പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയം നേടി ബ്രസീൽ

ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ 9 കളികളിൽ 9ഉം വിജയിച്ച് ബ്രസീൽ അജയ്യരായി ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ വെനസ്വേലയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് മൂന്നു ഗോൾ നേടി ബ്രസീൽ വിജയം നേടിയത് . സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ തകർപ്പൻ ജയം നേടിയത് .വെനസ്വേലയ്‌ക്കെതിരായ 17 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സെലെക്കാവോ ഒരിക്കലും തോറ്റിട്ടില്ല.

എറിക് റാമിറെസിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ വെനസ്വേലയുടെ 11 -ാം മിനിറ്റിൽ അപ്രതീക്ഷിതമായി മുന്നിലെത്തിച്ചു. 24 മത്സരങ്ങളിൽ ബ്രസീലിനെതിരെ വെനസ്വേല എട്ടാമത്തെ ഗോൾ മാത്രമാണിത്. ലോകകപ്പ് യോഗ്യതെ മത്സരങ്ങളിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. യെഫേഴ്സൺ സോറ്റെൽഡോ ക്രോസിൽ നിന്നാണ് റാമിറസ് ഹെഡ്ഡറിലൂടെ അലിസൺ കീഴ്പെടുത്തിയത്.

ഗോൾ വീണതയോടെ ഉണർന്നു കളിച്ച ബ്രസീലിനു 23 ആം മിനുട്ടിൽ ലൂക്കാസ് പാക്‌റ്റയിലൂടെ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.രണ്ടാം പകുതിയിൽ ബ്രസീൽ സമനില പിടിച്ചെങ്കിലും ഓഫ്‌സൈഡിൽ കുടുങ്ങി. തിയാഗോ സിൽവ ഹെഡ്ഡറിലൂടെ വല കുലുക്കിയെങ്കിലും വാറിൽ ഓഫ്‌സൈഡ് ആയിരുന്നു. അവസാനം 71 ആം മിനുട്ടിൽ ബ്രസീൽ സമനില നേടി .കോർണറിൽ നിന്നും പിഎസ്ജി താരം മാർക്വിൻഹോസിന്റെ ബുള്ളറ്റ് ഹെഡ്ഡർ വെനസ്വേല വലയിലെത്തി. 76 ആം മിനുട്ടിൽ റാഫിഞ്ഞയുടെ ബോക്സിനു പുറത്തു നിന്നുള്ള മികച്ചൊരു ഷോട്ട് വെനസ്വേല കീപ്പർ തട്ടിയകറ്റി.

82 ആം മിനുട്ടിൽ പകരക്കാരൻ വിനിഷ്യസ് ജൂനിയറിന്റെ ഷോട്ടും കീപ്പർ തടുത്തിട്ടു.മത്സരം സംനിലയിലേക്ക് പോവുമെന്നുതോന്നിയെങ്കിലും 85 ആം മിനുട്ടിൽ ബാർബോസ ബ്രസീലിനെ പെനാൽറ്റിയിലൂടെ ഒപ്പമെത്തിച്ചു . ഇഞ്ചുറി ടൈമിൽ റാഫിഞ്ഞയുടെ പാസിൽ നിന്നും അയാക്സ് യുവ താരം ആന്റണി ഗോൾ പട്ടിക തികച്ചു .ഈ വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ തങ്ങളുടെ അപരാജിത കുതിപ്പ് 26 മത്സരങ്ങളിലേക്ക് നീട്ടി.

Rate this post