❝ അടിച്ചും ⚽🔥അടിപ്പിച്ചും സുൽത്താൻ
👑😍 നെയ്മർ അഞ്ചിൽ 💪🇧🇷 അഞ്ചും ജയിച്ച്
ബ്രസീൽ ഒന്നാമത് ❞

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു ജയം. മികച്ച ഫോമിലുള്ള ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത് . വിജയത്തോടെ യോഗ്യത പോയിന്റ് പട്ടികയിൽ അർജന്റീനയെ പിന്നിലാക്കി വ്യക്തമായ ലീഡോട് കൂടി മുന്നിലെത്താൻ ബ്രസീലിനായി.യോഗ്യത പോരാട്ടത്തിൽ തോൽവി അറിയാത്ത മുന്നേറിയ ഏക ടീമാണ് ബ്രസീൽ . സ്‌ട്രൈക്കർമാരായ നെയ്‍മർ ,റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ പ്രതീക്ഷ മികവ് പുറത്തെടുക്കൻ സാധിക്കാതിരുന്ന ബ്രസീൽ രണ്ടാം പകുതിയിൽ തിരിച്ചു വന്നാണ് വിജയം നേടിയത്. ഒരു ഗോളും അസിസ്റ്റുമായി നെയ്‍മർ കളിയിൽ മികച്ച നിന്നു.

അഞ്ചു വർഷങ്ങൾക്ക് ശേഷം സ്‌ട്രൈക്കർ ഗബ്രിയേൽ ബാർ ബോസ ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ യുണൈറ്റഡ് താരം ഫ്രഡും റയൽ ഡിഫ ൻഡർ മിലിറ്റവോയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ ആരംഭത്തിൽ താനേ നിയന്ത്രണം ബ്രസീൽ ഏറ്റെടുത്തെങ്കിലും നെയ്മറിനും സംഘ ത്തിനും കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചില്ല.കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ മുന്നേറ്റ നിരയിലെ നെയ്മറുമായോ ബാർബോ സയുമായോ കണക്ട് ചെയ്യാൻ സാധിച്ചില്ല. ഇക്വഡോർ താരങ്ങൾ പരു ക്കൻ കളി പുറത്തെടുത്തതോടെ തുടക്കത്തിൽ തന്നെ കളിയുടെ വേഗതയും കുറഞ്ഞു. 20 ആം മിനുട്ടിൽ ബ്രസീലിനു ആദ്യ അവസരം ലഭിച്ചു നെയ്മർ ബോക്സിലേക്ക് കൊടുത്ത മനോഹരമായ ഫ്രീകിക്ക് സ്‌ട്രൈക്കർ റിച്ചർലിസൺ കണക്ട് ചെയ്യാൻ സാധിച്ചില്ല ഗോൾ കീപ്പർ ഡൊമിൻ‌ ഗ്യൂസ് കൈപ്പിടിയിലൊതുക്കി.

23 ആം മിനുട്ടിൽ റിച്ചാർലിസൺ കൊടുത്ത പാസ് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ സ്‌ട്രൈക്കർ ബാർബോ സക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് കീപ്പർ തടുത്തിട്ടു.നെയ്‍മർ നിരന്തരം ഇക്വഡോർ താരങ്ങളുടെ ഫൗളിന് വിധേയമായികൊണ്ടിരുന്നു. 42 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ഡാനിലോ കൊടുത്ത പാസ് കീപ്പർ ഡൊമിൻ‌ ഗ്യൂസിനെ മറികടന്ന് ബാർ ബോസ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തൊട്ടടുത്ത മിനുട്ടിൽ നെയ്മറുടെ ലോങ്ങ് റേഞ്ച് ഷോട്ട് കീപ്പർ അലക്സാണ്ടർ ഡൊമിൻ‌ ഗ്യൂസ് കോര്ണറിലേക്ക് തട്ടിയകറ്റി. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.


