❝ 🏆⚽ കോപ്പക്ക് മുന്നേ
💪 കരുത്ത് തെളിയിക്കാൻ 🇧🇷🔥 നെയ്മറും കൂട്ടരും
ഇറങ്ങുന്നു ലോകകപ്പ് യോഗ്യത തേടി ❞

കോപ്പ അമേരിക്കക്ക് മുന്നോടിയായി മാരക്കാന സ്റ്റേഡിയത്തിൽ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ഇക്വഡോറിനെ നേരിടും. പോയിന്റ് പട്ടികയിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും ഇക്വഡോർ മൂന്നാമതുമാണ്. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളും വിജയിക്കാന് ബ്രസീൽ ഇക്വഡോറിനെ നേരിടാൻ എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ ജയം നേടിയാൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാവാൻ ബ്രസീലിനാവും. മത്സരത്തിൽ മികച്ച വിജയം നേടി സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കക്ക് ഒരുങ്ങാനാണ് ബ്രസീലിന്റെ ശ്രമം.

ഫിഫ ലോകകപ്പ് യോഗ്യതയിലെ ബ്രസീലിന്റെ അവസാന മത്സരം നടന്നത് കഴിഞ്ഞ വര്ഷം ഓസ്കാർ തബാരസിന്റെ ഉറുഗ്വേയ്‌ക്കെതിരെയാണ്. ആ മത്സരത്തിൽ യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോ, എവർട്ടൺ ഫോർവേഡ് റിച്ചാർലിസൺ എന്നിവരുടെ ആദ്യ പകുതി ഗോളുകൾ എന്നിവർ നേടിയ ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.പേരുകളിൽ നിന്നും പൂർണ മുക്തനായി സൂപ്പർ താരം നെയ്മർ ടീമിൽ തിരിച്ചെത്തുന്നത് ബ്രസീലിനു വലിയ ആശ്വാസമാണ്.ലൂക്കാസ് വെരിസിമോയും ഡാനി ആൽ‌വസും, തിയാഗോ സിൽവയും പരിക്ക് മൂലം പുറത്താണ്. നീണ്ട നാളുകൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഫ്ലെമെങ്കോ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്.


ഇക്വഡോറിന്റെ അവസാന മത്സരം മാർച്ചിൽ ബൊളീവിയക്കെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു . ഫിഡൽ മാർട്ടിനെസ്, ടോലുക്ക ഫോർവേഡ് മൈക്കൽ എസ്ട്രാഡ എന്നിവരുടെ ഗോളുകൾക്ക് ഇക്വഡോർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു.യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ ഒരു ഗോളിന്റെ തോൽവിയോടെയാണ് ഇക്വഡോർ ആരംഭിച്ചത്. എന്നാൽ പിന്നീട് മികച്ച ഫോമിലെത്തിയ അവർ ഉറുഗ്വേക്കെതിരെ നാലും ,ബൊളീവിയക്കെതിരെ മൂന്നും കൊളംബിയക്കെതിരെ ആറും ഗോൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്.നാല് മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടാൻ ഇക്വഡോറിനായി. സൂപ്പർ സ്‌ട്രൈക്കർ ക്യാപ്റ്റൻ എനെർ വലൻസിയയുടെ മികച്ച ഫോമിൽ തന്നെയാണ് ഇക്വഡോറിന്റെ പ്രതീക്ഷകൾ. ദേശീയ ടീമിനായി 56 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട് വലൻസിയ.

ഇരു ടീമുകളും തമ്മിലുള്ള 32 ഏറ്റുമുട്ടലുകളിൽ ബ്രസീൽ 26 മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇക്വഡോറിനു വിജയിക്കാനായത്.2017 ൽ ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്.മിഡ്‌ഫീൽഡർമാരായ പോളിൻ‌ഹോ, ഫിലിപ്പ് കൊട്ടിൻ‌ഹോ എന്നിവരുടെ ഗോളുകൾക്ക് ബ്രസീൽ 2 -0 നു വിജയിച്ചു. നാളെ വെളുപ്പിന് ഇന്ത്യൻ സമയം 6 മണിക്കാണ് മത്സരം.

ബ്രസീൽ സാധ്യത ഇലവൻ (4-3-3): അലിസൺ ബെക്കർ, എമേഴ്‌സൺ റോയൽ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാന്ദ്രോ, ലൂക്കാസ് പക്വെറ്റ, കാസെമിറോ, എവർട്ടൺ റിബെയ്‌റോ, നെയ്മർ, ബാർബോസ, ഫിർമിനോ.
ഇക്വഡോർ സാധ്യത ഇലവൻ (4-2-3-1): അലക്സാണ്ടർ ഡൊമിൻ‌ഗ്യൂസ്, ഏഞ്ചലോ പ്രെസിയാഡോ, റോബർട്ട് അർബൊലെഡ, സേവ്യർ അരിയാഗ, പെർ‌വിസ് എസ്റ്റുപിനൻ, മൊയ്‌സെസ് കൈസീഡോ, ക്രിസ്റ്റ്യൻ നോബോവ, ഫിഡൽ മാർട്ടിനെസ്, ഏഞ്ചൽ മെന, ജുവാൻ കാസാരെസ്, എനെർ വലൻസിയ.