❝ കോപ്പ അമേരിക്ക 🏆🔥 സൂപ്പർ
ക്ലാസിക്കോ 🇦🇷🇧🇷 ഇത്തവണ 💥🔥നടക്കും
ക്വാർട്ടർ ഫൈനലിന്റെ 😍✌️ ചിത്രം
തെളിയുന്നു ❞

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ഗ്രൂപ്പ് എയിലെ രണ്ടു മത്സരങ്ങൾ കൂടി ഇന്നു പൂർത്തിയായതോടെയാണ് അടുത്ത ഘട്ടമായ ക്വാർട്ടർ പോരാട്ടങ്ങളുടെ ഏകദേശ ചിത്രമായത്. ഇന്ന് നടന്ന മത്സരങ്ങളിൽ പാരഗ്വായ് ചിലെയെയും യുറുഗ്വായ് ബൊളീവിയയെയും തോൽപ്പിച്ചതോടെ ടൂർണമെന്റിലെ പ്രമുഖ ടീമുകളായ അർജൻ്റീനയും ബ്രസീലും നേർക്കുനേർ വരിക ഫൈനലിൽ മാത്രമാകും എന്ന് ഉറപ്പായി. അർജൻ്റീന അവരുടെ അടുത്ത മത്സരം ജയിക്കാതിരിക്കുകയും പാരഗ്വായ് അടുത്ത മത്സരത്തിൽ ജയിക്കുകയും ചെയ്താൽ മാത്രമാണ് ഇതിൽ ഒരു മാറ്റത്തിന് സാധ്യതയുള്ളൂ. ഗ്രൂപ്പ് ബിയിൽ ബ്രസീലിൻ്റെ ഒന്നാം സ്ഥാനം സുരക്ഷിതമാണ്.

അടുത്ത മത്സരത്തിൽ ബൊളീവിയയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് കടക്കാൻ അർജന്റീനക്ക് കഴിയും. അങ്ങനെ വന്നാൽ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായിരിക്കും അർജൻ്റീനയുടെ ക്വാർട്ടറിലെ എതിരാളി. നിലവിലെ ഗ്രൂപ്പ് നില അതേപോലെ തന്നെ തുടരുകയാണെങ്കിൽ അർജന്റീനക്ക് ക്വാർട്ടറിൽ നേരിടേണ്ടി വരിക ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇക്വഡോറിനെയാകും. അങ്ങനെ വരുമ്പോൾ സെമിയിൽ അർജൻ്റീനക്ക് എതിരാളിയായി ലഭിക്കുക പെറു – പാരഗ്വായ് ക്വാർട്ടർ മത്സര വിജയിയെയായിരിക്കും.

അതേസമയം ഗ്രൂപ്പ് ബിയിലുള്ള ബ്രസീലിന് ക്വാർട്ടറിൽ എതിരാളിയായി വരിക നിലവിൽ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനത്തു നിൽക്കുന്ന യുറുഗ്വായെയായിരിക്കും. ഈ കടമ്പ വിജയിച്ച് കയറിയാൽ സെമിയിൽ ചിലെ – കൊളംബിയ ക്വാർട്ടർ മത്സരത്തിലെ വിജയിയാകും ബ്രസീലിനെ കാത്തിരിക്കുന്നത്. ഇരു ഗ്രൂപ്പുകളിലെ മത്സരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിനാൽ ഇതിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.


അർജൻ്റീന ഗ്രൂപ്പ് എയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്നും പുറകോട്ട് പോവില്ല എന്നതിനാലും ബ്രസീൽ ഗ്രൂപ്പ് ബിയിലെ ജേതാക്കളാകുമെന്നും ഉറപ്പായതോടെയുമാണ് അർജന്റീനയും ബ്രസീലും ഫൈനലിൽ മാത്രമേ നേർക്കുനേർ വരികയുള്ളു എന്നത് ഉറപ്പായത്. ഗ്രൂപ്പ് എയിൽ നിന്നും നാല് ടീമുകൾ ക്വാർട്ടർ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ബൊളീവിയയാണ് ടൂർണമെൻ്റിൽ നിന്നും പുറത്തായത്.

അതേസമയം, ഗ്രൂപ്പ് ബിയിലെ നാലാമത്തെ ടീമിൻ്റെ കാര്യം തീരുമാനമായില്ല. ഗ്രൂപ്പിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്ന ഇക്വഡോറിനും വെനസ്വേലക്കും രണ്ട് പോയിൻ്റ് വീതമുണ്ട്. അതിനാൽ 28ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ നിന്നും ആരാകും ക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീം എന്നറിയാൻ കഴിയും. 28ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോർ ബ്രസീലിനേയും വെനസ്വേല പെറുവിനേയുമാണ് നേരിടുക.

കടപ്പാട്