ റിച്ചാലിസൺ സാൻഡ്രോ ത്രയം കൊളംബിയൻ ബോക്സ് വരെ മുന്നേറുന്നുണ്ടെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. കൊളംബിയൻ ഡിഫെൻഡർമാർ ബ്രസീലിയൻ മുന്നേറ്റങ്ങളെ ഫലപ്രദമായി തടയുകയും ചെയ്തു. 36 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ഡാനിലോ കൊടുത്ത ക്രോസ്സ് നെയ്മറുടെ ഹെഡ്ഡറിൽ നിന്നും റിച്ചാലിസണ് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ദുർബലമായ ഹെഡ്ഡർ ഗോൾകീപ്പറുടെ കയ്യിലേക്കായിരുന്നു. ബ്രസീൽ മുന്നേറ്റങ്ങളുടെ കേന്ദ്രമായ നെയ്മറെ ഏതു വിധേയേനെയും തടയുക എന്ന ലക്ഷ്യമായി ഇറങ്ങിയ കൊളംബിയ ആദ്യ പകുതിയിൽ അതിൽ വിജയിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും അവസരങ്ങൾ ഉണ്ടാക്കാൻ ബ്രസീലിനായില്ല.

രണ്ടാം പകുതിയിൽമുന്നേറ്റ നിരക്ക് കൂടുതൽ ശക്തി പകരക്കാരനായി ബ്രസീലിയൻ ഫിർമിനോ കൂടി ഇറങ്ങി.സമനിലക്കായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിക്കാൻ സാധിച്ചില്ല.57 ആം മിനുട്ടിൽ നെയ്മറുടെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോവുകയും ചെയ്തു. 62 ആം മിനുട്ടിൽ ഫ്രഡിന്റെ ഒരു പാസിൽ നിന്നും ബോക്സിനകത്തു മിന്നും റൈറ്റ് ബാക്ക് ഡാനിലോയുടെ ഷോട്ട് പുറത്തേക്ക് പോയി. 65 ആം മിനുട്ടിൽ ബ്രസീൽ ഗോളിന്റെ അടുത്തെത്തിയെങ്കിലും പോസ്റ്റ് വില്ലനായി മാറി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഫിർമിനോയുടെ പാസിൽ നിന്നും ഗോൾ കീപ്പറെയും മറികടന്ന് ക്ലോസ് റേഞ്ചിൽ‌ നിന്നും ഷൂട്ട് ചെയ്യാനുള്ള അവസരം നെയ്മർക്ക് ലഭിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.

കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് ബ്രസീൽ സമനില ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ അത്ലറ്റികോ താരം ലോഡി ഇടതു വിങ്ങിൽ നിന്നും കൊടുത്ത മനോഹരമായ ക്രോസ്സ് ഫിർമിനോ മികച്ചൊരു ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.രണ്ടാം പകുതിയിൽ ഫിർമിനോ ഇറങ്ങിയതോടു കൂടിയാണ് ബ്രസീലിയൻ മുന്നെട്ടണങ്ങൾക്ക് ചൂട് പിടിച്ചത്. വിജയ ഗോളിനായി ബ്രസീൽ കൂടുതൽ മുന്നേറി കളിച്ചു കൊണ്ടിരുന്നു. അതിന്റെ ഫലവും ലഭിച്ചു . ഇഞ്ചുറി ടൈമിൽ നെയ്മർ എടുതെ മികച്ചൊരു കോർണർ ശക്തമായ ഹെഡ്ഡറിലൂടെ കാസീമിറോ ലക്ഷ്യത്തിലെത്തിച് ബ്രസീലിനെ വിജയത്തിലെത്തിച്ചു . വിജയത്തോടെ മൂന്നു മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി ബ്രസീൽ ക്വാർട്ടറിലേക്ക് മുന്നേറി. നാല് പോയിന്റുമായി കൊളമ്പിയ രണ്ടാം സ്ഥാനത്താണ്.