❝ബ്രസീലിനെ നിരസിച്ച് പോർച്ചുഗലിനായി ബൂട്ട് കെട്ടാൻ സ്പോർട്ടിങ് താരം❞

ലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ താരങ്ങൾ ഉയർന്നു വരുന്നത് ബ്രസീലിൽ നിന്നാണ് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അതിൽ ഓരോ വർഷവും നിരവധി താരങ്ങളാണ് യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ഭാഗ്യം തേടി പോവുന്നത്. ബ്രസീൽ ദേശീയ ടീമിലേക്കുള്ള ഒരു സ്ഥാനവും ലക്ഷ്യം വെച്ച് തന്നെയാണ് പല താരങ്ങളും യൂറോപ്യൻ ക്ലബ്ബുകളിലേക്ക് എത്തുന്നത്. എന്നാൽ പ്രതിഭകളുടെ ധാരാളിത്തം മൂലം പലപ്പോഴും പല താരങ്ങൾക്കും ടീമിൽ ഇടം ലഭിക്കാൻ സാധിക്കാറില്ല. അത് കൊണ്ട് തന്നെ നിരവധി താരങ്ങളാണ് അവർ ക്ലബ്ബിൽ കളിക്കുന്ന രാജ്യത്തിൻറെ പൗരത്വം എടുത്ത് അവർക്ക് വേണ്ടി ജേഴ്സിയണിയുന്നത്.

സ്പാനിഷ് സ്‌ട്രൈക്കർ ഡീഗോ കോസ്റ്റ ,ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ , പോർച്ചുഗൽ താരം ഡെക്കോ എന്നിവർ ഉദാഹരണം മാത്രമാണ്. അവരുടെ ഇടയിലേക്ക് എത്തുന്ന പുതിയ താരമാണ് പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിന്റെ മിഡ്ഫീഡർ മാത്യൂസ് ന്യുനെസ്.ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്‌ക്വാഡ് കോച്ച് ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചപ്പോൾ ഏറെ പേരും പുതുമയോടെ നോക്കികണ്ട പേരാണ് ന്യുനെസ്. ബ്രസീലിൽ ജനിച്ച ന്യുനെസ് ബ്രസീലിനും പോർചുഗലിനും വേണ്ടി കളിക്കാൻ യോഗ്യൻ ആണ്.

സ്പോർട്ടിങ്ങിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കഴിഞ്ഞ രണ്ട് തവണയും ബ്രസീലിന്റെ ക്ഷണം നിരസിച്ച് സാന്റോസിന്റെ വിളിക്കായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ കാത്തിരുന്ന അവസരം താരത്തിന്റെ മുന്നിൽ എത്തി. ഇരുപത്തിമൂന്നുകാരനായ ന്യുനെസ് ഭാവിയിൽ പോർച്ചുഗൽ ടീമിന് ഒരു മുതൽക്കൂട്ട് ആവും എന്ന് നിസംശയം പറയാം. ന്യുനെസ് റിയോ ഡി ജനീറോയിൽ ജനിച്ചെങ്കിലും 13 വയസ്സുള്ളപ്പോൾ മുതൽ പോർച്ചുഗലിലാണ് താമസം. സ്പോർട്ടിങ്ങിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തി വന്നത്.ഒരു മാസം മുമ്പ് അന്താരാഷ്ട്ര ഇടവേളയിൽ ബ്രസീൽ ടീമിലേക്ക് ന്യുനെസിനു അവസരം ലഭിച്ചിരുന്നു.

“ഞാൻ എന്റെ തീരുമാനം എടുത്തിട്ടുണ്ട്,” ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ സ്പോർട്ടിംഗ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് നൂൻസ് പറഞ്ഞു. “ഞാൻ രണ്ട് പരിശീലകരോടും (ബ്രസീലിന്റെയും പോർച്ചുഗലിന്റെയും) സംസാരിച്ചു. എന്റെ കുടുംബത്തോടൊപ്പം ഒരുപാട് ചിന്തിച്ചതിനുശേഷം, പോർച്ചുഗലിനായി കളിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തി. ഞാൻ ഇവിടെ കൂടുതൽ സന്തോഷവാനായിരിക്കുമെന്ന് ഞാൻ കരുതുന്നു”.”എന്റെ കരിയറിൽ ഞാൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനമായിരുന്നു അത്. 13 വയസ്സുള്ളപ്പോൾ ഞാൻ പോർച്ചുഗലിൽ എത്തി, എനിക്ക് പോർച്ചുഗൽ നല്ലതാണെന്നു തോന്നുന്നു, പക്ഷേ ബ്രസീലിൽ നിന്ന് എനിക്ക് കോൾ-അപ്പ് ലഭിച്ചപ്പോൾ അത് വളരെ അഭിമാനകരമായ നിമിഷമായിരുന്നു പക്ഷേ ഞാൻ ശരിയായ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” ന്യുനെസ് പറഞ്ഞു. 2019 മുതൽ അപോർട്ടിങ്ങിനായി കളിക്കുന്ന 23 കാരൻ അവർക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. സ്പോർട്ടിങ്ങിനായി 74 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.-

പോർച്ചുഗൽ സ്‌ക്വാഡ് :

ഗോൾകീപ്പർമാർ: ആന്റണി ലോപ്സ് (ലിയോൺ), ഡിയോഗോ കോസ്റ്റ (പോർട്ടോ), റൂയി പാട്രാസിയോ (റോമ)
പ്രതിരോധക്കാർ: ജോവോ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡൊമിംഗോസ് ഡ്യുവാർട്ടെ (ഗ്രനാഡ), പെപെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), നൂനോ മെൻഡസ് (പിഎസ്ജി), റാഫേൽ ഗെറീറോ (ബൊറൂസിയ ഡോർട്ട്മുണ്ട്)
മിഡ്ഫീൽഡർമാർ: ഡാനിലോ പെരേര (പിഎസ്ജി), ജോനോ പാൽഹിൻഹ (സ്പോർട്ടിംഗ്), മാത്യൂസ് നൂൻസ് (സ്പോർട്ടിംഗ്), വില്യം കാർവാൾഹോ (റിയൽ ബെറ്റിസ്), റൂബൻ നീവ്സ് (ചെന്നായ്ക്കൾ), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവൊ മൗറിയോ (ബെൻഫിക്ക) )
ഫോർവേഡ്സ്: ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ആന്ദ്രെ സിൽവ (ലീപ്സിഗ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡിയോഗോ ജോട്ട (ലിവർപൂൾ), ഗോൺസാലോ ഗ്യൂഡസ് (വലൻസിയ), റാഫ സിൽവ (ബെൻഫിക്ക)

Rate this post