❝ചാമ്പ്യൻസ് ലീഗ് 🏆വേണേൽ
ബാഴ്‌സ 🏃🔴🔵 വിട്ടോ…. മെസ്യേ ❞

തുടർച്ചയായ രണ്ടാം സീസണിലും ലാ ലീഗ കിരീടം മെസ്സിക്കും ബാഴ്സയ്ക്കും നഷ്ടമായിരിക്കുമാകയാണ്. മെസ്സിയെയും ബാഴ്സയെയും സംബന്ധിച്ച് നിരാശാജനകമായ സീസണാണ് കടന്നു പോയത്. ചാമ്പ്യൻസ് ലീഗിൽ നിന്നും അവസാന 16 ൽ പുറത്തായ ബാഴ്‌സയ്ക്ക് 2015 നു ശേഷം കിരീടം നേടാനുമായിട്ടില്ല .കോപ ഡെൽ റേ കിരീടം നേടാനായത് മാത്രമാണ് ഈ സീസണിലെ ഏക ആശ്വാസം . ജൂണിൽ ബാഴ്സയുമായി കരാർ വസാനിക്കുന്ന മെസ്സിയുടെ ഭാവിയിൽ ഇപ്പോഴും വലിയ അവ്യക്തതത തുടരുക തന്നെയാണ്.

എന്നാൽ മെസി ഈ സീസണ് ശേഷം ക്ലബ് വിടണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ അർജന്റീനിയൻ ഇതിഹാസ താരം മരിയോ കെമ്പസ്.മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യം മെസിക്ക് ബാഴ്‌സലോണക്കൊപ്പം അടുത്ത കാലത്തൊന്നും പൂർത്തീകരിക്കാൻ കഴിയില്ലെന്നും അതിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിലേക്ക് ചേക്കേറുന്ന കാര്യം അർജന്റീനിയൻ നായകൻ പരിഗണിക്കണമെന്നുമാണ് 1978 ലെ ലോകകപ്പ് ജേതാവു കൂടിയായ കെമ്പസ് നിർദ്ദേശിക്കുന്നത്.


“ബാഴ്‌സലോണയിൽ മെസ്സി വളരെ തൃപ്‌തനാണെങ്കിലുംബാഴ്‌സയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് വീണ്ടും നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം മനസ്സിലാക്കണം.കടുത്ത സാമ്പത്തിക സ്ഥിതി കാരണം ഒരു പുതിയ മുൻനിര ടീമിനെ സൃഷ്ടിക്കാൻ ക്ലബിന് വലിയ ബുദ്ധിമുട്ടാണെന്നും” കെമ്പസ് പറഞ്ഞു. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളക്കൊപ്പം വീണ്ടും ഒരുമിക്കണം അല്ലെങ്കിൽ പിഎസ്‌ജിയിലേക്കോ ബയേൺ മ്യൂണിക്കിലേക്കോ ചേക്കേറണം. ഈ ക്ലബ്ബുകൾക്ക് മികച്ച കളിക്കാരും പണവുമുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇക്കഴിഞ്ഞ വർഷങ്ങളിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായതിനു പുറമെ വിജയം നേടാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കുന്നതിലും അവർ പരാജയപ്പെടുകയാണ്,” കെമ്പസ് കൂട്ടിച്ചേർത്തു.

ഈ സീസണു ശേഷം ബാഴ്‌സലോണയുമായി കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസിയുടെ കോൺട്രാക്‌ട് പുതുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. സീസൺ അവസാനിക്കാൻ ഇരിക്കെ അർജന്റീനിയൻ താരം ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ ആരാധകരുടെ ആശങ്ക അവസാനിച്ചിട്ടില്ല. അതേസമയം മെസിയെ നിലനിർത്താനുള്ള പദ്ധതികൾ പ്രസിഡന്റ് ലപോർട്ട ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതിൽ തൃപ്തനല്ലെങ്കിൽ താരം പുതിയ വെല്ലുവിളികൾ നേരിടാനായി ക്ലബ് വിടുമെന്നുറപ്പാണ്.