❝ഒളിമ്പിക്സിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു❞

ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്കയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പരിശീലകൻ പുതിയ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒളിംപിക്സിൽ തിളങ്ങിയ പല താരങ്ങളും ടീമിൽ ഇടം നേടി.അർജന്റീന, ചിലി, പെറു എന്നിവരെയാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ നേരിടേണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലീഡ്സ് യുനൈറ്റഡ് താരം റഫീന ആദ്യമായി ബ്രസീൽ സ്ക്വാഡിൽ എത്തി. ഒളിമ്പിക്സിൽ ബ്രസീലിനെ സ്വർണ്ണത്തിലേക്ക് നയിച്ച ഡാനി ആൽവേസ് ബ്രസീൽ ടീമിലെ തിരികെയെത്തിയിട്ടുണ്ട്.

ഒളിമ്പിക്സിൽ തിളങ്ങിയ അരാന, ബ്രൂണോ ഗമിറസ്, ക്ലൗദിനോ, മാത്യുസ് കുൻഹ എന്നീ യുവതാരങ്ങളും സ്ക്വാഡിൽ എത്തി. പക്ഷെ ഒളിംപിക്സിൽ തിളങ്ങിയ അയാക്സ് വിങ്ങർ ആന്റണി ടീമിൽ ഇടം പിടിച്ചില്ല. കോപ്പയിൽ കളിച്ച പ്രതിരോധ താരങ്ങളായ ബാഴ്സലോണയുടെ എമേഴ്സൺ അത്ലറ്റികോയുടെ ലോദി എന്നിവർ പുറത്തായി. ബെൻഫിക്ക പ്രതിരോധ താരം വേരിസ്സിമോ ടീമിൽ ഇടം നേടി. ലെഫ്റ് ബാക്ക് പൊസിഷനിൽ അത്ലറ്റികോ മിനയ്‌റോ യുവ താരം അരാന ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിലെയും ഒളിംപിക്സിലേയും പ്രകടനം മിഡ്ഫീൽഡർ ക്ലോഡിഞ്ഞോക്ക് തമിഴ് സ്ഥാനം നേടിക്കൊടുത്തു. കോപ്പയിൽ ഇടം നേടാതിരുന്ന ഹെർത്ത ബെർലിൻ സ്‌ട്രൈക്കർ മാത്യൂസ് ക്യൂന ടീമിൽ ഇടം പിടിച്ചു. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനു ടീമിൽ സ്ഥാനം നിലനിർത്താനായില്ല.

ബ്രസീൽ ടീം;
ഗോൾകീപ്പർ;അലിസൺ, എഡേഴ്സൺ, വെവർടൺ
ഡിഫൻസ്;തിയാഗോ സിൽവ, മാർകിനസ്, എഡർ മിലിറ്റാവോ, ലുകാസ് വെരിസിമോ, ഡാനിലോ, അലക്സ് സാൻട്രോ, ഡാനി ആൽവേസ്, അരാന
മധ്യനിര;ബ്രൂണോ, കസമെറോ, ഫബീനോ, ഫ്രെഡ്, ക്ലൗദീനോ, എവർട്ടൺ, പക്വേറ്റ
ഫോർവേഡ്;നെയ്മർ, ഫർമീനോ, കുൻഹ, റഫീന, ജീസുസ്, റിചാർലിസൺ, ഗബിഗോൾ.