‘ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ളതിനാൽ ബ്രസീലിന് സമ്മർദ്ദം സ്വാഭാവികമാണെന്ന് പരിശീലകൻ ടിറ്റെ’ |Qatar 2022 |Brzil

സെർബിയയ്‌ക്കെതിരായ ഗ്രൂപ്പ് ജി ഓപ്പണറിന് മുമ്പ് തന്റെ ടീമിന് സമ്മർദ്ദം സ്വാഭാവികമാണെന്ന് ബ്രസീൽ ദേശീയ ടീം കോച്ച് ടിറ്റെ പറഞ്ഞു. തങ്ങളുടെ ആറാം ലോകകപ്പ് കിരീടം പിന്തുടരുന്ന ഖത്തറിൽ ബ്രസീൽ ഒരിക്കൽ കോടി ഫേവറിറ്റുകളായാണ് എത്തുന്നത്.തങ്ങളുടെ ഓപ്പണറിന് മുന്നോടിയായി സംസാരിച്ച ടിറ്റെ, ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ളതിനാൽ ബ്രസീലിന് സമ്മർദ്ദം സ്വാഭാവികമാണെന്ന് പറഞ്ഞു.

“സമ്മർദ്ദം സ്വാഭാവികമാണ്. ഫുട്‌ബോളിലെ ഏറ്റവും വലിയ ചരിത്രമാണ് ബ്രസീലിനുള്ളത്, ആ പൈതൃകത്തോടൊപ്പം എപ്പോഴും സമ്മർദ്ദവും ഉണ്ടാകും,” ടിറ്റെ പറഞ്ഞു.ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ചില താരങ്ങൾ തങ്ങളുടെ ടീമിലുണ്ടെന്ന് അത് മാധ്യമ ശ്രദ്ധ ആകർഷിക്കും എന്നും ബ്രസീൽ കോച്ച് പറഞ്ഞു, .“ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശ്രദ്ധ ക്ഷണിക്കുന്ന ചില കളിക്കാർ ഞങ്ങൾക്കുണ്ട്, അതിനാൽ ഞങ്ങൾ അത് സ്വാഭാവികമായി എടുക്കുന്നു, ഒരു ലോകകപ്പ് നേടുകയെന്നത് ഞങ്ങളുടെ സ്വപ്നമാണ്. സമ്മർദ്ദം അനിവാര്യമാണ്” ടിറ്റെ കൂട്ടിച്ചേർത്തു.

ഈ ലോകകപ്പിനായി താൻ ആഗ്രഹിച്ച ടീമിനെ താൻ സൃഷ്ടിച്ചുവെന്ന് 61 കാരനായ പരിശീലകൻ പറഞ്ഞു. “റഷ്യയിൽ ടീമിനെ ശരിയാക്കാൻ ഞങ്ങൾക്ക് രണ്ട് വർഷമേ ഉണ്ടായിരുന്നുള്ളൂ,ഇപ്പോൾ വ്യത്യസ്തമാണ്, കാരണം ഞാൻ ആഗ്രഹിച്ച രീതിയിൽ ടീമിനെ കെട്ടിപ്പടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അതുകൊണ്ടാണ് ഇന്നത്തെ എന്റെ വികാരം നാല് വർഷം മുമ്പുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായത്. എല്ലാ ജോലികളും പൂർത്തിയായതിനാൽ ശെരിയായ സമയത്ത് പൂർത്തിയാക്കാൻ സാധിച്ചു.ഞങ്ങൾക്ക് മൂന്ന് മോഡലുകളുണ്ട്, ഞങ്ങൾ അഭിമുഖീകരിക്കുന്ന ഓരോ എതിരാളിയെയും അതിനനുസരിച്ച് ഞങ്ങൾ അത് തെരഞ്ഞെടുക്കും.എല്ലാ കളിക്കാർക്കും അത് അറിയാം” ടിറ്റെ പറഞ്ഞു.

മാധ്യമപ്രവർത്തകർ ബ്രസീലിയൻ പരിശീലകനായ ടിറ്റെയോട് അർജന്റീനയുടെ അട്ടിമറി തോൽവിയെ പറ്റി ചോദിച്ചിരുന്നു. ഇതിനെ മറുപടിയായി കൊണ്ട് എല്ലാവർക്കും ഒരു മുന്നറിയിപ്പാണ് ബ്രസീൽ പരിശീലകൻ നൽകിയിട്ടുള്ളത്. അതായത് എല്ലാ ടീമുകളെയും നമ്മൾ ബഹുമാനിക്കണമെന്നാണ് ടിറ്റെ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

‘ നമ്മൾ എല്ലാ ടീമുകളെയും ബഹുമാനിക്കേണ്ടതുണ്ട്.കാരണം അവർ എല്ലാവരും നാഷണൽ ടീമുകളാണ്. തീർച്ചയായും ഇത്തരത്തിലുള്ള തോൽവികൾ ആ ടീമുകൾക്ക് നിരാശ നൽകുന്നതാണ്. അതിന്റെ കാരണങ്ങൾ വിലയിരുത്തപ്പെടുക തന്നെ വേണം. പക്ഷേ ഇവിടെ ആരുംതന്നെ ഉയരത്തിൽ ഉള്ളവരോ അതല്ലെങ്കിൽ ആരും തന്നെ താഴെ ഉള്ളവരല്ല. വേൾഡ് കപ്പിൽ എല്ലാവരും സമന്മാരാണ് ‘ ബ്രസീലിന്റെ പരിശീലകൻ ഇതാണ് അട്ടിമറിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.