❝ കോപ്പ അമേരിക്ക 🏆🔥 ക്വാർട്ടർ കൊടിയേറ്റം 🇧🇷👑 ബ്രസീലിയൻ 🦁⚽ കരുത്തിനെ 🇨🇱 മറികടക്കാൻ ⚽💥 ചിലിയൻ മുന്നേറ്റത്തിനാവുമോ ? ❞

യൂറോ കപ്പിലെന്ന പോലെ കോപ്പ അമേരിക്കയിലും ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അവസാന എട്ടിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും ഈ വർഷം ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുകയും ചെയ്യുന്ന ബ്രസീലും 2015 ,2016 വർഷങ്ങളിലെ ചാമ്പ്യന്മാരായ ചിലിയും തമ്മിലുള്ള മത്സരം .ജൂലൈ 3 ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 .30 നാണ് മത്സരം. റിയോ ഡി ജനീറോയിലെ നിൾട്ടൺ സാന്റോസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പിലെ അവസാന മത്സരം കളിക്കാതിരുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പരിക്ക് മൂലം ഗ്രൂപ് ഘട്ട മത്സരങ്ങളിൽ കളിക്കാതിരുന്ന അലക്സിസ് സാഞ്ചസ് ക്വാർട്ടറിൽ മടങ്ങിയെത്തും. ഗ്രൂപ് ഘട്ടത്തിൽ അത്ര മികച്ച പ്രകടനമല്ല ചിലി നടത്തിയത്. നാല് മത്സരങ്ങളിൽ ഒരു വിജയവും രണ്ടു സമനിലയും ഒരു ജയവുമായി ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ നാലിൽ മൂന്നു മത്സരവും വിജയിച്ചാണ്‌ അവസാന എട്ടിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാഗ്വേയ്ക്ക് 70 ശതമാനം പന്ത് കൈവശ വെച്ചിട്ടും ചിലിക്ക് തോൽവി നേരിട്ടു. നാല് മത്സരങ്ങളിൽ നിന്നും വെറും മൂന്നു ഗോളുകൾ മാത്രമാണ് അവർ നേടിയത്. നാല് ഗോളുകൾ വഴങ്ങുകയും ചെയ്തു. ബ്രസീലാവട്ടെ 10 ഗോളുകൾ അടിച്ചപ്പോൾ വെറും രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

സൂപ്പർ താരം നെയ്മറുടെ മികച്ച ഫോമിൽ തന്നെയാണ് ബ്രസീൽ വിശ്വാസമർപ്പിക്കുന്നത്. ഇക്വഡോറുമായുള്ള കഴിഞ്ഞ മത്സരത്തിൽ നെയ്മറിന്റെ അഭാവം ബ്രസീലിയൻ നിരയിൽ പ്രകടമായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ ബ്രസീലിയൻ മുന്നേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് നെയ്‍മറായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും അവിശ്വസനീയമായ കഴിവുകളും പന്ത് നിയന്ത്രണവും ഉപയോഗിച്ച് ബ്രസീലിനെ മുന്നോട്ട് കൊണ്ട് പോകുന്നത് നെയ്മറാണ്. ടൂർണമെന്റിൽ ഇതുവരെ രണ്ട് ഗോളുകൾ രണ്ടും അസിസ്റ്റും നേടിയ നെയ്മർ തന്റെ ആദ്യ കോപ്പ കിരീടമാണ് ഈ വർഷം ലക്‌ഷ്യം വെക്കുന്നത്.

ടൂര്ണമെറ്റണിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാക്ക്ബേൺ ഫോർവേഡ് ബെൻ ബ്രെറ്റൺ ഫോമിൽ തന്നെയാണ് ചിലിയുടെ പ്രതീക്ഷ. ബൊളീവിയക്കെതിരെ ചിലിയുടെ വിജയ ഗോൾ നേടിയ ബ്രെറ്റൺ ഉറുഗ്വേക്കെതിരെ ഗോളവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. കോപ്പ ചാംപ്യൻഷിപ്പോടെ 22 കാരൻ ആരാധകരുടെ പ്രിയങ്കരനായിത്തീർന്നു. രണ്ടു ഗോൾ നേടിയ 2015 കോപ്പ ഹീറോ വർഗാസും മികച്ച ഫോമിൽ തന്നെയാണ്. ബ്രെറ്റൺ ,വർഗാസ് ,സാഞ്ചേസ് കൂട്ട്കെട്ട് പരിചയസമ്പന്നരും പ്രഗത്ഭരുമായ ബ്രസീലിയൻ പ്രതിരോധത്തെ മറികടക്കുമോ എന്നാണ് ഉറ്റുനോക്കുനന്ത്. ബ്രസീലിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് വർഗാസ് .അഞ്ചു മത്സരരങ്ങളിൽ മൂന്നു ഗോളുകൾ താരം നേദിയിട്ടുണ്ട്.

ബ്രസീലും ചിലിയും 72 മത്സരങ്ങളിൽ നേർക്ക് നേർ ഏറ്റുകുട്ടിയപ്പോൾ 51 മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചപ്പോൾ 8 മത്സരങ്ങളിൽ മാത്രമാണ് ചിലിക്ക് വിജയിക്കാനായത്.13 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.ഇരു ടീമുകളും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയിൽ ബ്രസീൽ 3-0 ന് വിജയിച്ചു. ബ്രസീലും ചിലിയും തമ്മിലുള്ള അവസാന അവിസ്മരണീയ മത്സരം നടന്നത് 2014 ലെ വേൾഡ് പ്രീ ക്വാർട്ടറിലായിരുന്നു .ഡേവിഡ് ലൂയിസിന്റെയും സാഞ്ചസിന്റെയും ഗോളുകൾക്ക് നിശ്ചിത സമയത്ത് ഇരു ടീമുകളും സമനിയേലയിൽ ആയപ്പോൾ 3-2 സ്കോറിന് പെനാൽറ്റിയിലൂടെ ബ്രസീൽ വിജയിച്ചു.

ബ്രസീൽ സാധ്യത ഇലവൻ : അലിസൺ ബെക്കർ, എമേഴ്‌സൺ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാൻ‌ട്രോ, ലൂക്കാസ് പക്വെറ്റ, കാസെമിറോ, എവർ‌ട്ടൺ റിബെയ്‌റോ, ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, നെയ്മർ
ചിലി സാധ്യത ഇലവൻ: ക്ലോഡിയോ ബ്രാവോ; മൗറീഷ്യോ ഇസ്ല, ഗാരി മെഡൽ, ഗില്ലെർമോ മാരിപാൻ, യുജെനിയോ മേന; അർതുറോ വിഡാൽ, എറിക് പുൽഗർ, ചാൾസ് അരങ്കുയിസ്, ജീൻ മെനെസെസ്; ഫെലിപ്പ് മോറ, എഡ്വേർഡോ വർഗ്ഗസ്.