❝ ഗ്രൂപ്പ് ഘട്ടത്തിൽ 🇧🇷😍 സമ്പൂർണ വിജയം
🔥⚽ നേടാൻ 💚💛 ബ്രസീൽ ഇന്ന് 🇪🇨
ഇക്വഡോറിനെ നേരിടും ❞

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങളിൽ സമ്പൂർണ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ഇക്വഡോറിനെ നേരിടും. എസ്റ്റാഡിയോ ഒളിംപിക്കോ പെഡ്രോ ലുവെഡിക്കോയിൽ ഇന്ത്യൻ സമയം പുലർച്ചെ 2 .30 ക്കാണ് മത്സരം.മറ്റൊരു മത്സരത്തിൽ വെനസ്വേല, പെറുവിനെ നേരിടും. കൊളംബിയക്കെതിരെ അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടിയാണ് ബ്രസീൽ ഇക്വഡോറിനെ നേരിടാനെത്തുന്നത്.


ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ തോൽവി അറിയാതെ കുതിക്കുകയാണ് ബ്രസീൽ. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു ടിറ്റെയുടെ സംഘം. അതേസമയം ഒറ്റ ജയം പോലുമില്ലാതെയാണ് ഇക്വഡോർ വരുന്നത്. മൂന്ന് കളിയിൽ ഒൻപത് ഗോളുമായി കാനറികള്‍ മുന്നേറുമ്പോള്‍ ഇതുവരെ വഴങ്ങിയത് ഒറ്റ ഗോൾ മാത്രം.അലിസൺ ബെക്കർ ഗോൾകീപ്പറായി തിരിച്ചെത്തുമ്പോൾ പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും മാറ്റമുറപ്പ്. ഫ്രെഡിന് പകരം ഡഗ്ലസ് ലൂയിസ് ടീമിലെത്തും. നെയ്മറിനും റിച്ചാർലിസനുമൊപ്പം മുന്നേറ്റത്തിൽ ഫിർമിനോയും ആദ്യ ഇലവനിലെത്താനാണ് സാധ്യത. രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ നെയ്മർ തന്നെയാവും ശ്രദ്ധാകേന്ദ്രം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ ഇന്ന് റിസേർവ് താരങ്ങൾക്ക് കൂടുതൽ അവസരം നല്കാൻ സാധ്യതയുണ്ട്.ഇക്വഡോറിനെതിരെ മികച്ച റെക്കോർഡാണ് ബ്രസീലിനുള്ളത്.ഇരു ടീമുകളും തമ്മിൽ കളിച്ച മൊത്തം 33 കളികളിൽ 27 മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചു. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റിച്ചാർലിസണും നെയ്മറും നേടിയ ഗോളുകൾക്ക് ബ്രസീൽ വിജയിച്ചു.

ഗ്രൂപ് മത്സരത്തിൽ ഒരിക്കൽ പോലും ജയിക്കാനാവാത്ത ഇക്വഡോർ നാലാം സ്ഥാനത്താണ്. ക്വാർട്ടറിൽ കടക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ അവർക്ക് ജയം അനിവാര്യമാണ്. അല്ലെങ്കിൽ ഗ്രൂപ്പിലെ വെനസ്വേല, പെറു മത്സരത്തിലെ ഫലത്തെ ആശ്രയിച്ചിരിക്കും. ഈ ഗ്രൂപ്പിൽ അവസാന രണ്ടു സ്ഥാനങ്ങൾക്കായി മത്സരിച്ചു മൂന്ന് ടീമുകൾ. പെറു, ഇക്വഡോർ, വെനിസ്വേല ടീമുകളാണ് അവസാന രണ്ടു സ്ഥാനങ്ങളിലെത്താൻ മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഒമ്പതു പോയിന്റുകളുമായി ബ്രസീൽ ഒന്നാമതും, നാല് പോയിന്റുകളുമായി കൊളംബിയയും പെറുവും രണ്ടാം സ്ഥാനത്തും, രണ്ടു പോയിന്റുകളുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തും, വെനിസ്വേല നാലാം സ്ഥാനത്തുമാണ്. ഇതിൽ നാല് മത്സരങ്ങളും പൂർത്തിയാക്കിയ ടീം കൊളംബിയ മാത്രമാണ്.


ഇന്ന് വെനിസ്വേലക്ക് എതിരെ പെറു ജയിക്കുകയാണെങ്കിൽ പെറു ക്വാർട്ടറിലേക്ക് കടക്കും. ഇക്വഡോറിന് ആതിഥേയരായ ബ്രസീലിനെ തോൽപ്പിച്ചാൽ ക്വാർട്ടറിലേക്ക് കടക്കാനാകും. പെറുവിനെതിരെ വെനസ്വേല ജയിക്കാതിരിക്കുകയും ഗോൾ വ്യത്യാസത്തിൽ വലിയ മാറ്റമൊന്നും വരാതിരിക്കുകയും ചെയ്താൽ ഇക്വഡോറിന് തോൽവിയോടെയും ക്വാർട്ടറിൽ കടക്കാനാകും. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇക്വഡോറിന് ഒരു ഗോളിന്റെ കുറവും വെനസ്വേലക്ക് മൂന്ന് ഗോളിന്റെ കുറവുമാണുള്ളത്.


ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ബൊളീവിയ ഇതിനോടകം പുറത്തായി. ഏഴ് പോയിന്റുമായി അർജന്റീനയാണ് ഗ്രൂപ്പിൽ ഒന്നാമത്. ആറ് പോയിന്റുകളുമായി പാരഗ്വായ് രണ്ടാമതും അഞ്ച് പോയിന്റുകളുമായി ചിലി മൂന്നാമതും, നാല് പോയിന്റുകളുമായി ഉറുഗ്വായ് നാലാമതുമാണ്. ഇതിൽ നാലാം സ്ഥാനത്ത് വരുന്ന ടീം ആയിരിക്കും ക്വാർട്ടറിൽ ബ്രസീലിനെ നേരിടുക. ഉറുഗ്വായ് തിങ്കളാഴ്ച പാരഗ്വയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ചിലിയെ നാലാമതാക്കാൻ സാധിക്കും. ചിലി ഗ്രൂപ്പ് സ്റ്റേജിലെ നാല് മത്സരങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.

ബ്രസീൽ സാധ്യത ഇലവൻ (4-2-3-1): അലിസൺ; ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാന്ദ്രോ; ഫാബിൻഹോ, ഫ്രെഡ്; നെയ്മർ, എവർട്ടൺ റിബീറോ, എവർട്ടൺ സൂസ സോറസ്; റിച്ചാർലിസൺ.
ഇക്വഡോർ സാധ്യത ഇലവൻ (5-4-1): ഹെർണാൻ ഗാലിൻഡെസ്; ഏഞ്ചലോ പ്രെസിയാഡോ, സേവ്യർ അരിയാഗ, പിയേറോ ഹിൻകാപ്പി, റോബർട്ട് അർബോലെഡ, പെർവിസ് എസ്റ്റുപിനൻ; അലൻ ഫ്രാങ്കോ, സെബാസ് മെൻഡെസ്, മൊയ്‌സെസ് കൈസെഡോ, അയർ‌ട്ടൺ പ്രെസിയാഡോ; ലിയോനാർഡോ കാമ്പാന.