❝ അടിച്ചും ⚽🔥 അടിപ്പിച്ചും ആരാധകരുടെ
ആവേശമായി 🇧🇷👑 സുൽത്താൻ, ✌️ രാജകീയം
ബ്രസീൽ ❞

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയ പരമ്പര തുടർന്ന് ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാഗ്വേയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിലെ ആവർത്തനം എന്ന പോലെ ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു നിന്ന സൂപ്പർ താരം നെയ്മർ തന്നെയായിരുന്നു ഇന്നത്ത മത്സരത്തിലും ബ്രസീലിന്റെ വിജയ ശില്പി. ആറു മത്സരങ്ങളിൽ നിന്നും ആറും വിജയിച്ച ബ്രസീൽ 18 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.പകരക്കാരനായ ലൂക്കാസ് പക്വെറ്റയാണ് ബ്രസീലിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.നെയ്മർ അവസാനമായി ബ്രസീലിന് വേണ്ടി കളിച്ച നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടി തകർപ്പൻ പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

പോയിന്റ് പട്ടികയിൽ ഒന്നമതുള്ള ബ്രസീൽ ചിലിക്കെതിരെ മത്സരത്തിൽ നിന്നും രണ്ടു മാറ്റങ്ങളായാണ് പരാഗ്വേയെ ബ്രസീൽ നേരിട്ടത്. പക്വെറ്റക്കും , ഗാബിഗോളിനും പകരമായി ജീസസും ഫിർമിനോയും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചു. പരാഗ്വേയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് എന്നാൽ നാലാം മിനുട്ടിൽ തന്നെ ബ്രസീൽ മുന്നിലെത്തി ഗബ്രിയേൽ ജീസസ് വലതു വിങ്ങിൽ നിന്നും കൊടുത്ത പാസ് ഗോൾ കീപ്പർ മറികടന്ന് നെയ്മർ വലയിലാക്കി ബ്രസീലിനെ മുന്നിലെത്തിച്ചു.

എന്നാൽ ഏഴാം മിനുട്ടിൽ പരാഗ്വേ സെന്റർ ബാക്ക് ഒമർ ആൽഡെറേറ്റ്തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ട് അവിശ്വസനീയമാംവിധം എഡേഴ്സണ് തട്ടിയകറ്റി . 12 ആം മിനുട്ടിൽ ഫ്രഡിന്റെ മികച്ചൊരു പാസ് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ റിചാലിസൺ ഗോളിലേക്ക് അടിച്ചെങ്കിലും കീപ്പർ തടുത്തിട്ടു. ആദ്യ പകുതിയിൽ പൂർണ ആധിപത്യം പുലർത്തിയ മൂന്നു ഫോർവേഡുകളെ മുന്നിര്ത്തി പരാഗ്വേണ് ഡിഫെൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. മിഗുവൽ അൽമിറോണയുടെ ഷോട്ട് ബ്രസീൽ ഡിഫെഡർ എഡെർ മിലിറ്റാവോയുടെ ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് റിച്ചാർലിസണ് മികച്ചൊരു വോളിയിലൂടെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു .

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരാഗ്വേ മുന്നേറി കളിച്ചു.പരാഗ്വേ താരം ഗുസ്റ്റാവോ ഗോമസിസ്ന്റെ ഹെഡ്ഡറിനു എഡേഴ്സനെ മറികടക്കാനായില്ല. 56 ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ബ്രസീലിനു സുവർണാവസരം ലഭിച്ചു എന്നാൽ നെയ്മറുടെ ക്രോസിൽ നിന്നുള്ള മാർക്വിൻഹോസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡർ പുറത്തേക്ക് പോയി . പിന്നീട ഗോൾ നേടാൻ നിയമർക്കും അവസരം ലഭ്ച്ചെങ്കിലും മുതലാക്കാനായില്ല. റിചാലിസന്റെ ലോങ്ങ് റേഞ്ച് ഷോട്ടും ഗോൾ കീപ്പർ തട്ടിയകറ്റി. 70 ആം മിനുട്ടിൽ പരാഗ്വേ ഡിഫെൻഡർമാരെ അതിശയകരമായ രീതിയിൽ ഡ്രിബ്ബിൽ ചെയ്ത മുന്നേറിയ റിചാലിസന്റെ ഷോട്ട് ഡിഫെൻഡറുടെ കാലിൽ തട്ടി പുറത്തേക്ക് പോയി.

അവസാന പത്തു മിനുട്ടിൽ സമനിലക്കായി പരാഗ്വേ കൂടുതൽ മുന്നേറി കളിച്ചെങ്കിലും ബ്രസീലിയൻ പ്രതോരോധം തകർക്കാനായില്ല. ഇഞ്ചുറി ടൈമിൽ നെയ്മറുടെ മികച്ചൊരു പാസ് സ്വീകരിച്ച പകരക്കാരൻ വലതുവശത്ത് നിന്നും തൊടുത്ത ഇടം കാലം ഗ്രൗണ്ടർ ഷോട്ട് കീപ്പർ കീഴടക്കി പരാഗ്വേ വലയിൽ കയറി സ്കോർ 2 -0 ആക്കി ഉയർത്തി. വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്നും 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്രസീൽ ഒന്നാമതായി.