❝ബ്രസീലിയൻ ഫുട്ബോൾ പ്രസിഡന്റിനെ പുറത്താക്കി ❞

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിനെതിരെ പ്രതിഷേധമുയർത്തി, ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുന്ന ബ്രസീലിയ‌ൻ താരങ്ങൾക്ക് പിന്തുണ നൽകിയ പരിശീലകൻ ടിറ്റെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ബ്രസീലിയൻ സർക്കാരിന് ഉറപ്പ് നൽകിയതായും
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഇതിനു ഔദ്യോഗിക സ്ഥിതീകരണം ഉണ്ടാവുമെന്ന രീതിയിലുള്ള റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബ്രസീലിൽ നിന്നും പുതിയ റിപോർട്ടുകൾ പ്രകാരം പീഡ ന ആരോപണം ഉയർന്നതിനെത്തുടർന്ന് ബ്രസീൽ സോക്കർ കോൺഫെഡറേഷൻ പ്രസിഡന്റ് റൊജാരിയോ കാബോക്ലോയെ 30 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

കാബോക്ലോയെ താൽക്കാലികമായി തൽസ്ഥാനത്തു നിന്നും മാറ്റാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചതായി സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ആരോപണം കമ്മിറ്റി അന്വേഷിക്കുന്നതിനാൽ സസ്പെ ൻഷൻ കൂടുതൽ നീട്ടാനും സാധ്യതയുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച കാബോക്ലോ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.ജൂൺ 13 ന് ബ്രസീലിൽ ആരംഭിക്കുന്ന കോപ അമേരിക്ക ടൂർണമെന്റിന്റെ സംഘാടകനാണ് കബോക്ലോ.ഇപ്പോൾ 82 കാരനായ അന്റോണിയോ കാർലോസ് നൂൺസ് ഡി ലിമ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും. കാബോക്ലോയുടെ മുൻഗാമിയായ മാർക്കോ പോളോ ഡെൽ നീറോയെ അഴിമതിയെ തുടർന്ന് ഫിഫയുടെ വിലക്കിനെ തുടർന്ന് 2017 നും 2019 നും ഇടയിൽ നൂൺസ് ഈ സ്ഥാനം വഹിച്ചു.


48 കാരനായ കാബോക്ലോ 2019 ൽ നാലുവർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊളംബിയയിൽ നിന്നും അർജന്റീനയിൽ നിന്നും ടൂർണമെന്റ് പിൻ‌വലിച്ചതിന് ശേഷം കോപ്പ മാറിക്ക ചാമ്പ്യൻഷിപ്പ് പിൻ‌വലിച്ചതിന് ശേഷം ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ കൊണ്ട് ചാംപ്യൻഷിപ് ആതിഥേയത്വം വഹിപ്പിച്ചത് കാബോക്ലോ ആയിരുന്നു.ടിറ്റെക്ക് പകരം മുൻ ദേശീയ താരം റെനാറ്റോ ഗൗച്ചോയെ ടീമിന്റെ പുതിയ പരിശീലകനായി നിയമിക്കാനുള്ള പദ്ധതികളായിരുന്നു.നിലവിലെ ബ്രസീലിയ‌ൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ അടുപ്പക്കാരനാണ് ഗൗച്ചോ.

അത് കൊണ്ടു തന്നെ അദ്ദേഹത്തെ ദേശീയ ടീമിന്റെ പരിശീലകനാക്കുന്നതിന് സർക്കാരിന്റേയും പൂർണ പിന്തുണയുണ്ടാകും.ദേശീയ ടീമിന്റെ പരിശീലക‌ സ്ഥാനത്ത് ടിറ്റെ തുടരുന്നതിനോട് ബ്രസീൽ സർക്കാരിന് കടുത്ത എതിർപ്പാണുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കോപ്പ അമേരിക്ക ബ്രസീലിൽ വെച്ചു നടക്കുന്നതിനെതിരെ നിലപാടെടുത്ത അദ്ദേഹം‌ തങ്ങളെ വിമർശിക്കാനുള്ള അവസരമുണ്ടാക്കിയെന്ന് കരുതുന്ന സർക്കാർ ഇക്കാരണം കൊണ്ടു തന്നെയാണ് അദ്ദേഹത്തെ പരിശീലക‌ സ്ഥാനത്ത് നിന്നൊഴിവാക്കാൻ മുന്നിട്ടിറങ്ങിയത്.