❝ ബ്രസീലിയൻ ദേശീയ ടീമിലെ ഗോളടി യന്ത്രമാവാനൊരുങ്ങി ആർതർ കബ്രാൾ❞

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച ഫോർവേഡുകൾ വളർന്നു വരുന്നത് ബ്രസീലിൽ നിന്നാണ്. ഓരോ സീസണിലും പ്രതിഭാധനരായ നിരവധി ഗോൾ സ്കോറർമാരാണ് യൂറോപ്യൻ വൻ കിട ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത്. വേഗത ,സ്കിൽ ,വിഷൻ , ഡ്രിബ്ലിങ്, അളന്നു മുറിച്ച ഫിനിഷുകൾ എന്നിവയെല്ലാം ബ്രസീലിയൻ ഫോർവേഡുകളുടെ മാത്രം പ്രത്യേകതയാണ്. ഈ സ്വഭാവവിശേഷങ്ങളെല്ലാം പാരമ്പര്യമായി ലഭിച്ച് ബ്രസീലിയൻ ഫുട്ബോളിൽ ഉദിച്ചുയരുന്ന ഫോർവേഡാണ് ആർതർ കബ്രാൾ.

ഒക്ടോബർ മാസത്തെ വേൾഡ് കപ്പ് ക്വാളിഫെയർ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായ മാത്യൂസ് കുൻഹക്ക് പകരക്കാരനായി “ആർതർ കബ്രാൾ” നെ ടീമിൽ ഉൾപ്പെടുത്തിയതോടെ താരം ശ്രദ്ധയിൽപെട്ടത്.സ്വിസ് സൂപ്പർ ലീഗിൽ എഫ്.സി ബേസലിനായി നിരന്തരം കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് 23 ക്കാരൻ ‘ആർതർ കബ്രാൾ’ ന് ദേശീയ ടീമിലേക്കുള്ള വിളി വന്നിരിക്കുന്നത്. “ഞാൻ വീട്ടിലായിരുന്നു, ഒൻപത് മണിയോടെ റിയോ ഡി ജനീറോയിൽ നിന്ന് ഒരു അജ്ഞാത നമ്പറിൽ നിന്നും എന്നെ വിളിച്ചു. ഞാൻ സാധാരണയായി ഉത്തരം നൽകാറില്ല , പക്ഷേ ഇന്ന് ഞാൻ ഉത്തരം നൽകി, അത് [ദേശീയ ടീം കോർഡിനേറ്റർ] ജുനിൻഹോ ആയിരുന്നു. ഞാൻ ഞെട്ടിപ്പോയി, ഇല്ല ‘ മറ്റൊന്നും ഓർക്കുന്നില്ല, ”സിബിഎഫിന്റെ ഔദ്യോകിയ്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിപ്രായങ്ങളിൽ കാബ്രാൾ പറഞ്ഞു.

മികച്ചൊരു ഒരു ഗോൾ സ്‌കോററുടെ അഭാവം കോപ്പ അമേരിക്കയടക്കമുള്ള ബ്രസീലിന്റെ അടുത്ത കാലത്തുള്ള മത്സരങ്ങളിൽ വലിയ രീതിയിൽ നിഴലിച്ചു നിന്നിരുന്നു.നിരവധി താരങ്ങളെ പരീക്ഷെങ്കിലും പ്രതീക്ഷിച്ച ഫലം ആരുടെ ഭാഗത്തി നിന്നും ലഭിച്ചില്ല.ഇതിനെല്ലാം ഒരു മാറ്റം കൊണ്ട് വരാൻ ആർതർ കബ്രാൾ സാധിക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.സീസണിൽ ഇതുവരെ ലീഗ്, കപ്പ് മാച്ചസ് & കോൺഫ്രൻസ് ലീഗ് തുടങ്ങി മത്സരങ്ങളിൽ നിന്നായി വെറും 16 മത്സരങ്ങളിൽ 20 ഗോളുകൾ ഇതിനകം കണ്ടെത്തി കൊണ്ട് ഈ സീസണിൽ യൂറോപ്പിലെ ടോപ് സ്കോറർമാരിൽ മുൻപന്തിയിലാണ് ആർതർ കബ്രാൾ. കൂടാതെ 6 അസിസ്റ്റുകളും ആർതർ കബ്രാൾ ഈ സീസണിൽ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.

തീർത്തും തന്റെ കഴിവിന് അർഹിക്കുന്ന അംഗീകാരമാണ് ബ്രസീൽ ടീമിലേക്കുള്ള വിളിയിലൂടെ ആർതർ കബ്രാളിന് കൈവന്നിരിക്കുന്നത്. 2019 ൽ പാൽമീറസിൽ നിന്ന് എഫ്സി ബേസലിൽ ചേർന്ന 23 കാരൻ അവർക്കായി 90 മത്സരങ്ങളിൽ നിന്നായി കബ്രാൾ 58 ഗോളുകൾ നേടിയിട്ടുണ്ട്. 2019 ൽ ഒളിംമ്പിക് ടീമിൻ്റെ സൗഹൃദ മത്സരത്തിൽ കളിക്കാൻ താരത്തിന് അവസരം കിട്ടിയിരുന്നെങ്കിലും ഇതാദ്യമായാണ് ബ്രസീൽ സീനിയർ ടീമിലേക്ക് എത്തിപ്പെടുന്നത്. കോൺമെബോൾ മേഖലയിൽ ഈ മാസം ബ്രസീലിന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ വെന്വസേല , കൊളംമ്പിയ , ഉറുഗ്വയ് എന്നീ ടീമുകളെയാണ് നേരിടേണ്ടത്.

Rate this post