രണ്ടാം പകുതിയിലും പതിഞ്ഞ തുടക്കമായിരുന്നു ബ്രസീലിന്റെ. 52 ആം മിനുട്ടിൽ കാസീമിറോ റിചാലിസനെ ലക്ഷ്യമാക്കി മികച്ചൊരു പാസ് കൊടുത്തെങ്കിലും എവർട്ടൺ ഫോർവേഡ് പന്ത് പിടിച്ചെടുക്കാൻ സാധിക്കാതെ പിച്ചിൽ വീണു. 62 മിനുട്ടിൽ ബ്രസീൽ മത്സരത്തിലെ ആദ്യ ചേഞ്ച് കൊണ്ട് വന്നു. മുന്നേറ്റത്തിന് ശക്തി പകരാനായി ഫ്രഡിന് പകരം ഗബ്രിയേൽ ജീസസിനെ രംഗത്തിറക്കി. 65 ആം മിനുട്ടിൽ ഇക്വഡോർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ നെയ്മറുടെ ദുർബലമായ ഷോട്ട് കീപ്പർ തടുത്തിട്ടു. എന്നാൽ പതിയ താളം കണ്ടെത്തിയ ബ്രസീൽ തൊട്ടടുത്ത മിനുട്ടിൽ ആദ്യ ഗോൾ നേടി. ബോക്സിനു പുറത്തു നിന്നും നെയ്മർ കൊടുത്ത പന്ത് ഇടതു വശത്തു നിന്നും മനോഹരമായ ഫിനിഷിംഗിലൂടെ റിച്ചാർലിസൺ വലയിലാക്കി ബ്രസീലിനെ മുന്നിലെത്തിച്ചു.

ഗോൾ വീണതോടെ ബ്രസീൽ കൂടുതൽ ഉണർന്നു കളിച്ചു. 71 ആം മിനുട്ടിൽ പകരക്കാരൻ ഗബ്രിയേൽ ജീസ സ് ഇടതു വശത്തു കൂടി ഡിഫെൻഡർമാരെ മറികടന്നു മികച്ചൊരു ഷോട്ട് അടിച്ചെങ്കിലും ഗോൾകീപ്പർ തടുത്തിട്ടു. തൊട്ടടുത്ത മിനുട്ടിൽ ഗബ്രിയേൽ ബാർബോ സക്കും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മികച്ച വസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന് സാധിച്ചില്ല. 74 ആം മിനുട്ടിൽ ഒരു സുവർണാവസരം കൂടി ബാർ ബോസ കളഞ്ഞു .നെയ്‍മർ വലതു വിങ്ങിൽ തുടങ്ങിയ ഒരു മുന്നേറ്റത്തിൽ നിന്നും റിച്ചാർലിസൺ കൊടുത്ത ക്രോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി.

82 ആം മിനുട്ടിൽ നെയ്‍മറിലൂടെ ബ്രസീൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 86 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസിനെ ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി സൂപ്പർ താരം നെയ്‍മർ അലസമായ ഒരു ഷോട്ടിലൂടെ ഗോൾ കീപ്പറുടെ കൈകളിലേക്ക് അടിച്ചു കൊടുത്തെങ്കിലും റഫറി ഫൗൾ വിളിച്ചതോടെ നിയമറിന് കിക്കെടുക്കാൻ വീണ്ടും അവസരംലഭിച്ചു. രണ്ടാമത്തെ അവസരം അനായാസം മുതലാക്കിയ സൂപ്പർ താരം കീപ്പർ മറികടന്നു വലയിലാക്കി ബ്രസീലിന്റെ വിജയം ഉറപ്പിച്ചു.

കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുന്ന ബ്രസീലിനെ സംബന്ധിച്ച് അത്ര മികച്ച മത്സരമായിരുന്നില്ല. മിഡ്ഫീൽഡിൽ ഫ്രെഡ് പാക്വെറ്റ കൂട്ട്കെട്ട് വേണ്ട വിധത്തിൽ വിജയിച്ച . കസ്‌മിറോക്ക് ഒരു പിന്തുണയും നല്കാൻ ഇരുവർക്കുമായില്ല. മുന്നേറ്റ നിരയിൽ വര്ഷങ്ങള്ക്കു ശേഷം അവസരം ലഭിച്ച ബാർബോ സക്ക് കിട്ടിയ അവസരങ്ങൾ ഒന്നും ഉപയോഗപ്പെടുത്താനായില്ല. ആദ്യ പകുതിയേ അപേക്ഷിച്ച രണ്ടാം പകുതിയിൽ പ്രകടനം മികച്ചു നിന്നും എന്നതും പ്രതി രോധം ശക്തമായിരുന്നു എന്നതുമാണ് ബ്രസീലിനു ആശ്വാസം നൽകുന്നത്.