ക്വാർട്ടർ ഫൈനലിൽ അടിതെറ്റാതിരിക്കാൻ ബ്രസീലും പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം കൊണ്ടുപോകാൻ ക്രോയേഷ്യയും |Qatar 2022

ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ടീമിന് ആശ്വാസമായി റൈറ്റ് ബാക്ക് അലക്‌സ് സാന്ദ്രോ പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി.കോച്ച് ടിറ്റെക്ക് അതത് സ്ഥാനങ്ങളിൽ തന്റെ ഫുൾ ബാക്ക് വിന്യസിക്കാൻ സാധിക്കും.ദക്ഷിണ കൊറിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിൽ ടീമിന്റെ രണ്ട് ലെഫ്റ്റ് ബാക്കുകൾക്കും പരിക്കേറ്റതിനാൽ ആ പൊസിഷനിൽ റൈറ്റ് ബാക്ക് ഡാനിലോയെ കളിപ്പിക്കാൻ ടിറ്റെ നിർബന്ധിതനായി.

ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്ന ടീമിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ബ്രസീൽ പരിശീലകൻ തയാറാകില്ല. അതിനാൽ, ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ ബ്രസീലിന്റെ ഗോൾ കാക്കും. പ്രതിരോധ നിരയിൽ തിരിച്ചെത്തിയ അലക്‌സ് സാൻഡ്‌റോ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കും. ഇതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ഡാനിലോ കളിക്കും. ബ്രസീലിന്റെ ആദ്യ ഇലവനിൽ ക്യാപ്റ്റൻ തിയാഗോ സിൽവയും മാർക്വിനോസും സെന്റർ ബാക്ക് പൊസിഷനിൽ കളിക്കും.

മധ്യനിരയിൽ കാസെമിറോയും പാക്വെറ്റയും തുടരും. റിച്ചാർലിസൺ സ്‌ട്രൈക്കറായും പ്ലേ മേക്കർ നെയ്‌മർ അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും കളിക്കും. പന്ത് മുന്നോട്ട് കൊണ്ടുപോകാൻ വിനീഷ്യസ് ജൂനിയറും റാഫിൻഹയും രണ്ട് വിങ്ങുകളിൽ കളിക്കും. കളിയുടെ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ കളി വേഗത്തിലാക്കാൻ ടിറ്റെ യുവതാരങ്ങളായ ആന്റണി, റോഡ്രിഗോ, മാർട്ടിനെല്ലി, ഗുയിമാരേസ് എന്നിവരെ ഉപയോഗിച്ചേക്കാം.

പരിചയസമ്പന്നരായ കളിക്കാരായിരിക്കും ബ്രസീലിനെതിരെ ക്രൊയേഷ്യയുടെ സമ്പത്ത്. മധ്യനിരയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയ കളിക്കാർ, വലിയ മത്സരങ്ങളിൽ എപ്പോഴും മിടുക്കനായ ഇവാൻ പെരിസിച്ച്, ജപ്പാനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ ലിവകോവിച്ച്, ലോവ്രനും ഗ്വാർഡിയോളും നയിക്കുന്ന പ്രതിരോധ നിര. എപ്പോൾ വേണമെങ്കിലും സ്‌കോർ ചെയ്യാവുന്ന സ്‌ട്രൈക്കറായ ക്രാമാരിക്കും ബ്രസീലിനെ കാത്തിരിക്കുന്ന വെല്ലുവിളികളുമാണ്.

Rate this post