❝ കോപ്പയിലും🏆⚽ ഒളിംപിക്സി‌ലും 🥇⚽
പങ്കെടുക്കാൻ 💪🔥 സുൽത്താൻ 🇧🇷👑 ഒരുങ്ങി കഴിഞ്ഞു ❞

ക്ലബ്ബിന്റെ ജേഴ്സിയിൽ പല മത്സരങ്ങളിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് സാധിക്കാറില്ല. എന്നാൽ ദേശീയ ടീമിന്റെ മഞ്ഞ ജേഴ്സിയിൽ ഇപ്പോഴും മുന്നിൽ നിന്നും നയിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ നിയമർക്ക് സാധിക്കാറുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി നല്ല മുഹൂർത്തങ്ങൾ ബ്രസീൽ ടീമിനൊപ്പം നെയ്മറിൽ നിന്നും കാണാൻ സാധിച്ചിട്ടുണ്ട്. ഒളിംപിക്‌സും , കോൺഫെഡറേഷൻ കപ്പുമടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി ബ്രസീലിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കാനും ബ്രസീലിയൻ താരത്തിനായിട്ടുണ്ട്.

ഇപ്പോഴിതാ മാഹാമാരി മൂലം കഴിഞ്ഞ വര്ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ,ടോക്കിയോ ഒളിംപിക്‌സും അടുത്തെത്തിയിരിക്കുകയാണ്.വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും ടോക്കിയോ ഒളിമ്പിക് ഗെയിംസിലും ബ്രസീലിനെ പ്രതിനിധീകരിക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ ആഗ്രഹിക്കുന്നു എന്ന് റിപോർട്ടുകൾ പുറത്തു വന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് താരം തന്റെ ക്ലബായ പിഎസ്ജി യെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.


എന്നിരുന്നാലും, ഈ രണ്ട് ടൂർണമെന്റുകളിൽ ഒരെണ്ണത്തിൽ മാത്രമേ ബ്രസീലിയൻ താരത്തിന് കളിയ്ക്കാൻ പിഎസ്ജി അനുമതി കൊടുക്കു.2021 കോപ അമേരിക്ക ജൂൺ 13 ന് ആരംഭിക്കും, അവസാന മത്സരം ജൂലൈ 10 ന് നടക്കും. മാറ്റിവച്ച 2020 സമ്മർ ഒളിമ്പിക് ഗെയിംസ് ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ നടക്കും.2015 ന് ശേഷം തന്റെ ആദ്യത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാനാണ് നെയ്മർ കൂടുതൽ താൽപര്യപ്പെടുന്നത് ബ്രസീലിനൊപ്പം ഇതുവരെയും കോപ്പ കിരീടം നേടിയിട്ടുമില്ല. 2019 ൽ ബ്രസീൽ കിരീടം നേടിയപ്പോൾ പരിക്ക് മൂലം ടീമിന് പുറത്തായിരുന്നു.

ജൂലൈയിൽ തുടങ്ങുനാണ് ഒളിംപിക്സിലും പങ്കെടുക്കാൻ നിയമർ അതിയായ ആഗ്രഹമേ പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ കോപ്പ അമേരിക്ക .ഒളിമ്പിക്സ് ചാമ്പ്യന്മാരായായ ബ്രസീൽ ഇത് നിലനിർത്താനാണ് ഇറങ്ങുന്നത്.ഇക്കാര്യത്തിൽ പി‌എസ്‌ജി താരം ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി (സിബിഎഫ്) ചർച്ച നടത്താൻ ഒരുങ്ങുകയാണ്.