ഖത്തർ ലോകകപ്പ് നേടിയ ലയണൽ മെസ്സിയെ ആദരിക്കാൻ ബ്രസീൽ,മാരക്കാനയുടെ ഹാൾ ഓഫ് ഫെയിമിലേക്ക് കാൽപ്പാടുകൾ അടയാളപ്പെടുത്താൻ ക്ഷണം |Lionel Messi
അർജന്റീനയുടെ ലോകകപ്പ് ജേതാവ് ക്യാപ്റ്റൻ ലയണൽ മെസ്സിയെ ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ച് ആദരവ് നൽകാൻ ഔദ്യോഗികമായ ക്ഷണം. മെസ്സിയെ ബ്രസീലിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചതായി റിയോ ഡി ജനീറോ സ്റ്റേറ്റ് സ്പോർട്സ് സൂപ്രണ്ട് അറിയിച്ചു.
ബ്രസീലിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ തന്റെ അടയാളം സ്ഥാപിക്കാനാണ് ലയണൽ മെസിയെ ക്ഷണിച്ചിരിക്കുന്നത്. അതിന്റെ പ്രസിഡന്റായ അഡ്രിയാനോ ജോസ് ഡോസ് സാന്റോസ് ഇതുമായി ബന്ധപ്പെട്ട അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് മാരക്കാന സ്റ്റേഡിയത്തിന്റെ വാക്ക് ഓഫ് ഫെയിമിൽ തന്റെ അടയാളം സ്ഥാപിക്കാൻ ലയണൽ മെസിക്കു ക്ഷണം വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

2021-ൽ ‘ആൽബിസെലെസ്റ്റെ’ കോപ്പ അമേരിക്ക നേടിയപ്പോൾ ഇതുപോലെ മെസ്സിയെ ക്ഷണിച്ചിരുന്നു.“പിച്ചിലും പുറത്തും മെസ്സി തന്റെ പ്രാധാന്യം ഇതിനകം തെളിയിച്ചിട്ടുണ്ട്. വർഷങ്ങളായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന കളിക്കാരനാണ് അദ്ദേഹം.താരത്തിന് ആദരവ് നൽകുന്നത് മരക്കാനയെ സംബന്ധിച്ച് മനോഹരമായ കാര്യമാണ്. എല്ലാറ്റിലും ഉപരിയായി പന്തിന്മേൽ മെസിയൊരു ജീനിയാസാണ്. ”അർജന്റീന എഫ്എ (എഎഫ്എ) വഴി അർജന്റീന ക്യാപ്റ്റൻ മെസ്സിക്ക് അയച്ച കത്തിൽ സൂപ്രണ്ടിന്റെ പ്രസിഡന്റ് അഡ്രിയാനോ സാന്റോസ് പറഞ്ഞു.
Brazil preparing a Messi tribute at the Maracana https://t.co/vUJcfE44gY
— SPORT English (@Sport_EN) December 20, 2022
ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയം 1950ലും 2014ലും രണ്ട് ലോകകപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് . ഈ സ്റ്റേഡിയത്തിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ച് മെസ്സിയും സംഘവും 2021 കോപ്പ അമേരിക്ക ചാമ്പ്യന്മാരായി.മാരക്കാനയുടെ വാക്ക് ഓഫ് ഫെയിമിൽ മെസ്സിയുടെ കാൽപ്പാടുകൾ ബ്രസീലിലെ പെലെ, ഗാരിഞ്ച, റിവെലിനോ, റൊണാൾഡോ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾക്കൊപ്പം ചിലിയുടെ ഏലിയാസ് ഫിഗറോവ, സെർബിയയുടെ ഡെജൻ പെറ്റ്കോവിച്ച്, പോർച്ചുഗലിന്റെ യൂസേബിയോ, ഉറുഗ്വേയുടെ അബ്സ്റേബയോസ്, ഉറുഗ്വേയുടെ അബ്സ്റേബസ്റാൻ ബെയ്സ്റ്റൂക്കി എന്നിവരുൾപ്പെടെയുള്ള ലോകപ്രശസ്ത താരങ്ങൾക്കൊപ്പം നിലകൊള്ളും.
2022ൽ ബ്രസീൽ ലോകകപ്പ് നേടിയതിനു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്. സൗത്ത് അമേരിക്കയുടെ അഭിമാനം ഉയർത്തിയതിനു മാത്രമല്ല, ഫുട്ബോളിന് ലയണൽ മെസി നൽകിയ സംഭാവനകളെയും കൂടി പരിഗണിച്ചാണ് ആദരവ് നൽകാനുള്ള തീരുമാനം.