❝വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു❞

ഇക്വഡോർ, പാരഗ്വായ് എന്നിവർക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. ഇരുപത്തിനാലംഗ ടീമിനെയാണ് ടിറ്റെ പ്രഖ്യാപിച്ചത്. ജൂൺ 5നും ജൂൺ 9നുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്.വെറ്ററൻ താരങ്ങളായ തിയാഗോ സിൽവ, ഡാനി ആൽവേസ് എന്നിവർ ടീമിൽ തിരികെയെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് ടീമിൽ എത്തിയതാണ് ബ്രസീൽ സ്ക്വാഡിലെ വലിയ വാർത്ത. അലനെ പിന്നിലാക്കി ടിറ്റെ ഫ്രെഡിനെ സ്ക്വാഡിലേക്ക് എടുത്തത് ബ്രസീൽ ഫുട്ബോൾ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്.

ഫോമിലുള്ള യുവ താരങ്ങളെ ഒഴിവാക്കി പരിചയ സമ്പന്നരായ പഴയ താരങ്ങൾക്കാണ് പരിശീലകൻ ടിറ്റെ മുസ്ന്ഗണനാണ് നൽകിയിരിക്കുന്നത്.ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ തന്നെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുമെന്നതു കൊണ്ട് നിലവിൽ പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നും കോപ്പ അമേരിക്ക സ്‌ക്വാഡിലേക്ക് വലിയ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ല. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും അതിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളും നിരവധിയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലെ സ്ഥിരാംഗം ആണെങ്കിലും അത്ര സ്ഥിരതയുള്ള പ്രകടനമല്ല ഫ്രെഡ് കാഴ്ചവെക്കുന്നത്. ഫ്രെഡ് 2018നു ശേഷം ആദ്യമായാണ് ബ്രസീൽ സ്ക്വാഡിൽ എത്തുന്നത്. ഫോമിലല്ലാത്ത സിറ്റി സ്‌ട്രൈക്കർ ജീസസും, ലിവർപൂൾ സ്‌ട്രൈക്കർ ഫിർമിനോയും ടീമിൽസ്ഥാനം പിടിച്ചപ്പോൾ ഫോമിലുള്ള സ്‌ട്രൈക്കര്മാര് തഴയപ്പെട്ടു.ബെൻഫിക്ക സെന്റർ ബാക്ക് ലൂക്കാസ് വെരിസിമോ ആദ്യമായി ടീമിൽ ഇടം നേടി .ഈ സീസണിൽ മികച്ച ഗോൾ സ്കോറിങ് പുറത്തെടുത്ത ഫ്ലെമെംഗോ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസ മുന്നേറ്റ നിരയിൽ അണിനിരക്കും.

ബ്രസീലിയൻ ലീഗിൽ മികച്ച ഫോമിലുള്ള ആർ‌ബി ബ്രാഗാന്റിനോയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ക്ലോഡിൻ‌ഹോയെ ടീമിൽ ഇടം കൊടുക്കാതെത്തിനെതിരെ വിമര്ശനം ഉയരന്നുണ്ട്.രണ്ട് വലിയ മത്സരങ്ങൾ ആണ് അടുത്ത മാസം ബ്രസീലിന് ഉള്ളത്. ജൂൺ 4ന് ഇക്വഡോറിനെയും അത് കഴിഞ്ഞ് ജൂൺ 9ന് പരാഗ്വേയെയും ബ്രസീൽ നേരിടും. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ ആണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.

സ്ക്വാഡ്:

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമിറാസ്)
പ്രതിരോധക്കാർ: ഡാനി ആൽ‌വസ് (സാവോ പോളോ), ഡാനിലോ, അലക്സ് സാൻ‌ഡ്രോ (യുവന്റസ്), റെനാൻ ലോഡി (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ഈഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്), ലൂക്കാസ് വെരിസിമോ (ബെൻ‌ഫിക്ക), മാർക്വിൻ‌ഹോസ് (പാരീസ് സെൻറ് ജെർ‌മെയിൻ), തിയാഗോ സിൽ‌വ (ചെൽ‌സി)
മിഡ്‌ഫീൽഡർമാർ: കാസെമിറോ (റയൽ മാഡ്രിഡ്), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), എവർട്ടൺ റിബീറോ (ഫ്ലമെംഗോ), ഫാബിൻഹോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പക്വെറ്റ (ലിയോൺ)
ഫോർവേഡ്സ്: എവർട്ടൺ (ബെൻഫിക്ക), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), ഗബ്രിയേൽ ബാർബോസ (ഫ്ലെമെംഗോ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), റിച്ചാർലിസൺ (എവർട്ടൺ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).