❝ വർഷങ്ങൾക്ക് ശേഷം റൊണാൾഡോയുടെ വെളിപ്പെടുത്തൽ തനിക്ക് ഈ പേരിടാൻ കാരണവും, ഒപ്പം തന്റെ ഹെയർസ്റ്റൈലും ❞

ബ്രസീലിന് അഞ്ചാം ലോകകപ്പ് കിരീടം നേടാൻ നിർണായക പങ്കു വഹിച്ച താരമാണ് സൂപ്പർ താരം റൊണാൾഡോ.2002 ഫിഫ ലോകകപ്പിനിടെ തന്റെ ഇതിഹാസ ഹെയർസ്റ്റൈലിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയും റൊണാൾഡോ ചെയ്തു. ലോകകപ്പിന്റെ ഫൈനലിൽ നേടിയ രണ്ടു ഗോളുകൾ ഉൾപ്പെടെ 8 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. 2002 വേൾഡ് സെമി ഫൈനലിൽ ഇറങ്ങിയ റൊണാൾഡോ ഒരു വ്യത്യസ്തമായ ഹെയർ സ്‌റ്റെയ്‌ലുമായാണ് മൈതാനത്ത് ഇറങ്ങിയത്. അതിനിടെ തന്റെ ‘ഭയാനകമായ’ ഹെയർസ്റ്റൈലിന് എല്ലാ അമ്മമാരോടും അദ്ദേഹം ക്ഷമാപണം ചോദിക്കുകയും ചെയ്തു.

തുർക്കിക്കെതിരായ ബ്രസീലിന്റെ സെമി ഫൈനൽ പോരാട്ടത്തിന് മുമ്പ്, നെറ്റിയിൽ ഒരു ചെറിയ ഭാഗം ഒഴികെ റൊണാൾഡോ മുടി മുഴുവൻ മുറിച്ചുമാറ്റിയിരുന്നു ബ്രസീൽ താരം ഇറങ്ങിയത്. എന്നാൽ തന്റെ മുടിയുടെ സ്റ്റൈലിൽ താരം തൃപ്തനായിരുന്നില്ല.മാധ്യമ പ്രസിദ്ധീകരണമായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് ഉദ്ധരിച്ചതുപോലെ, 44 കാരൻ റൊണാൾഡോ 2002 ലോകകപ്പ് ഹെയർസ്റ്റൈലിനെ ഭയങ്കരമെന്നാണ് വിശേഷിപ്പിച്ചത്. തന്റെ ഹെയർസ്റ്റൈൽ പകർത്തിയ എല്ലാ കുട്ടികളുടെ അമ്മമാരോടും റൊണാൾഡോ ക്ഷമാപണം നടത്തുകയും ചെയ്തു.മുൻ റയൽ മാഡ്രിഡ് സൂപ്പർസ്റ്റാർ വിചിത്രമായ ഹെയർസ്റ്റൈലിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി. അത് താൻ ഇഷ്ടപ്പെട്ട് ചെയ്തതാണെന്ന അവകാശവാദങ്ങളെ നിഷേധിക്കുകയും ചെയ്തു.

ലോകകപ്പ് സെമി ഫൈനലിന് മുമ്പ് തനിക്ക് പരിക്കേറ്റതായി അദ്ദേഹം വെളിപ്പെടുത്തുന്നു. പരിക്കിൽ നിന്ന് ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ഹെയർസ്റ്റൈലിനെ കളിക്കാൻ റൊണാൾഡോ തീരുമാനിച്ചത്. ഹെയർസ്റ്റൈലിനെക്കുറിച്ച് തന്റെ ടീമംഗങ്ങളുടെ അഭിപ്രായം ചോദിച്ചതായും എന്നാൽ അവർക്ക് ഇത് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പരിക്കിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിൽ താരം വിജയിച്ചു. പരിക്ക് വകവെക്കാതെ ഫൈനലിലിറങ്ങിയ റൊണാൾഡോ അഞ്ചാമത്തെ ലോകകപ്പ് കിരീടം നേടി കായിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി.

അതിനിടയിൽ തനിക്ക് റൊണാൾഡോ എന്ന പേര് വന്നതിനെക്കുറിച്ചും താരം പറഞ്ഞു. റൊണാൾഡോയുടെ ജന്മ സമയത്ത് ഡോക്ടർക്ക് കൊടുക്കാൻ മാതാപിതാക്കളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതിനു പകരമായി ഒടുവിൽ അച്ഛൻ കടൽത്തീരത്ത് ശേഖരിച്ച മൂന്ന് കിലോ ചെമ്മീൻ കൊണ്ടുവന്നു ഡോക്ടർക്ക് കൊടുക്കുകയും മകന് ഡോക്ടറുടെ നാമമായ റൊണാൾഡോ എന്നിടുകയും ചെയ്തു.