❝ കോപ്പ അമേരിക്ക🏆⚽ബ്രസീലിയൻ 🤦‍♂️💔
താരങ്ങൾ 🇧🇷 കൂട്ടത്തോടെ പിന്മാറാനൊരുങ്ങുന്നു ❞

വലിയ പ്രതിസന്ധികൾക്ക് ശേഷമാണ് ഈ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ബ്രസീലിൽ നടത്താൻ തീരുമാനമെടുക്കുന്നത്. എന്നാൽ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറായതിന് പിന്നാലെ ബ്രസീല്‍ ടീമില്‍ പാളയത്തില്‍ പട. കളിക്കാര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കാതെ പിന്മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല. ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം മാത്രമേ ബ്രസീല്‍ ടീമിന്റെ ഘടനയെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.

ജൂണ്‍ 14ന് ആരംഭിക്കുന്ന കോപ്പ അമേരിക്കയ്ക്ക് മുമ്പേ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരമാണ് ബ്രസീലിനുള്ളത്. ജൂണ്‍ 5ന് ഇക്വഡോറുമായും ജൂണ്‍ 9ന് പരാഗ്വെയുമായും ബ്രസീല്‍ ഏറ്റുമുട്ടും. ഈ മത്സരങ്ങളില്‍ കളിക്കുന്ന പല കളിക്കാരും കോപ്പയില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കളിക്കാര്‍ കോപ്പയില്‍ കളിക്കാതെ പിന്മാറാനുള്ള കാരണം വ്യക്തമല്ല. കൊവിഡ് കാലത്ത് ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്തുന്നതിനോട് പല കളിക്കാര്‍ക്കും യോജിപ്പില്ലാത്തതാണ് കാരണമെന്ന് പറയപ്പെടുന്നുണ്ട്.ജൂൺ 4, ജൂൺ 8 തീയതികളിൽ 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ബ്രസീൽ സ്ക്വാഡ് പോർട്ടോ അലെഗ്രെയിലാണ്. റേഡിയോ ഗൗച്ചയെക്കുറിച്ചുള്ള റിപ്പോർട്ടിൽ യൂറോപ്പ് ആസ്ഥാനമായുള്ള കളിക്കാർ കോപ്പ അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ല.


കളിക്കാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്ന കാര്യം പരിശീലകന്‍ ട്വിറ്റെ സ്ഥിരീകരിച്ചു. കളിക്കാര്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടെന്ന് ടിറ്റെ പറഞ്ഞു. അവര്‍ അത് സമയമാകുമ്പോള്‍ തുറന്നു പറയും. ഇപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാര്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റുമായി തങ്ങളുടെ അഭിപ്രായം പങ്കുവെച്ചതായാണ് സൂചന. കോപ്പയില്‍നിന്നും വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്ന് ചില മുതിര്‍ന്ന കളിക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.ദേശീയ സോക്കർ കോൺഫെഡറേഷൻ പ്രസിഡന്റ് റൊജാരിയോ കാബോക്ലോയുമായി കളിക്കാർ സംസാരിച്ചതായി ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു. “അവർക്ക് ഒരു അഭിപ്രായമുണ്ട്, അവർ അത് പ്രസിഡന്റിന് മുന്നിൽ തുറന്നുകാട്ടി , ഉചിതമായ സമയത്ത് അവർ അത് പൊതുജനങ്ങൾക്ക് തുറന്നുകാട്ടും. അതുകൊണ്ടാണ് ഞങ്ങളുടെ ക്യാപ്റ്റൻ കാസെമിറോ ഇന്ന് ഹാജരാകാത്തത്” ടിറ്റെ കൂട്ടിച്ചേർത്തു .

കൊളംബിയയിലും അര്‍ജന്റീനയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്ന കോപ്പ ടൂര്‍ണമെന്റാണ് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റിയത്. കൊളംബിയയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും അര്‍ജന്റീനയില്‍ കൊവിഡ് 19 വ്യാപനവുമുണ്ടായതിനെ തുടര്‍ന്ന് ബ്രസീല്‍ ആതിഥേയരാകാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, കോവിഡ് കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ മൂന്നാം തരംഗം ഈ മാസം ഒടുവില്‍ ഉണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ടൂര്‍ണമെന്റ് നടത്തിപ്പിനേയും ഇത് ബാധിച്ചേക്കും.രാജ്യത്തെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ബ്രസീലിൽ വ്യാഴാഴ്ച 1,682 കോവിഡ് -19 മരണങ്ങളും 83,391 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.