വേൾഡ് കപ്പിൽ ഗോൾ വർഷവുമായി കരുത്തു തെളിയിച്ച് ബ്രസീലിന്റെ ചുണക്കുട്ടികൾ |Brazil

അണ്ടർ 20 ലോകകപ്പിൽ തകർപ്പൻ ബ്രസീൽ, ആദ്യ മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ട ബ്രസീൽ രണ്ടാം മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ ആറ് ഗോളിന്റെ വിജയമാണ് നേടിയത്.ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറ്റലിയോടേറ്റ നിരാശാജനകമായ തോൽവിയുടെ പശ്ചാത്തലത്തിൽ മത്സരത്തിനിറങ്ങിയ റാമോൺ മെനെസെസിന്റെ ടീമിന്റെ സമ്പൂർണപ്രകടനമാണ് കാണാൻ സാധിച്ചത്.

ആറ് വ്യത്യസ്ത ഗോൾ സ്‌കോറർമാരുമായാണ് ബ്രസീൽ മത്സരം അവസാനിപ്പിച്ചത്. ആദ്യ മത്സരത്തിൽ തോൽവിയുടെ പശ്ചാത്തലത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു.ആദ്യ ഗോൾ നേടാൻ 37ആം മിനുട്ട് വരെ ബ്രസീലിനെ കാത്തിരിക്കേണ്ടിവന്നു.സാവിയോയായിരുന്നു ആദ്യ ഗോൾ നേടിയിരുന്നത്.

പിന്നീട് അങ്ങോട്ട് ബ്രസീൽ ഗോൾ അടിച്ചു കൂട്ടുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ ലിയനാർഡോ ഗോൾ കണ്ടെത്തി. 57ആം മിനുട്ടിൽ ജീൻ,82ആം മിനുട്ടിൽ ജിയോവാനി,92ആം മിനുറ്റിൽ മർലോൻ ഗോമസ്,93ആം മിനുട്ടിൽ മാർട്ടിനെസ്സ് എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ആറ് ഗോളുകളും വ്യത്യസ്തരായ ആറ് താരങ്ങളാണ് നേടിയതും എന്നത് ശ്രദ്ധേയമാണ്.

നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.രണ്ടു മത്സരങ്ങളും വിജയിച്ച നൈജീരിയയാണ് ഒന്നാം സ്ഥാനത്ത്.അടുത്ത മത്സരത്തിൽ ബ്രസീൽ നൈജീരിയക്കെതിരെ ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഡൊമിനിക്കൻ റിപ്പബ്ലിക് ഇറ്റലിക്ക് ആതിഥേയത്വം വഹിക്കും.

4/5 - (1 vote)