❝മെക്സിക്കോയെയും മറികടന്ന് ബ്രസീൽ ഫൈനലിൽ❞

നിലവിലെ ജേതാക്കളായ ബ്രസീൽ ഒളിമ്പിക്സ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു . അത്യന്തം ആവേശകരമായ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മെക്സികോയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ ഫൈനലിൽ സ്ഥാനം പിടിച്ചത്.നിശ്ചിത സമയത്തും ഇരു ടീമുകക്കും ഗോളടിക്കാൻ സാധിക്കായതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ബ്രസീൽ എടുത്ത എല്ലാ കിക്കുകളും ഗോളാക്കിയായപ്പോൾ മെക്സിക്കോയുടെ ആദ്യ രണ്ടു കിക്കുകളും അവർ പാഴാക്കി കളഞ്ഞു. ഇന്ന് നടക്കുന്ന സ്പെയിൻ ജപ്പാൻ മത്സരത്തിൽ വിജയിയെയാണ് അവർ നേരിടുക.

താര നിബിഡമായ ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനുട്ടിൽ തന്നെ ഗിൽഹെർമെ അരാനയും ആന്റണിയും മികച്ച മുന്നേറ്റം നടത്തി. 14 ആം മിനുട്ടിൽ ബോക്സിനുള്ളിൽ വെച്ച്‌ ഗിൽഹെർമെ അറാനക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും മെക്സിക്കോ കീപ്പർ ഗില്ലെർമോ ഒച്ചോവ രക്ഷക്കെത്തി. 23 ആം മിനുട്ടിൽ വെറ്ററൻ ഡാനി ആൽവേസ് എടുത്ത ഫ്രീകിക്കും കീപ്പർ ഒച്ചാവോ രക്ഷപെടുത്തി.28 ആം മിനുട്ടിൽ മെക്സിക്കൻ താരം ജോക്വിൻ എസ്ക്വിവൽ ബ്രസീലിയൻ മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസിനെ ബോക്സിൽ ഫൗൾ ചെയ്തതിനി റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വീഡിയോ റിവ്യൂവിൽ റഫറി പെനാൽറ്റി അനുവദിച്ചില്ല. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മെക്സിക്കോക്കും ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ ലൂയിസ് റോമോയുടെ ഷോട്ട് കീപ്പർ സാന്റോസ് തട്ടിയകറ്റി.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും മെക്സികോക്ക് അവസരം ലഭിച്ചെങ്കിലും ബ്രസീലിയൻ ഡിഫൻഡർ ലൈനിൽ വെച്ച്‌ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ബ്രസീലിന്റെ യൂങ് സെൻസേഷൻ ആന്റണിയുടെ മികച്ചൊരു സോളോ റണ്ണിൽ നിന്നും മികച്ചൊരു ഷോട്ട് കീപ്പർ ഗില്ലെർമോ ഒച്ചോവ മികച്ചൊരു സേവ് നടത്തി ഗോൾ വീഴാതെ രക്ഷപെടുത്തി .83 ആം ബ്രസീൽ വിജയ ഗോളിന്റെ അടുത്തെത്തി എന്നാൽ റിചാലിസന്റെ ഹെഡ്ഡർ ലക്‌ഷ്യം കണ്ടില്ല പോസ്റ്റിൽ തട്ടി മടങ്ങി.
നിശ്ചിത സമയത്തും ഇരു ടീമുകളും ലക്‌ഷ്യം കാണാതെതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. അധിക സമയത്തും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ബ്രസീലിനു വേണ്ടി ആൽവേസ് ,മാർട്ടിനെല്ലി, ബ്രൂണോ ഗുയിമറെയ്സ്,റെയ്നിയർ എന്നിവർ ബ്രസീലിനു വേണ്ടി പെനാൽറ്റി ഗോളാക്കിയപ്പോൾ ആദ്യ രണ്ടു കിക്കുകളും മെക്സിക്കോ പാഴാക്കിയതോടെ (4-1) ബ്രസീൽ ഫൈനലിലേക്ക് മുന്നേറി.