❝ ഈ ആഴ്ച തുടങ്ങുന്ന 🏆⚽കോപ്പ അമേരിക്ക
ടൂർണമെന്റിനുള്ള 💪🇧🇷 ബ്രസീൽ സ്‌ക്വാഡ്
പ്രഖ്യാപിച്ചു ❞

വലിയ പ്രതിസന്ധികൾക്കിടയിലാണ് ഈ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് നടക്കാനൊരുങ്ങുന്നത്. കോവിഡും രാഷ്ട്രീയ പ്രശ്നങ്ങളും മൂലം അർജന്റീനയും കൊളംബിയയും പിന്മാറിയതോടെ ബ്രസീലിലാണ് കോപ്പ് അമേരിക്ക ഷെഡ്യൂൾ ചെയ്തത്. എന്നാൽ ബ്രസീൽ പരിശീലകൻ ടിറ്റെയും, ക്യാപ്റ്റൻ കാസീമിറോക്കൊപ്പം എല്ലാ ബ്രസീലിയൻ താരങ്ങളും ചാമ്പ്യൻഷിപ്പ് ബ്രസീലിൽ നടത്തുന്നതിനെതിരായിരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന കോവിഡ് കേസുകൾ മൂലമാണ് താരങ്ങൾ കോപ്പക്കെതിരെ എതിരെ വന്നത്. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രസീൽ താരങ്ങൾ കളിക്കുമോ ഇല്ലയോ എന്ന ആശങ്കയ്ക്ക് അവസാനമായി.

കോപ അമേരിക്ക ബ്രസീലിലേക്ക് മാറ്റിയതിൽ തങ്ങൾക്ക് കടുത്ത അതൃപ്തി ഉണ്ട് എന്നും എന്നാൽ രാജ്യത്തിനായി കളിക്കേണ്ട അവസരത്തിൽ പറ്റില്ല എന്ന് പറയാൻ ആകില്ല എന്നും ബ്രസീൽ താരങ്ങൾ പറഞ്ഞിരുന്നു.അതിനിടയിൽ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന തിയാഗോ സിൽവ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഡാനി ആൽവസ് ടീമിന് പുറത്തായി . സീനിയർ താരങ്ങളായ ഫിലിപ്പ് കുട്ടീഞ്ഞോ, മാഴ്സലോ, ഫെർണാഡിഞ്ഞോ എന്നിവരെ പരിശീലകൻ ടിറ്റെ ടീമിലേക്ക് പരിഗണിച്ചില്ല. ഇവർക്ക് പുറമേ ആർതർ മെലോ, ഡഗ്ലസ് കോസ്റ്റ, വില്ല്യൻ എന്നിവർക്കും കോപ്പ ടീമിൽ ഇടമില്ല‌.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനം കോപ്പയിൽ ആവർത്തിക്കാൻ തന്നെയാണ് ബ്രസീൽ ഒരുങ്ങുന്നത്.കോപ്പ അമേരിക്കയിൽ കൊളംബിയ, ഇക്വഡോർ, പെറു, വെനസ്വേല എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പ് എ യിലാണ് ഇക്കുറി ബ്രസീൽ കളിക്കുക. ജൂൺ പതിനാലാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 2.30 ന് ഇക്വഡോറിനെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ പോരാട്ടം.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമിറാസ്)

ഡിഫെൻഡർമാർ: എമേഴ്‌സൺ (ബാഴ്‌സലോണ), ഡാനിലോ, അലക്‌സ് സാന്ദ്രോ (യുവന്റസ്), റെനാൻ ലോഡി, ഫെലിപ്പ് (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ഓഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്), മാർക്വിൻഹോസ് (പാരീസ് സെന്റ് ജെർമെയ്ൻ), തിയാഗോ സിൽവ (ചെൽസി)

മിഡ്‌ഫീൽഡർമാർ: കാസെമിറോ (റയൽ മാഡ്രിഡ്), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), എവർട്ടൺ റിബീറോ (ഫ്ലെമെംഗോ), ഫാബിൻഹോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പക്വെറ്റ് (ലിയോൺ)

ഫോർവേഡ്സ്: എവർട്ടൺ (ബെൻഫിക്ക), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), ഗബ്രിയേൽ ബാർബോസ (ഫ്ലെമെംഗോ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), റിച്ചാർലിസൺ (എവർട്ടൺ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)